NEWSWorld

യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു

ലണ്ടൻ:യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: