Month: May 2024
-
NEWS
ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ചു: തൃശ്ശൂര്‍ സ്വദേശി മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഒമാനിലെ സൊഹാറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ 2 സ്വദേശികൾ മരണപ്പെട്ടതായും 15ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മരിച്ച സുനിൽ. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രക്കാണ് ഇടിച്ചത്.
Read More » -
NEWS
അഗ്‌നിപര്‍വത വിസ്‌ഫോടനം; ഇന്തോനേഷ്യ പതിനായിരം പേരെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കും
ജക്കാര്‍ത്ത: റുവാങ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദ്വീപില്‍ താമസിച്ചുവന്നിരുന്ന 10,000 പേരെ സ്ഥിരമായി മാറ്റി പാര്‍പ്പിക്കാന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു. റുവാങ് അഗ്‌നിപര്‍വം തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനെത്തുടര്‍ന്ന് ഭാവിയില്‍ ദ്വീപില്‍ താമസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ നിന്ന് ആളുകളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്തോനേഷ്യന്‍ മന്ത്രി പറഞ്ഞു. വടക്കന്‍ സുലവേസി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റുവാങ് ദ്വീപില്‍ ഏകദേശം 98,00 സ്ഥിരതാമസക്കാരുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അഗ്‌നിപര്‍വ്വതില്‍ നിന്ന് ലാവയും ചാരവും കിലോമീറ്ററുകളോളം ആകാശത്തിലും കരയിലും പടര്‍ന്നതോടെ മുഴുവന്‍ താമസക്കാരും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ഈയാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനഡോയിലെ വിമാനത്താവളം അടയ്ക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സുഗമമാക്കുന്നതിന് ബൊലാങ് മോംഗോണ്ടോ പ്രദേശത്ത് നൂറുകണക്കിന് വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്തോനേഷ്യന്‍ ഹ്യൂമന്‍ ഡെവല്പമെന്റ് വകുപ്പ് മന്ത്രി മുഹദ്ജീര്‍ എഫെന്‍ഡി പറഞ്ഞു. ലളിതവും എന്നാല്‍ സ്ഥിരമായതുമായ വീടുകളായിരിക്കും നിര്‍മിച്ചു നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു.…
Read More » -
Kerala
വഴിമുടക്കി കൊടിമരം പിഴുതെറിഞ്ഞ് വനിതകള്‍; 136 സിപിഎം അനുഭാവികള്‍ ബിജെപിയില്‍
ആലപ്പുഴ: എട്ടുമാസത്തോളം പരാതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ സിപിഎം കൊടിമരം പിഴുതെടുത്ത് സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും. പിന്നാലെ സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136 പേര്‍ സിപിഎം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. ചേര്‍ത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥന പാര്‍ട്ടി നേതൃത്വം ചെവിക്കൊള്ളാതെ വന്നതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെത്തി കൊടിമരം നീക്കം ചെയ്തത്. കൊടിമരം പൊളിക്കുന്നത് തടയാന്‍ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയുമുണ്ടായി. എട്ടുമാസത്തോളം പരാതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്. താല്‍ക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടര്‍ന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാല്‍ സാധനങ്ങള്‍ എത്തിക്കാനാകാതെ വീടുനിര്‍മാണവും മുടങ്ങി. ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമന്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല.…
Read More » -
India
ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരേപ്പോലെ; വിവാദമായി പിത്രോദയുടെ പരാമര്‍ശം, കോണ്‍ഗ്രസ് പ്രതിരോധത്തില്‍
ന്യൂഡല്‍ഹി: പിന്തുടര്‍ച്ചാ സ്വത്ത് വിവാദത്തിനു പിന്നാലെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവര്‍ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവര്‍ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ‘ദി സ്റ്റേറ്റ്‌സ്മാന്’ നല്‍കിയ അഭിമുഖത്തിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പിത്രോദ നടത്തിയത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കുണ്ടാകുന്ന കലാപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 75 വര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്നും വൈവിധ്യങ്ങള്‍ക്കിടയിലും നമ്മള്‍ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നുമായിരുന്നു പിത്രോദയുടെ പ്രസ്താവന. പിത്രോദയുടെ പരാമര്‍ശം വംശീയമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കു-കിഴക്കന്‍ പ്രദേശവാസികളെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്ന് അരുണാചല്‍ പ്രദേശ് എം.പിയും കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജിജു പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന അസ്സം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സാം പിത്രോദ മാപ്പു പറയണമെന്നാവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.…
Read More » -
Kerala
എസ്.എസ്.എൽ.സിക്ക് 99.69 ശതമാനം വിജയം, ഏറ്റവും കൂടുതൽ കോട്ടയത്ത്
എസ്.എസ്.എൽ.സി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. എല്ലാ വിഷയങ്ങൾക്കും 71,831 വിദ്യാർഥികൾ എപ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. 100ശതമാനം, ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ. 99 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം, 4964 പേർ. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലവും മന്ത്രി പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 100 ശതമാനം കൈവരിച്ച സ്കൂളുകളുടെ എണ്ണം: സർക്കാർ…
Read More » -
Kerala
സ്ഥാനാർഥിയാക്കി പറഞ്ഞയക്കാൻ പറ്റുന്ന ഒരാളല്ല താനെന്ന് കെ സുധാകരന്‍: സ്ഥാനം കൈമാറാന്‍ വൈകിയത് പാർട്ടിയിൽ ചര്‍ച്ചചെയ്യും, എം.എം ഹസ്സൻ്റെ തീരുമാനങ്ങളില്‍ ചിലത് പുനപരിശോധിക്കും
എം എം ഹസ്സന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറാന്‍ വൈകിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു അനിശ്ചിതത്വവും ഉണ്ടാക്കിയില്ല, എം എം ഹസ്സന്‍ ചുമതല കൈമാറാന്‍ ഇന്ദിര ഭവനില്‍ എത്തിയിരുന്നില്ല. അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ എംഎം ഹസ്സൻ എത്താത്തതിലുള്ള നീരസം സുധാകരൻ പരസ്യമാക്കി. ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും എന്നാൽ ആവശ്യമില്ലായെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്നുമായിരുന്നു പ്രതികരണം. മാറിനിന്നപ്പോൾ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിവാക്കാനുള്ള നീക്കം നടന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആരേ എന്നെയോ, നിങ്ങൾക്ക് എന്നെ ഇപ്പോഴും മനസ്സിലായിട്ടില്ല അല്ലേ, സ്ഥാനാർഥിയാക്കി പറഞ്ഞയക്കാൻ പറ്റുന്ന ഒരാളല്ല താനെന്ന് എല്ലാവർക്കും അറിയാം’ എന്ന് സുധാകരൻ മറുപടി നൽകി. സ്ഥാനാർഥി ആയപ്പോൾ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് ആലപ്പുഴയിൽ മത്സരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് ബാധകമല്ലേ എന്ന ചോദ്യത്തിന്, അല്ല എന്നായിരുന്നു സുധാകരന്റെ മറുപടി. മത്സരിക്കുന്നതുകൊണ്ടല്ല…
Read More » -
India
ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്ക് ലൈക്കടിച്ചു; പ്രിന്‍സിപ്പലിനെ പുറത്താക്കി മുംബൈയി?ലെ സ്‌കൂള്‍
മുംബൈ: സാമൂഹിക മാധ്യമങ്ങളിലെ ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്ക് ലൈക്കടിച്ചതിന് മുംബൈയില്‍ മുന്‍നിര സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കി. വിദ്യാവിഹാര്‍ ഭാഗത്തെ സോമയ്യ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പര്‍വീണ്‍ ഷെയ്ഖിനെയാണ് പുറത്താക്കിയത്. മേയ് രണ്ടിന് ഇവരോട് രാജിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പുറത്താക്കിക്കൊണ്ടുള്ള കത്ത് നല്‍കി. പര്‍വീണിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍ വിദ്യാഭ്യാസ സ്ഥാപനം പുലര്‍ത്തുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു. ആശങ്കകളുടെ ഗൗരവം കണക്കിലെടുത്തും സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷവും അവരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ തങ്ങള്‍ ശക്തമായി പിന്തുണക്കുന്നുണ്ട്. എന്നാല്‍, അത് ഉത്തരവാദിത്തതോടെ വിനിയോഗിക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രിന്‍സിപ്പല്‍, പിരിച്ചുവിടല്‍ നിയമവിരുദ്ധവും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ആരോപിച്ചു. നിയമ വ്യവസ്ഥയിലും ഇന്ത്യന്‍ ഭരണഘടനയിലും തനിക്ക് ഉറച്ചവിശ്വാസമുണ്ട്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ നിയമപരാമയ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും അവര്‍ പറഞ്ഞു. 12 വര്‍ഷമായി പര്‍വീണ്‍ സ്‌കൂളില്‍ ജോലി…
Read More » -
Kerala
അമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് മകളുടെ ഷാള്‍; കൊലപാതകം മൂന്നു പവൻ മാലയ്ക്കു വേണ്ടി
മൂവാറ്റുപുഴ: മൂന്നു പവന്‍ സ്വര്‍ണമാല കൈക്കലാക്കാന്‍ വേണ്ടി അമ്മയെ കൊലപ്പെടുത്തിയ മകന്‍ ഉപയോഗിച്ചത് മകളുടെ ഷാള്‍. ആയവന പഞ്ചായത്തിലെ ഏനാനല്ലൂര്‍ കുഴിമ്ബിത്താഴം വടക്കേകര വീട്ടില്‍ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ കൗസല്യ(68)യെ കൊലപ്പെടുത്താന്‍ മകന്‍ ജിജോ ഉപയോഗിച്ചത് ഇയാളുടെ മകളുടെ തന്നെ ഷാളായിരുന്നു. കൃത്യത്തിനുശേഷം കാളിയാര്‍ പുഴയില്‍ ഉപേക്ഷിച്ച ഷാള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് തന്റെ ഷാളാണെന്ന് ജിജോയുടെ മകള്‍ സ്‌ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ബാങ്ക് വായ്‌പ അടയ്‌ക്കാന്‍ രണ്ടാഴ്‌ച മുമ്ബ് മാല പണയം വയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നല്‍കാത്തതിലുള്ള വിരോധമാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ജിജോ പോലീസിനോട് സമ്മതിച്ചു. മാലയ്‌ക്കു പുറമെ ഇയാളെ നോമിനി ആക്കി ഏനാനല്ലൂര്‍ സഹകരണ ബാങ്കിലുള്ള അമ്മയുടെ 50,000 രൂപയുടെ നിക്ഷേപം കൈക്കലാക്കാനും കൊലപാതകം പ്രേരണയായി. അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Read More » -
Kerala
തിരുവനന്തപുരത്ത് ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 6.45ന് മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് വീണത്.ഇയാൾ വാതിൽക്കൽ നിൽക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » -
Life Style
പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; ഉഗ്രമൂത്തിയായ മാമാനിക്കുന്ന് ശ്രീ മഹാദേവിയെ ദര്‍ശിച്ച് ലാലേട്ടന്‍
കണ്ണൂര്‍: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂര്‍ത്തിയായ ഭഗവതി കുടികൊള്ളുന്നു വെന്ന് വിശ്വസിക്കുന്ന മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി. ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ ‘മറികൊത്തല്‍’ നടത്തുകയും വിശേഷ വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ ഒരു ചെറിയ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനമഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തു…
Read More »