KeralaNEWS

പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്ബരമായി; ഒമ്ബത് എ പ്ലസും ഒരു എയും

പയ്യോളി: ഒരുമാസം മുൻപ് അച്ഛൻ കൊലപ്പെടുത്തിയ ഗോപിക നേടിയത് ഉന്നതവിജയം.എസ്എസ്എൽസി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്.

 പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം അച്ഛൻ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കുസമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മിനിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി മരിച്ചത്. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.

720 പേർ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്‌.എസ്. സ്കൂളിലെ ഫലം വന്നപ്പോള്‍ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസള്‍ട്ടായിരുന്നു. ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്. എങ്കിലും ആ വിജയം അധ്യാപകർക്കും സഹപാഠികള്‍ക്കും നാട്ടുകാർക്കുമെല്ലാം വേദനാജനകമായ അനുഭവമായി.

Signature-ad

പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും മികവുപുലർത്തിയ ഗോപിക സ്കൂളിലെ മിടുക്കിയായ വിദ്യാർഥിയായിരുന്നു.സംഘഗാനത്തില്‍ സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു.

പരീക്ഷകഴിഞ്ഞ് അവധിക്കാലമാഘോഷിക്കാൻ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.ഗോപികയുടെ അമ്മ സ്വപ്ന മൂന്നുവർഷംമുമ്ബ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

Back to top button
error: