NEWSSocial Media

നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പോയത്! പ്രേക്ഷകര്‍ പറയാന്‍ ആഗ്രഹിച്ച കാര്യം പറഞ്ഞ് ജിന്റോ

ജാസ്മിനും ഗബ്രിയും എന്നീ പേരുകളിലൂടെയാണ് ഇത്തവണ ബിഗ് ബോസ് മലയാളം ശ്രദ്ധേയമായത്. വീട്ടിലെത്തി ആദ്യ ദിവസം തന്നെ കോംബോ ഉണ്ടാക്കിയവരാണ് ഇരുവരും. തുടക്കത്തില്‍ തന്നെ ലവ് ട്രാക്കിലേക്ക് പോയ താരങ്ങള്‍ വീടിനകത്തും പുറത്തുമൊക്കെ വന്‍ വിമര്‍ശനമാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ മത്സരത്തില്‍ നിന്നും ഗബ്രി പുറത്തായിരിക്കുകയാണ്.

ഇതിന് കാരണം ജാസ്മിനാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇരുവരും ഒരുമിച്ച് കളിക്കാതെ ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ മുന്നോട്ട് പോവാമായിരുന്നു. രണ്ടാളും ശക്തരായത് കൊണ്ട് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ കോംബോ പിടിച്ചത് വലിയ അബദ്ധമായി മാറിയിരിക്കുകയാണ്.

അതേ സമയം പുറത്ത് ഇത്തരം സംസാരങ്ങളാണെങ്കിലും അകത്തും ഇതേ വര്‍ത്തമാനം വന്നിരിക്കുകയാണ്. അടുത്ത ദിവസത്തെ പ്രൊമോ വീഡിയോയില്‍ ജാസ്മിനും ജിന്റോയും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കാണിച്ചിരിക്കുന്നത്. സംസാരത്തിനിടയില്‍ ഗബ്രിയുടെ കാര്യം എടുത്ത് പറഞ്ഞ് ജിന്റോ ജാസ്മിനെ ചൊടിപ്പിച്ചു. ജാസ്മിനും വിട്ടുകൊടുക്കാതെ തിരികെ പറഞ്ഞതോടെ വിഷയം വലിയ വഴക്കിലേക്ക് എത്തി.

ഇതിനിടയിലാണ് ഗബ്രി പുറത്താവാന്‍ കാരണം നീയാണെന്ന് അടക്കം ജിന്റോ പറയുന്നത്. ശരിക്കും പ്രേക്ഷകര്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ജിന്റോ ജാസ്മിന്റെ മുഖത്ത് നോക്കി പറഞ്ഞതെന്നാണ് ആരാധകരും പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ പേജിലൂടെ ഇതിനെപ്പറ്റിയെഴുതിയ കുറിപ്പ് വൈറലാവുകയാണ്.

‘നീ ഒറ്റ ഒരുത്തി കാരണം ആണ് ആ ഗബ്രി പോയത്. അവന്‍ ഒറ്റയ്ക്ക് നിന്നു കളിച്ചിരുന്നേല്‍ അവന്‍ ഇവിടെ നിന്നേനെ’. പ്രേക്ഷകര്‍ പറയാന്‍ ആഗ്രഹിക്കുന്നതും പറയുന്നതുമായ കാര്യം ജിന്റപ്പന്‍ അവളുടെ മുഖത്തു നോക്കി പറഞ്ഞു. ഒരെണ്ണം കവാലക്കുറ്റിക്ക് കിട്ടിയത് പോലെ ആയില്ലേ ജാസ്മിനെ…

നീ നിന്റെ ഇരട്ടത്താപ്പു വേലയും നാടകവും കൈയില്‍ വെച്ചോണ്ടിരുന്നാല്‍ മതി. ജിന്റോയോട് എടുക്കേണ്ട. അത് ജെനുസ് വേറെയാ മോളെ. ഇതു തന്നെയാ ഒരു പുണ്ണാക്കും ചെയ്യാത്ത കൂലി വക്കീല്‍ റെസ്മിനോടും പറയാനുള്ളത്. ഗബ്രി പോയ ദേഷ്യം ജാസ്മിനെ നീ ജിന്റോയോട് കാണിക്കാന്‍ നില്‍ക്കണ്ടേ. പുറത്തുള്ള പ്രേക്ഷകര്‍ എല്ലാം കാണുന്നുണ്ട്.

ആരുടെയും പിആര്‍ അല്ല. പക്ഷെ ഈ ഷോ യോടുള്ള ഇഷ്ടം. ഒപ്പം ഗെയിം അറിയാവുന്നവരെ സപ്പോര്‍ട്ട് ചെയ്യുക. അതാണ് ഞങ്ങള്‍ പ്രേക്ഷകര്‍ ചെയ്യുന്നത്. അതുകൊണ്ട് നാക്കിട്ട് അലക്കലും ചീത്ത വിളിയും അഹങ്കാരവും കുത്തിത്തിരുപ്പും പാര വെക്കലും ഒക്കെ ജാസ്മിനും റെസ്മിനും ഒക്കെ കൈയില്‍ വെച്ചേച്ചാല്‍ മതി. ഞങ്ങളുടെ റഡാറിനുള്ളില്‍ പതിഞ്ഞാല്‍ പുറത്തേക്കുള്ള വഴി തുറക്കും. അതുകൊണ്ട് ജിന്റോയെ ഒന്ന് വിട്ടു പിടിച്ചോ മക്കളെ. അതു മൊതല് വേറെയാ..

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: