ഹാവേരി ജില്ലയിലെ അരെമല്ലപുർ ഗ്രാമത്തിലാണ് സംഭവം. ഹനുമവ്വ മെഡ്ലെരിക്കാണ് (50) മർദനമേറ്റത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരായ മൂന്നു സ്ത്രീകളുള്‍പ്പെടെ ആറുപേരെ റാണെബെന്നൂർ പോലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ ഹനുമവ്വ ഹാവേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞദിവസം കുറുബ സമുദായത്തില്‍പ്പെട്ട ഹനുമവ്വയുടെ മകൻ മഞ്ജുനാഥ് മറാഠി പെണ്‍കുട്ടിക്കൊപ്പം പോകുകയായിരുന്നു. അരെമല്ലപുർ ഗ്രാമത്തിലെ ഒരേ വഴിയിലാണ് ഇരുവരുടെയും വീട്. പെണ്‍കുട്ടിയെ ഈവർഷം വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ആലോചിച്ചുവരുന്നതിനിടെയാണ് കാമുകനൊപ്പം പോയത്.
ഇവർക്ക് പോകാൻ സഹായം ചെയ്തെന്നാരോപിച്ചാണ് ഹനുമവ്വയെ പെണ്‍കുട്ടിയുടെ വീട്ടുകാർ വീട്ടില്‍നിന്ന് വലിച്ചിറക്കി തൂണില്‍ കെട്ടിയിട്ട് മർദിച്ചത്. പിന്നീട് പ്രദേശവാസികളെത്തിയാണ് ഹനുമവ്വയെ രക്ഷിച്ചത്.
ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതികൾ മുങ്ങിയെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.