IndiaNEWS

ചായ കുടിച്ച്‌ കയറിയാല്‍ ഉച്ചഭക്ഷണം ശ്രീലങ്കയില്‍; ചെന്നൈ – ശ്രീലങ്ക കപ്പല്‍ യാത്ര വീണ്ടും

ചെന്നൈ: ചെലവ് കുറഞ്ഞ വ്യത്യസ്ത യാത്രകള്‍ തേടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത !

ഇന്ത്യയില്‍ നിന്നും അയല്‍ രാജ്യമായ ശ്രീലങ്കയിലേക്ക് ഇനി കപ്പലില്‍ പോകാം. രാവിലെ കാപ്പിയും കുടിച്ച്‌ യാത്ര തുടങ്ങിയാല്‍ ഉച്ചയ്ക്ക് ഊണു കഴിക്കാൻ നേരമാകുമ്ബോഴേക്കും എത്തുന്ന വിധത്തില്‍ സിംപിളാണ് യാത്ര.

മേയ് 13 മുതല്‍ ചെന്നൈ – ശ്രീലങ്ക യാത്രാ കപ്പല്‍ സർവീസ് ആരംഭിക്കും. കപ്പല്‍ യാത്രയുടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

Signature-ad

എല്ലാ ദിവസവും നാഗപട്ടണം- കങ്കേസന്തുറൈയിലേക്ക് സർവീസ് ഉണ്ടായിരിക്കും. നാഗപട്ടണം തുറമുഖത്തെ യാത്രാ ടെർമിനലില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.

എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് നാഗപട്ടണത്ത് നിന്ന് യാത്ര ആരംഭിക്കും. വെറും നാല് മണിക്കൂർ സമയമേ ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലെ കങ്കേസന്തുറൈയിയില്‍ എത്താൻ വേണ്ടൂ. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെയെത്തും.

എക്കോണമി ക്ലാസില്‍ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്.ഈ നിരക്കില്‍ യാത്രക്കാർക്ക് 60 കിലോഗ്രാം ബാഗ് വരെ കയ്യില്‍ കരുതാം.സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ബുക്ക് ചെയ്തവർക്ക് ഷെഡ്യൂള്‍ ചെയ്ത യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്ബ് റദ്ദാക്കിയാല്‍ മുഴുവൻ തുകയും തിരികെ ലഭിക്കും.

കങ്കേസന്തുറൈയില്‍ നിന്ന് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നാഗപട്ടിണത്തേയ്ക്ക കപ്പല്‍ പുറപ്പെടും. നാല് മണിക്കൂർ യാത്രയ്ക്കൊടുവില്‍ വൈകിട്ട് 6.00 മണിക്ക് നാഗപട്ടിണത്ത് എത്തും. എക്കോണമി ക്ലാസില്‍ 4613 രൂപയാണ് ടിക്കറ്റ് നിരക്ക്. https://sailindsri.com/home എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് നടത്താം.

Back to top button
error: