MovieNEWS

ആരാധകരെ ഞെട്ടിച്ച് ഹണി റോസ്; ‘റേച്ചലി’ന്റെ ടീസര്‍ പുറത്ത്

ണി റോസ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘റേച്ചല്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ നിര്‍മ്മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് പോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ ഒരു അനുഭവമാണ് ടീസര്‍ നല്‍കുന്നത്. ഒരു വെട്ടുകത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.

മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനൊപ്പം ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Signature-ad

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ ബാദുഷ എന്‍.എം, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. എം.ആര്‍. രാജാകൃഷ്ണനാണ് സൗണ്ട് മിക്‌സ്. ശ്രീശങ്കര്‍ സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നു. ചന്ദ്രു ശെല്‍വരാജാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മനോജ്. പ്രൊഡക്ഷന്‍ ഡിസൈന്‍ എം,?ബാവ. പി.ആര്‍.ഒ എ.എസ്. ദിനേശ്,? ആതിര ദില്‍ജിത്ത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈന്‍ പ്രൊഡ്യൂസര്‍ പ്രിജിന്‍ ജെ പി, , ഡിസൈന്‍ & മോഷന്‍ പോസ്റ്റര്‍ ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാറ്റിനി ഫൈവ്, അനൂപ് സുന്ദരന്‍

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: