Month: May 2024
-
Kerala
കൊച്ചിക്കും അയ്യമ്പുഴയ്ക്കും ഇടയില്‍ ഉയരുന്ന പുതുനഗരം; ‘എയ്‌റോ സിറ്റി’യെക്കുറിച്ച് അറിയേണ്ടതെല്ലാം
കൊച്ചി: നഗരം ഏറെ പ്രതീക്ഷയോടെ കാക്കുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ കൊച്ചിയില്‍ നിന്ന് കിഴക്ക് മാറി അയ്യമ്പുഴ പഞ്ചായത്ത് മേഖലയില്‍ നിര്‍മ്മിക്കുന്ന ആസൂത്രിത നഗരമാണിത്. സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുവദിച്ചിരുന്നു. കിഫ്ബിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ ആസൂത്രിത നഗരത്തിനും, കൊച്ചി നഗരത്തിനുമിടയില്‍ നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടത്താനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനത്തെയാണ് ‘എയ്‌റോ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്നത്. കൊച്ചി നഗരത്തിന് കിഴക്കുഭാഗത്ത് വരുന്ന അയ്യമ്പുഴ വികസിക്കുന്നതോടെ മേഖലയിലാകെ വലിയ മാറ്റമാണ് വരിക. തൊട്ടടുത്ത് കിടക്കുന്ന അങ്കമാലി, കാലടി, മലയാറ്റൂര്‍, ചാലക്കുടി തുടങ്ങിയ മേഖലകളിലും വികസനമുണ്ടാകും. കൊച്ചിക്കും ഗിഫ്റ്റ് സിറ്റിക്കും ഇടയില്‍ വരുന്ന ഭാഗങ്ങള്‍ കൂടുതല്‍ ആധുനികവല്‍കൃതമായ ഒരു നഗരമായി പരിണമിക്കും. ഗിഫ്റ്റ് സിറ്റിയെ ലക്ഷ്യം വെച്ചുള്ള ഒരു റൂട്ട് അങ്കമാലി വരെ എത്തിക്കുക എന്നത് കൊച്ചി മെട്രോയുടെ അടുത്ത ഘട്ടത്തിലെ പദ്ധതിയാണ്. കൊച്ചിക്കും അയ്യമ്പുഴയ്ക്കും ഇടയില്‍ വരുന്ന നഗരപ്രദേശത്തെയാണ് എയ്‌റോ സിറ്റിയായി വികസിപ്പിക്കാന്‍…
Read More » -
India
അമിത് ഷായ്ക്കു പോലും തോൽവി ഭയം;ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബി.ജെ.പി ഗുണ്ടകള്‍ ബൂത്ത് കൈയേറി
അഹമ്മദാബാദ്: മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബി.ജെ.പി ഗുണ്ടകള്‍ ബൂത്ത് കൈയേറി.അമിത് ഷായുടെ മണ്ഡലമാണിത്. ഗാന്ധിനഗറിലെ ജുഹപുര, വെജല്‍പൂർ എന്നിവിടങ്ങളിലെ 84 ബൂത്തുകള്‍ കൈയേറാനാണ് ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത്. ജുഹപുരയിലെയും വെജല്‍പൂരയിലെയും 84 ബൂത്തുകളില്‍ എട്ടു-പത്ത് ബി.ജെ.പി ഗുണ്ടകളടങ്ങുന്ന സംഘം എത്തി പോളിങ് ഏജന്റുമാരായി നിന്നിരുന്ന കോണ്‍ഗ്രസ് പ്രതിനിധികളെ ദൂരേക്ക് കൊണ്ടുപോയി വോട്ടർ പട്ടിക തട്ടിയെടുത്തു.അമിത്ഷാക്കെതിരെ മത്സരിക്കുന്ന സോണല്‍ദത്തയും അവിടെയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് പകരം പോളിങ് ബൂത്തില്‍ ഏജന്റുമാരായി സ്വന്തം ആളുകളെ ഇരുത്താനാണ് ബി.ജെ.പി ഗുണ്ടകള്‍ ശ്രമിച്ചത്.നിരന്തരം പരാതികള്‍ നല്‍കിയിട്ടും മതിയായ സുരക്ഷ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലാണ് ഇത് നടന്നത്.എന്നിട്ടും മാധ്യമങ്ങൾ ഇതറിഞ്ഞ മട്ടില്ല എന്നാണ് രസകരം.
Read More » -
India
ഭൂമിതര്‍ക്കത്തില്‍ ‘ഹനുമാന്‍’ കക്ഷി! ഒരു ലക്ഷം പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഭൂമിത്തര്‍ക്കത്തില്‍ ‘ഹനുമാന്‍സ്വാമി’യെ കക്ഷി ചേര്‍ത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. സ്വകാര്യ സ്ഥലത്തെ ആരാധനാലയത്തില്‍ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി അങ്കിത് മിശ്ര എന്നയാള്‍ നല്‍കിയ ഹരജിയാണ് പിഴ ചുമത്തി കോടതി തള്ളിയത്. ദൈവം ഒരു കേസില്‍ കക്ഷിയായി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നായിരുന്നു ഹരജി തള്ളി ജസ്റ്റിസ് സി. ഹരിശങ്കറിന്റെ പരാമര്‍ശം. സൂരജ് മലിക് എന്നയാളുടെ സ്ഥലത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അങ്കിത് കോടതിയിലെത്തിയത്. സ്വകാര്യ സ്ഥലത്താണെങ്കിലും ക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും ഇതിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം കൈമാറണമെന്നുമായിരുന്നു അങ്കിതിന്റെ ആവശ്യം. സ്ഥലം ഭഗവാന്‍ ഹനുമാന്റേതാണെന്നും ഹനുമാന്റെ അടുത്ത സുഹൃത്തും വിശ്വാസിയുമായാണ് താന്‍ ഹാജരാകുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. ഹരജിയുമായി ആദ്യം വിചാരണക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. മലികിന്റെ ഉടമസ്ഥതയില്‍ സ്വകാര്യ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നതെന്നും ക്ഷേത്രമവിടെയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ സൂരജിന്റെ ഉടമസ്ഥത തള്ളിക്കളയാനാവില്ലെന്നുമായിരുന്നു വിചാരണക്കോടതിയുടെ വിധി. ഈ വിധി ചോദ്യം ചെയ്താണ് അങ്കിത് ഹൈക്കോടതിയിലെത്തുന്നത്.…
Read More » -
Crime
പിതാവിന്റെ ജോലി പോയതിനാല്‍ സാമ്പത്തിക പ്രതിസന്ധി; നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍
മുംബൈ: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിനിയായ 20 കാരിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം നടത്തിയ പെണ്‍കുട്ടി രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെന്റര്‍ ഇന്‍-ചാര്‍ജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍, സംശയം തോന്നാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതിനാല്‍ പണത്തിന് ആവശ്യമുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഡമ്മി കാന്‍ഡിഡേറ്റായി പരീക്ഷ എഴുതാന്‍ സമ്മതിച്ചത്. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നിരുന്ന ഒരു യുവാവും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന്…
Read More » -
Crime
പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച
കണ്ണൂര്‍: പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാന്‍ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുന്‍സുഹൃത്ത് മാനന്തേരി താഴെക്കളത്തില്‍ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബര്‍ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുന്‍കൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. അതില്‍ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്റെ ഫോണ്‍രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കി. കൊലപാതകം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ…
Read More » -
Kerala
പത്തനംതിട്ടയിൽ പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിന് സീറ്റ്; എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാന്‍ ചെയ്യേണ്ടത്
പത്തനംതിട്ട: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ ജില്ലയില്‍ ഇത്തവണയും പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിന് സീറ്റ് ലഭ്യമാകും. ജില്ലയില്‍ 13,200 സീറ്റാണ് പ്ലസ് വണ്ണിനുള്ളത്. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത് 10,044 വിദ്യാർഥികളും. എസ്.എസ്.എല്‍.സി വിജയിക്കുന്നവരില്‍ കുറെ പേർ വൊക്കേഷനല്‍ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്‌നിക് വിഭാഗങ്ങളിലേക്കും പ്രവേശനം തേടും. ഇതിന്റെ ഭാഗമായി പിന്നെയും സീറ്റുകളില്‍ ഒഴിവ് വരും. ജില്ലയില്‍ എല്ലാ പഞ്ചായത്തിലും ഹയർസെക്കൻഡറി സ്കൂളുകളുണ്ട്.കഴിഞ്ഞ അധ്യയന വർഷം 10,213 വിദ്യാർഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. 99.81 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ വിജയ ശതമാനം ഇതിലും ഉയരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ജില്ലയില്‍ 44 സർക്കാർ വിദ്യാലയങ്ങള്‍ കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടി. വിജയശതമാനം ഉയർത്താൻ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് സ്‌കൂളുകളില്‍ പ്രത്യേക ക്ലാസുകളും നടന്നു. എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാന്‍ ചെയ്യേണ്ടത് 2023-24 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി./ റ്റി.എച്ച്.എസ്.എല്‍.സി./ എ.എച്ച്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം മെയ് 8 ന് (ഇന്ന്)…
Read More » -
India
തൊഴില്‍ നയത്തില്‍ പ്രതിഷേധം: ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവെടുത്തു, ഫോണും ഓഫാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത് 70 സര്‍വീസുകള്‍
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത് എഴുപതിലേറെ സര്‍വീസുകള്‍. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ തൊഴില്‍ നയങ്ങളോട് പ്രതിഷേധിച്ചാണ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചത്. 300 മുതിര്‍ന്ന കാബിന്‍ ക്രൂ അംഗങ്ങള്‍ അവസാന നിമിഷം സിക്ക് ലീവ് നല്‍കി മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതായാണ് വിവരം. ക്രൂ അംഗങ്ങളെ ബന്ധപ്പെടാന്‍ മാനേജ്‌മെന്റ് ശ്രമിച്ചുവരികയാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ”ഞങ്ങളുടെ ഒരു വിഭാഗം കാബിന്‍ ക്രൂ അംഗങ്ങള്‍ അവസാന നിമിഷം സിക്ക് ലീവ് റിപ്പോര്‍ട്ട് ചെയ്തു. ഇതുമൂലം വിമാനങ്ങള്‍ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതിനുപിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. ഇതുമൂലം ഞങ്ങളുടെ അതിഥികള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി ഞങ്ങളുടെ ടീം ശ്രമിക്കുകയാണ്. യാത്രക്കാര്‍ക്ക് ഇതുമൂലം ഉണ്ടായ എല്ലാ ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നു” എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും…
Read More » -
Kerala
ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍
ഇടുക്കി: ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളാണ് ഉള്ളത്. മാത്യു കുഴല്‍നാടന്‍ കേസില്‍ 16-ാം പ്രതിയാണ്. 2012ലെ ദേവികുളം തഹസില്‍ദാർ ഷാജിയാണ് ഒന്നാംപ്രതി. 2012 മുതല്‍ ഭൂമിയുമായി ഇടപാട് നടത്തിയവരാണ് മറ്റ് പ്രതികളെല്ലാം. ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
Read More » -
LIFE
ആദ്യത്തെ കണ്‍മണി പിറക്കാന്‍ മാസങ്ങള്‍, ദീപികയുമായുള്ള വിവാഹചിത്രങ്ങള്‍ നീക്കി രണ്‍വീര്‍
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വര്‍ഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നു. ഇരുവരും വേര്‍പിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍, ദീപികയുമായി എടുത്ത മറ്റ് ചില ചിത്രങ്ങള്‍ രണ്‍വീറിന്റെ പേജിലുണ്ട്. കൂടാതെ അടുത്തിടെ രണ്‍വീറിനൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദീപികയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.…
Read More » -
Crime
ഓണ്‍ലൈന്‍ വാതുവെപ്പില്‍ രണ്ടു ലക്ഷം തുലച്ചു; കടം വാങ്ങിയ പണം തിരിച്ചുചോദിച്ച ജൂനിയറെ സീനിയേഴ്‌സ് പഞ്ഞിക്കിട്ടു, മുറിയില്‍ പൂട്ടിയിട്ടു, വിവസ്ത്രനാക്കി തല്ലിച്ചതച്ചു
ലഖ്‌നൗ: കാണ്‍പൂരില്‍ പണം നല്‍കാത്തതിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി സ്വകാര്യഭാഗങ്ങളില്‍ അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ചില വീഡിയോകള്‍ വൈറലായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനായ് ചൗരസ്യ, അഭിഷേക് കുമാര്‍ വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റാവ സ്വദേശിയായ വിദ്യാര്‍ഥി മത്സര പരീക്ഷകള്‍ക്കായി കോച്ചിംഗ് ക്ലാസില്‍ ചേരാന്‍ കാണ്‍പൂരില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് കോച്ചിംഗ് സെന്ററിലെ ചില സീനിയര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടു. അവര്‍ ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിം കളിക്കാന്‍ 20,000 രൂപ നല്‍കി. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2 ലക്ഷം രൂപ നല്‍കണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പണം തിരികെ കൊടുക്കാതിരുന്നപ്പോള്‍ വിദ്യാര്‍ഥിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഭവം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും…
Read More »