IndiaNEWS

ഇതാണ് ഇന്ത്യ; എക്‌സ്പ്രസ്‌വേയില്‍ യു-ടേണെടുത്ത ട്രക്കില്‍ കാര്‍ ഇടിച്ചുകയറി 6 മരണം

ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂരിൽ ഡല്‍ഹി-മുംബൈ എക്സ്‌പ്രസ് വേയിൽ ട്രക്കും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.

രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനിഷ് ശർമ, ഭാര്യ അനിത ശർമ, ഇവരുടെ കുടുംബാംഗങ്ങളായ സതീഷ് ശർമ, പൂനം സന്തോഷ്, സുഹൃത്ത് കൈലാഷ് എന്നിവരാണ് മരിച്ചത്.

 

Signature-ad

സവായ് മധോപുർ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.എക്സ്പ്രസ് വേയിലൂടെ മുന്നോട്ടുപോകുകയായിരുന്ന ട്രക്ക് പെട്ടെന്ന് യു-ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ട്രക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഡ്രൈവർ ഒളിവിലാണ്.

 

സിക്കാർ ജില്ലയില്‍നിന്ന് രന്തംബോറിലുള്ള ത്രിനേത്ര ഗണേഷ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വേഗത്തില്‍ ട്രക്ക് ഇടത്തേക്ക് തിരിഞ്ഞതിനാല്‍ ആ ട്രാക്കിലൂടെയെത്തിയ ഡ്രൈവർക്ക് പെട്ടെന്ന് കാർ നിർത്താൻ സാധിച്ചില്ല. അപകടത്തിന് ശേഷം ട്രക്ക് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

Back to top button
error: