വിവാദ പ്രസ്താവനകള്‍ ഇന്നും ഇന്നലെയുമായി നടത്തുന്ന വ്യക്തിയല്ല അഖില്‍ മാരാർ. അഖില്‍ മാരാർ എന്ന വ്യക്തി റീച്ചുണ്ടാക്കുന്നതും തന്റെ ഐഡന്റിറ്റി കീപ്പ് ചെയ്യുന്നതും ഇത്തരം വിവാദങ്ങള്‍ സൃഷിടിച്ചുകൊണ്ടാണ്. ഒരോ വിഷയം കഴിയുമ്ബോഴും അയാള്‍ക്ക് അടുത്ത വിവാദങ്ങള്‍ വേണം എന്നതാണ് അവസ്ഥയെന്നും ഹനാന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ അഭിപ്രായം പറയുമ്ബോള്‍ അയാളുടെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചുകൊണ്ട് അഭിപ്രായം പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിഗ് ബോസില്‍ മാത്രമല്ല, അതിന് പുറത്തും സ്ത്രീകള്‍ക്കെതിരെ വിവാദ പരാമർശങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അഖില്‍ മാരാർ. അദ്ദേഹത്തിന് ബിഗ് ബോസിലെ ചില മത്സരാർത്ഥികളോട് വിരോധമുള്ളതായിട്ട് എനിക്ക് നേരിട്ടറിയാം.
ഷോയില്‍ ഉള്ളപ്പോള്‍ തന്നെ ചില മത്സരാർത്ഥികള്‍ക്കെതിരെ അഖില്‍ മാരാർ മോശമായ ഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യം വെച്ചുകൊണ്ട് അവരെ കൂടുതല്‍ അപമാനിക്കാന്‍ വേണ്ടിയാണ് ഈ സാഹചര്യത്തില്‍ ഇങ്ങനെ പ്രതികരിച്ചതെന്നാണ് തോന്നുന്നത്. ചാനലിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സപ്പോർട്ടും അഖിലിന് കിട്ടിയ സാഹചര്യത്തില്‍ അവരോട് എന്തെങ്കിലും ദേഷ്യം അദ്ദേഹത്തിന് ഉണ്ടാകേണ്ടതായിട്ടില്ല. അപ്പോള്‍ സ്ത്രീകള്‍ തന്നെയാണ് ലക്ഷ്യമെന്നും ഹനാന്‍ പറയുന്നു.