ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് ബിജെപി. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള അമേരിക്കൻ പ്രസ്താവന ഇതിന് തെളിവാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ നേരത്തെ അമേരിക്ക. യുകെ തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാതെയാണ് പ്രതികരണം എന്നാണ് വിദേശകാര്യമന്ത്രാലയം ഇതിന് മറുപടിയായി പറഞ്ഞത്.
അമേരിക്കയിലെ മതസ്വാതന്ത്യ കമ്മീഷൻ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നു എന്ന റിപ്പോർട്ടും അടുത്തിടെ പുറത്തു വിട്ടിരുന്നു. അമേരിക്കൻ ഭരണകൂടം ഇത്തരത്തിലുള്ള റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നത് ഇന്ത്യയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
അമേരിക്ക, കാനഡ, യുകെ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമങ്ങളിലും മോദി സർക്കാരിനെതിരായ റിപ്പോർട്ടുകള്‍ നിരന്തരം വരികയാണ്. വിദേശത്ത് സർക്കാരിനെതിരെ കാണുന്ന വികാരം ബിജെപി തളളിക്കളയുകയാണുണ്ടായത്.