KeralaNEWS

മേയർ – ഡ്രൈവർ തർക്കം; മന്ത്രി ഗണേഷ് കുമാറിന്റെ വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള വിഷയത്തില്‍ സത്യം അറിയാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിളിച്ചതാരെ ?

സംഭവത്തിന്റെ സത്യാവസ്ത അറിയാന്‍ ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരെ വിളിച്ചാണ് മന്ത്രി ഗണേഷ്‌കുമാര്‍ വിവരം തിരക്കിയതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മന്ത്രിയുടെ ഈ നീക്കം വലിയൊരു ഇടപെടലാണെന്നും, ഇതുവരെ ആരും ചെയ്തിട്ടില്ലെന്നുമൊക്കെ പറഞ്ഞ് പലരും അത് ആഘോഷിക്കുകയും ചെയ്തു.

ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നും യാത്രക്കാര്‍ പറഞ്ഞുവെന്നാണ് മന്ത്രിയുടേതായി പുറത്തു വന്ന വാര്‍ത്തകളും.എന്നാൽ ആ സംഭവം നടക്കുമ്ബോള്‍ ഡ്രൈവര്‍ യദു ഓടിച്ച തൃശ്ശൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്ബസില്‍ റിസര്‍വേഷന്‍ ചെയ്തിരുന്ന ഒരു യാത്രക്കാരന്‍ പോലും തമ്ബാനൂരില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നില്ല. 12 പേരാണ് ആകെ റിസര്‍വേഷന്‍ ചെയ്തിരുന്നത്. ഇതില്‍ പത്തുപേര്‍ തിരുവനന്തപുരം ജില്ലയിലേക്ക് ബസ് കടക്കുന്നതിനു മുമ്ബുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.

ബാക്കി രണ്ടു പേരായിരുന്നു തിരുവനന്തപുരത്തേക്ക് റിസര്‍വേഷന്‍ നടത്തി യാത്ര ചെയ്തതെന്നാണ് റിസര്‍വേഷന്‍ ചാര്‍ട്ടിലെ വിവരം. ഈ രണ്ടു യാത്രക്കാരും ഒരേ മൊബൈല്‍ നമ്ബരില്‍ നിന്നുമാണ് സീറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.അതാകട്ടെ കരുനാഗപ്പള്ളിയില്‍ നിന്നും.

ഒരു കാര്‍ത്തിക നായരാണ് സീറ്റുകള്‍ റിസര്‍വേഷന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇവര്‍ അന്നേ ദിവസം ആ ബസില്‍ യാത്ര ചെയ്തിട്ടില്ല.

‘ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്തിരുന്നു. എന്നാല്‍, ആ ബസില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റൊരു ബസിലാണ് തിരുവനന്തപുരത്തേക്കു വന്നത്.’- അവർ പറയുന്നു.

എങ്കിൽ മേയറുടെയും ഡ്രൈവറുടെയും വിഷയത്തില്‍ ഇടപെട്ട ഗണേശന്‍ മന്ത്രി, അന്ന് റിസര്‍വേഷന്‍ ചാര്‍ട്ട് എടുത്ത് ആരെയാണ് വിളിച്ചത്?. റിസര്‍വേഷന്‍ നടത്തി യാത്ര ചെയ്ത പത്തു യാത്രക്കാരും സംഭവം ഉണ്ടായ സ്ഥലത്തുപോയിട്ട് ആ ജില്ലയില്‍പ്പോലും ഇറങ്ങിയിട്ടില്ല.

പിന്നെ, റിസര്‍വേഷനില്‍ ഉണ്ടായിരുന്നതും, തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ സാധ്യതയുമുള്ള രണ്ടു യാത്രക്കാരുടെ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ വന്നത് വേറെ ബസിലാണെന്നും അറിഞ്ഞു.

അപ്പോള്‍ ഗതാഗതമന്ത്രി വിളിച്ചതാരെ..? ഒന്നുകില്‍ ഗണേഷ്‌കുമാര്‍ ശുദ്ധ നുണ പറയുന്നു. അല്ലെങ്കില്‍ യാത്രക്കാരികള്‍ നുണ പറയുന്നു. പട്ടം മുതല്‍ സാഫല്യം വരെ എന്തു സംഭവിച്ചുവെന്ന് പറയാന്‍ കഴിയുന്ന ഒരാള്‍പോലും ബസിലുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ടിക്കറ്റെടുത്ത് യാത്ര ചെയ്തവര്‍ ആ സംഭവം നടക്കുന്ന വേളയില്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെങ്കില്‍ മൊഴി രേഖപ്പെടുത്താമായിരുന്നു.

എന്നാല്‍, പോലീസിന്റെ ഭാഗത്തു നിന്നും യാത്രക്കാരുടെ മൊഴി എടുത്തിട്ടുമില്ല. ടിക്കറ്റെടുത്ത് യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് കിട്ടണമെന്നുമില്ല. അപ്പോള്‍ ഇനി എന്താണ് ചെയ്യാന്‍ കഴിയുന്നത്. ഇനിയാരും റിസര്‍വേഷന്‍ ചാര്‍ട്ടോ, റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരെയോ തപ്പി നടക്കേണ്ടതില്ല. അങങനെയൊരു യാത്രക്കാര്‍ ആ ബസില്‍ ഉണ്ടായിരുന്നില്ല. ഇനി അഥവാ ഉണ്ടായിരുന്നുവെങ്കില്‍, അതിന്റെ സത്യം കണ്ടക്ടര്‍ സുബിനും, യാത്രക്കാരി കാര്‍ത്തിക നായരും പറയേണ്ടി വരും.

മേയറെ ലൈംഗികച്ചുവയുള്ള അസഭ്യ ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത അതേ പോലീസ് എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞതിനും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, യാത്രക്കാരെ ഇറക്കി വിട്ടതിനും കേസെടുക്കാത്തതെന്ന ന്യായമായ ചോദ്യം ജീവനക്കാരും ഉന്നയിക്കുന്നുണ്ട്. അന്ന് എന്താണ് റോഡില്‍ സംഭവിച്ചതെന്നുള്ള വീഡിയോകള്‍ പുറത്തു വന്നെങ്കിലും ബസിനുള്ളിലെ സി.സി.ടി.വി ഫൂട്ടേജ് പരിശോധിക്കുന്നതാണ് സത്യം തെളിയിക്കാനുള്ള ഏകമാര്‍ഗം.ആ മെമ്മറി കാര്‍ഡ് ഇപ്പോൾ കാണാനുമില്ല.

സംഭവം നടക്കുന്നത് കഴിഞ്ഞ മാസം 27ന് രാത്രി 9.30നും 10.30 നും ഇടയിലാണ്.ഈ സാഹചര്യത്തില്‍ മേയറും ഡ്രൈവറും തമ്മിലുള്ള വഴക്കിന്റെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്ന് അറിയണമെങ്കിൽ ആ മെമ്മറി കാര്‍ഡ് കണ്ടെത്തുക തന്നെ ചെയ്യണം.കേരള പോലീസിന് അത് സാധിക്കും.

പിന്നീടാണ്  ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടത് വേറിട്ട വഴിയിലൂടെയാണോ, ഡ്രൈവറാണോ,മേയറാണോ അതോ ഇനി കണ്ടക്ടറാണോ തെറ്റുകാരനെന്ന് പറയാന്‍ സാധിക്കുന്നത്.

ഇതിനിടെ മേയർ ആര്യ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തില്‍ യദുവിനെ പിന്തുണച്ച്‌ മുന്‍ ഡിജിപി ടി.പി.സെന്‍കുമാർ രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്സ്ബുക്ക്‌ കുറിപ്പിലൂടെയാണ് യദുവിന് പിന്തുണയുമായി സെന്‍കുമാര്‍ എത്തിയത്. കോടതികളില്‍ പോകുവാൻ പണം അധികം വേണ്ടിവരും അതിനാല്‍ 100 രൂപയുടെ ചലഞ്ച് യദുവിനായി ഏര്‍പ്പെടുത്തണം എന്നാണ് സെന്‍കുമാര്‍ ഫെയ്സ്ബുക്ക്‌ കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: