Month: May 2024

  • Movie

    ടൈറ്റാനിക്കിലെ ദുരന്ത നായകനായ ക്യാപ്റ്റന്‍; നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

    ലണ്ടന്‍: ലോക പ്രശസ്ത ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്റെ ഏജന്റ് ലൂ കോള്‍സണ്‍ അറിയിച്ചു. ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും അഭിനയിച്ച 1997 ലെ പ്രണയ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേര്‍ഡ് സ്മിത്തിനെയാണ് ഹില്‍ അവതരിപ്പിച്ചത്. 11 അക്കാദമി അവാര്‍ഡുകളും ഈ ചിത്രം നേടിയിരുന്നു. ഒസ്‌കാര്‍ അവാര്‍ഡ് വാങ്ങിക്കൂട്ടിയ മറ്റൊരു പടത്തിലും ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പരമ്പരയിലെ 2002-ലെ ‘ദ ടൂ ടവേഴ്സ്’ എന്ന രണ്ടാമത്തെ ചിത്രമായ റോഹാന്‍ രാജാവായ തിയോഡന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം, 11 ഓസ്‌കറുകള്‍ നേടിയ ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന സിനിമയിലും അദ്ദേഹം ഈ വേഷം…

    Read More »
  • Kerala

    തൊടുപുഴയിൽ വീണ്ടും പുലി; നാട്ടുകാര്‍ ഭീതിയില്‍

    തൊടുപുഴ: കരിങ്കുന്നത്തിന് സമീപം കന്നാരത്തോട്ടത്തില്‍ വീണ്ടും പുലിയെ കണ്ടെന്ന് റബ്ബർ ടാപ്പിങ് തൊഴിലാളി.ഒറ്റല്ലൂർ കിഴക്കുംകരയില്‍ കെ.പി.വിജുവാണ് പുള്ളിപ്പുലിയെ 50 മീറ്റർ അകലെ നേരില്‍ കണ്ടത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. റബ്ബർവെട്ടാൻ മണ്ണാത്തിപ്പാറ ഭാഗത്തെ കാരിയോലിക്കപ്പറമ്ബ് പ്രദേശത്ത് എത്തിയപ്പോഴാണ് സമീപത്തുള്ള കന്നാരത്തോട്ടത്തില്‍ പുലിയെ കണ്ടത്. ഉടൻ മരത്തിന് പിന്നിലൊളിച്ചു. പിന്നെ ധൈര്യം സംഭരിച്ച്‌ പുലിയുടെ കണ്ണില്‍പ്പെടാതെ ഓടി രക്ഷപ്പെട്ടെന്നും വിജു പറഞ്ഞു. ഓടി രക്ഷപ്പെട്ടശേഷം വിജു തോട്ടം ഉടമയോട് കാര്യം പറഞ്ഞു. അദ്ദേഹമാണ് പഞ്ചായത്തംഗത്തെയും മറ്റുള്ളവരെയും വിവരം അറിയിച്ചത്. ഇനി അടുത്തെങ്ങും റബ്ബർവെട്ടാൻ ആ പറമ്ബിലേക്കില്ലെന്നും വിജു പറയുന്നു. റബ്ബർത്തോട്ടത്തിന് സമീപം മറ്റ് വീടുകളൊന്നുമില്ല. അല്പം കാടുപിടിച്ച പ്രദേശമാണ്. കരിങ്കുന്നം പഞ്ചായത്തില്‍ ആദ്യം പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ഇല്ലിചാരി മലയുടെ മറുഭാഗത്താണീ പ്രദേശം. നിലവില്‍ വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്. രണ്ടുമാസത്തോളമായി കരിങ്കുന്നം ഇല്ലിചാരി മലയില്‍ പലരും പുള്ളിപ്പുലിയെ നേരിട്ട് കാണുന്നുണ്ട്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലെ വിവിധ…

    Read More »
  • NEWS

    അല്‍ ജസീറ ചാനല്‍ അടച്ച് പൂട്ടും, ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ഭരണകൂടം

    ടെല്‍ അവീവ്: അല്‍ ജസീറ ചാനല്‍ രാജ്യത്ത് അടച്ച് പൂട്ടാന്‍ തീരുമാനമെടുത്ത് ഇസ്രായേല്‍ ഭരണകൂടം. ഇത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വീകരിച്ചത്. അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിദേശ ചാനലുകള്‍ക്ക് വിലക്കേര്‍പ്പടുത്തുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹു അല്‍ ജസീറക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് നേരത്തെ അല്‍ ജസീറ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു.ഇതാണ് ഇസ്രായേല്‍ അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്താന്‍ വോട്ടെടുപ്പ് നടന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്ന പുതിയ നിയമം ഉപയോഗിച്ചാണ് വിലക്ക്. ബെഞ്ചമിന്‍ നെതന്യാഹു എക്സിലെ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് നിരോധനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്, ‘ഇസ്രായേലില്‍ അല്‍ജസീറ ചാനലിന്റെ പ്രവര്‍ത്തനം വിലക്കാന്‍ എന്റെ…

    Read More »
  • Crime

    യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍

    തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ് പിടിയിലായത്. യു.കെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിന്‍. നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08,000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വര്‍ഷത്തേക്ക് നിഖിലിന് യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസ്സിലായതോടെയാണ് കുടുംബം പരാതിയുമായി വന്നത്. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്ക് എതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ഒളിവില്‍ പോയ നിതിന്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു…

    Read More »
  • Crime

    കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

    കോഴിക്കോട്: എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.  

    Read More »
  • India

    അമേഠിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് തീയിട്ടു; വാഹനങ്ങള്‍ നശിപ്പിച്ചു

    ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ കോണ്‍ഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഞായറാഴ്ച അർധരാത്രിയോടെയാണ് അജ്ഞാതർ പാർട്ടി ഓഫീസ് ആക്രമിച്ചു തീയിട്ടത്. ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ഉന്നതപോലീസ് ഉദ്യോഗസ്ഥരും പോലീസ് സേനയും സ്ഥലത്തെത്തി പാർട്ടി പ്രവർത്തകരെ അനുനയിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ആര്യയ്ക്കും സച്ചിനുമെതിരായ പരാതി; യദുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

    തിരുവനന്തപുരം: മേയറും സംഘവും കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുമടക്കം അഞ്ച് ആളുകളുടെപേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. സമാന ഹര്‍ജിയില്‍ അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മേയറും എം.എല്‍.എ.യും അടക്കം ആളുകളുടെപേരില്‍ കേസെടുത്തിട്ടുള്ളത്. യദുവിന്റെ പരാതിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചാല്‍ പുതിയ എഫ്.ഐ.ആര്‍. തയ്യാറാക്കും. ജോലി തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. ഏപ്രില്‍ 27-ന് രാത്രി പത്തോടെ പാളയം സാഫല്യം കോംപ്ലക്‌സിനുസമീപം വെച്ചായിരുന്നു സംഭവം.    

    Read More »
  • Crime

    മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയില്‍ മൃതദേഹം; അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ്

    കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ വിമുക്തഭടന്‍ ജിറ്റി ജോസഫിന്റെ വീട്ടില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായാണ് വിവരം. അനിലയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇത് അടിയേറ്റതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സുദര്‍ശന്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും വിവാഹിതരാണ്. സുദര്‍ശന്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാളെ വീട് നോക്കാന്‍ ഏല്‍പ്പിച്ചതിനുശേഷമാണ് ജിറ്റിയും കുടുംബവും വിനോദയാത്രയ്ക്ക് പോയിരുന്നത്. സുദര്‍ശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടില്‍ ചെന്നുനോക്കാന്‍ പറയുകയായിരുന്നു. സുഹൃത്തെത്തി ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് അനിലയുടെ മൃതദേഹം നിലത്ത് കിടക്കുന്നത് കണ്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

    Read More »
  • Kerala

    എറണാകുളം – ബംഗളൂരു; കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടൻ

    കൊച്ചി: കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ ഉടൻ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ. ഇതിനായി രണ്ട് റൂട്ടുകളാണ് റെയില്‍വേ പരിഗണിച്ചത്. തിരുവനന്തപുരം – കോയമ്ബത്തൂര്‍ റൂട്ടും ഒപ്പം കൊച്ചി – ബംഗളൂരു റൂട്ടും.  ഇതില്‍ കൊച്ചി – ബംഗളൂരു ട്രെയിന്‍ ആയിരിക്കും ഓടിത്തുടങ്ങുക. അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. എറണാകുളം ജംഗ്ഷനിൽ നിന്നും രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബംഗളൂരുവില്‍ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.05ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് തിരികെ എത്തുന്നതായിരിക്കും ക്രമീകരണം എന്നാണ് വിവരം. കേരളത്തില്‍ എറണാകുളത്തിന് പുറമേ തൃശൂര്‍, പാലക്കാട് എന്നിവയായിരിക്കും എട്ട് കോച്ചുകളുള്ള ട്രെയിനിന് സ്റ്റോപ്പുകളുണ്ടായിരിക്കുക. കേരളത്തില്‍ തിരുവനന്തപുരം- മംഗലാപുരം റൂട്ടിലാണ് നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളും ഓടുന്നത്. ഈ രണ്ട് ട്രെയിനുകള്‍ക്കും ടിക്കറ്റിന് വലിയ ഡിമാന്‍ഡാണുള്ളത്.

    Read More »
  • Kerala

    പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപ തട്ടി; പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ രണ്ടു സ്ത്രീകൾ അറസ്‌റ്റിൽ

    മാന്നാർ: പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്ബേരൂര്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്ബത്തിക തട്ടിപ്പിനിരയായി മനംനൊന്ത് ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ഉള്‍പ്പടെ പലരില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്. ശ്രീദേവിയമ്മയുടെ കയ്യില്‍ നിന്നും സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശ്രീദേവിയമ്മ മരിക്കുന്നതിന് മുന്‍പ് തന്നെ ഇതുമായി ബന്ധപെട്ട് മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ…

    Read More »
Back to top button
error: