ഒമാനിലെ സൊഹാറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ 2 സ്വദേശികൾ മരണപ്പെട്ടതായും 15ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മരിച്ച സുനിൽ. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.
മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രക്കാണ് ഇടിച്ചത്.