തിരൂർ ആലത്തിയൂർ പൊയിലിശ്ശേരി സ്വദേശിനി ആയിഷുമ്മ ആണ് മരിച്ചത്.തിരൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്ന ആയിഷുമ്മയ്ക്ക് ഡോക്ടർ എഴുതി നല്‍കിയ മരുന്നല്ല ഫാർമസിയില്‍ നിന്നും നല്‍കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. പേശികള്‍ക്ക് അയവ് വരാൻ നല്‍കുന്ന ഗുളികക്ക് പകരം കാൻസർ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് ഇവർക്ക് നല്‍കിയിരുന്നത്. ഇക്കാര്യം അറിയാതെ അഞ്ചുദിവസത്തോളം ആയിഷുമ്മ ഈ മരുന്ന് കഴിച്ചിരുന്നു. മരുന്നു മാറി കഴിച്ചതിനെ തുടർന്ന് ഇവർക്ക് വായിലും വയറിലും അലർജി ഉണ്ടായതായും കുടുംബം ആരോപിക്കുന്നു.
ആയിഷുമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ പെരിന്തല്‍മണ്ണയിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയിഷുമ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.