KeralaNEWS

എസ്.എസ്.എൽ.സിക്ക് 99.69 ശതമാനം വിജയം, ഏറ്റവും കൂടുതൽ കോട്ടയത്ത്

    എസ്.എസ്.എൽ.സി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. എല്ലാ വിഷയങ്ങൾക്കും 71,831 വിദ്യാർഥികൾ എപ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. 100ശതമാനം, ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ. 99 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം, 4964 പേർ.

  ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലവും മന്ത്രി പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

100 ശതമാനം കൈവരിച്ച സ്കൂളുകളുടെ എണ്ണം:  സർക്കാർ സ്കൂളുകൾ- 892, എയ്ഡഡ് സ്കൂളുകൾ- 1139, അൺ എയ്ഡഡ് സ്കൂളുകൾ- 443. കഴിഞ്ഞ വർഷത്തെക്കാൾ 107 സ്കൂളുകളുടെ കുറവുണ്ട്. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ  നാളെ (വ്യാഴം) മുതൽ 15 ബുധൻ വരെ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ രണ്ടാംവാരം പരീക്ഷഫലം  പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷയെഴുതാം.

മുഴുവൻ വിദ്യാർഥികളുടെയും ഫലം ഇപ്പോൾ വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിന്നത്; കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർഥികൾ കൂടുതൽ. 99.7 ശതമാനം ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: