IndiaNEWS

റെയില്‍വേ വികസനം: അശ്വിനി വൈഷ്ണവിന്റെ വാദം പൊളിച്ച്‌ വിവരാവകാശരേഖ

ന്ത്യന്‍ റെയില്‍വേ അടിമുടി മാറ്റത്തിന്റെ പാതയിലാണെന്ന് റയിൽവെ മന്ത്രി.ഹിറ്റായി മാറിയ വന്ദേഭാരത് മുതല്‍ വൈദ്യൂതികരണം വരെയുള്ള കാര്യങ്ങളില്‍ ആധുനികവല്‍ക്കരണം പ്രകടമാണെന്ന് അശ്വനി വൈഷ്ണവ് പറയുന്നു.

എന്നാല്‍ വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അവകാശവാദങ്ങളെ ഒരുപരിധി വരെ പൊളിക്കുന്നതാണ്.

ഫെബ്രുവരിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ട വിവരങ്ങളോട് പൂര്‍ണമായും ചേര്‍ന്ന് പോകാത്തതാണ് വിവരാവകാശം വഴി പുറത്തു വന്ന വിവരം.

Signature-ad

കഴിഞ്ഞ വര്‍ഷം മാത്രം 5,500 കിലോമീറ്റര്‍ പുതിയ ട്രാക്ക് പണിതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. പക്ഷേ റെയില്‍വേ വിവരാവകാശപ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ 3,901 കിലോമീറ്റര്‍ ട്രാക്ക് നിര്‍മിച്ചെന്ന് മാത്രമാണ് പറയുന്നത്. ഇതില്‍ 473 കിലോമീറ്ററാണ് പുതുതായി നിര്‍മിച്ചത്. 3,185 കിലോമീറ്ററും പാതഇരട്ടിപ്പിക്കലിലാണ് വരുന്നത്.

2014ല്‍ പ്രതിദിനം 4 കിലോമീറ്റര്‍ മാത്രമായിരുന്നു പാതനിര്‍മാണമെങ്കില്‍ 2024ല്‍ 15 കിലോമീറ്ററെന്ന റെക്കോഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും ഫെബ്രുവരിയില്‍ മന്ത്രി അവകാശപ്പെട്ടിരുന്നു. 2018-19 സാമ്ബത്തികവര്‍ഷം 3,596 കിലോമീറ്റര്‍ പാത നിര്‍മിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Back to top button
error: