മൂവാറ്റുപുഴ: മൂന്നു പവന്‍ സ്വര്‍ണമാല കൈക്കലാക്കാന്‍ വേണ്ടി അമ്മയെ കൊലപ്പെടുത്തിയ മകന്‍ ഉപയോഗിച്ചത് മകളുടെ ഷാള്‍.
ആയവന പഞ്ചായത്തിലെ ഏനാനല്ലൂര്‍ കുഴിമ്ബിത്താഴം വടക്കേകര വീട്ടില്‍ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ കൗസല്യ(68)യെ കൊലപ്പെടുത്താന്‍ മകന്‍ ജിജോ ഉപയോഗിച്ചത് ഇയാളുടെ മകളുടെ തന്നെ ഷാളായിരുന്നു.
കൃത്യത്തിനുശേഷം കാളിയാര്‍ പുഴയില്‍ ഉപേക്ഷിച്ച ഷാള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് തന്റെ ഷാളാണെന്ന് ജിജോയുടെ മകള്‍ സ്‌ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.
ബാങ്ക് വായ്‌പ അടയ്‌ക്കാന്‍ രണ്ടാഴ്‌ച മുമ്ബ് മാല പണയം വയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നല്‍കാത്തതിലുള്ള വിരോധമാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ജിജോ പോലീസിനോട് സമ്മതിച്ചു.
മാലയ്‌ക്കു പുറമെ ഇയാളെ നോമിനി ആക്കി ഏനാനല്ലൂര്‍ സഹകരണ ബാങ്കിലുള്ള അമ്മയുടെ 50,000 രൂപയുടെ നിക്ഷേപം കൈക്കലാക്കാനും കൊലപാതകം പ്രേരണയായി. അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.