Month: May 2024
-
Crime
വയറ്റില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തു; കെജ്രിവാളിന്റെ PAയ്ക്കെതിരെ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഭൈഭവ് കുമാറിനെതിരായ കേസില്‍ എഫ്‌ഐആറിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. സ്വാതിയുടെ വയറ്റില്‍ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എ.സി.പി പി.എസ്.കുഷ്വാഹയുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസിന്റെ രണ്ടംഗസംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൈഭവിനെതിരെ കേസെടുത്തത്. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കായി സ്വാതി മലിവാള്‍ കഴിഞ്ഞദിവസം രാത്രി ഡല്‍ഹി എയിംസില്‍ പോയിരുന്നു. മേയ് 13-ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നാണ് പരാതി. കെജ്‌രിവാളിന്റെ ഡ്രോയിങ് റൂമില്‍ ഇരുന്നപ്പോള്‍ ഭൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് സ്വാതിയുടെ ആരോപണം. ഈ സമയം കെജ്‌രിവാള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഭൈഭവിനെ ദേശീയ വനിതാ കമ്മിഷന്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-ന് എത്താനാണ്…
Read More » -
Kerala
കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കം; മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും
തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. ഡ്രൈവര്‍ക്കെതിരായ ലൈം?ഗികാതിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ അശ്ലീലം കാണിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നല്‍കി. മേയറും ഭാര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍ ദേവുമുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കെഎസ്ആര്‍ടിസിക്ക് കുറുകെ കാര്‍ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. സംഭവം നടന്ന രാത്രിയില്‍ തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവര്‍ യദുവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. പിന്നാലെ യദു കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ യദു കോടതിയെ സമീപിച്ചു. അതിനിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേയര്‍ക്കെതിരെയും കേസെടുത്തു.
Read More » -
Crime
സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ സ്‌കൂളിനു തീയിട്ടു
പട്‌ന: ബിഹാറിലെ ദിഘയില്‍ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളില്‍ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ ഇന്നു രാവിലെയാണു സ്‌കൂളിനു തീയിട്ടത്. സ്‌കൂളില്‍ കടന്നുകയറി സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോള്‍ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാല്‍ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്‌കൂളിലെത്തിയെങ്കിലും കണ്ടില്ല. സ്‌കൂള്‍ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്‌കൂളിനു പുറത്തും തിരച്ചില്‍ നടത്തി. പിന്നീട് ഓടയില്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Life Style
ഡോക്ടറാവുന്ന മീനാക്ഷിയുടെ സ്‌പെഷലൈസേഷന്‍ ഈ മേഖലയില്‍; സിനിമാക്കാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ചികിത്സ
മലയാള സിനിമയിലെ താരപുത്രന്മാര്‍ക്കും താരപുത്രിമാര്‍ക്കും ഇടയില്‍ നിന്നും മെഡിക്കല്‍ മേഖല തിരഞ്ഞെടുത്ത ചുരുക്കം ചിലരുണ്ട്. അതിലൊരാള്‍ നടന്‍ ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയാണ്. മീനാക്ഷിയുടെ പഠനം അച്ഛന്റെ സ്വപ്നമായിരുന്നു എന്നുവേണം പറയാന്‍. ദിലീപ് സ്വപ്നംകണ്ട പോലെ മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്തു വരികയാണ് മെഡിക്കല്‍ മേഖലയുടെ ആഴങ്ങളില്‍ എത്തുകയെന്ന ലക്ഷ്യമാണ് ഹൗസ് സര്‍ജന്‍സി കൊണ്ട് പൂര്‍ത്തിയാക്കുക. ശ്രദ്ധയും ആത്മസമര്‍പ്പണവും ആവശ്യമായ ഘട്ടമാണിത്. തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയത് എന്ന് ദിലീപ് ഓര്‍ക്കുന്നു. പഠനം കഴിഞ്ഞാല്‍ മീനാക്ഷി സ്പെഷലൈസ് ചെയ്യാന്‍ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞു. സിനിമയില്‍ വരുമോ ഇല്ലയോ തുടങ്ങിയ ചോദ്യങ്ങള്‍ നിരന്തരമായി ഉയരുമ്പോഴും മീനാക്ഷിയുടെ പഠനം മൊത്തത്തില്‍ പൂര്‍ത്തിയായാല്‍ സിനിമാ മേഖലയ്ക്കും ഗുണം ചെയ്യും. അവിടെയാകും മകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് അച്ഛന്‍ ദിലീപ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. അത്രയും കേട്ടതും മകള്‍ ഇപ്പോഴേ അച്ഛന് ടിപ്‌സ് പറഞ്ഞു കൊടുക്കാന്‍ ആരംഭിച്ചോ എന്ന്…
Read More » -
Kerala
ഒരുവട്ടംകൂടി കൃഷ്ണകുമാരിയുടെ കരംപിടിച്ച് സുബ്രഹ്‌മണ്യന്‍; 14 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് പുനര്‍വിവാഹം
ആലപ്പുഴ: 14 വര്‍ഷം മുമ്പ് വിവാഹമോചനത്തിലൂടെ വേര്‍പിരിഞ്ഞ ദമ്പതികള്‍ ജീവിതയാത്രയില്‍ ഒരിക്കല്‍ക്കൂടി ഒന്നായി. മാതാപിതാക്കളുടെ ഒരുമിക്കലിനു സ്നേഹമധുരവുമായി ഏക മകള്‍ സാക്ഷിയായെത്തിയതോടെ ഇരട്ടിസന്തോഷം. ഇനിയുള്ള ഇവരുടെ യാത്ര ഒരുകുടക്കീഴില്‍. നിരവധി ദമ്പതികളുടെ വഴിപിരിയലിനു വേദിയായ ആലപ്പുഴ കുടുംബ കോടതി വളപ്പിലായിരുന്നു അത്യപൂര്‍വമായ ഒത്തുചേരല്‍. ആലപ്പുഴ കളര്‍കോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനുമായ സുബ്രഹ്‌മണ്യ(56)നും ആലപ്പുഴ കുതിരപ്പന്തി രാധാനിവാസില്‍ കൃഷ്ണകുമാരി (49)യുമാണ് ഇന്നലെ രാവിലെ കോടതി വളപ്പില്‍ ഒരുമിച്ചത്. 2006 ഓഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008-ല്‍ മകള്‍ ജനിച്ചു. അഭിപ്രായഭിന്നതകള്‍ വളര്‍ന്നതോടെ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച് കോടതിയെ സമീപിച്ചു. 2010 മാര്‍ച്ച് 29ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി. വാടയ്ക്കല്‍ അംഗന്‍വാടിയിലെ ഹെല്‍പ്പറായ കൃഷ്ണകുമാരിക്ക് ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ മടക്കിനല്‍കിയാണ് സുബ്രഹ്‌മണ്യന്‍ വഴിപിരിഞ്ഞത്. മകളുടെ ചെലവിനായി ജീവനാംശം കിട്ടണമെന്ന് ആവശ്യപ്പെട്ട് 2020-ല്‍ കൃഷ്ണകുമാരി ആലപ്പുഴ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിമാസം 2000 രൂപ നല്‍കാനായിരുന്നു വിധി.…
Read More » -
Crime
ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍
കാസര്‍കോട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു.സംഭവം നടന്ന ദിവസം പുലര്‍ച്ചെ കുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക് നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 30 വയസിനടുത്ത് പ്രായമുള്ള യുവാവാണ് പൊലീസിന്റെ പിടിയിലുള്ളതെന്നാണ് സൂചന. പാന്റും ഷര്‍ട്ടും ധരിച്ച യുവാവ് പുലര്‍ച്ച മൂന്ന് മണിക്ക് പെണ്‍കുട്ടിയുടെ വീടിന്റെ അടുത്തുകൂടി നടന്നുപോകുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഇതോടെയാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. ഡിഐജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി ബിജോയ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 4 ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 20 അംഗ…
Read More » -
Crime
ഒരാഴ്ച മുമ്പ് കാണാതായെങ്കിലും മക്കള്‍ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയില്‍, മൃതദേഹം നായകള്‍ ഭക്ഷിച്ചു
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി. മടവൂര്‍ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ?ത്തിന്റെ മാംസഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി?ഗമനം. മൂത്തമകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതല്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവര്‍ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകന്‍ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം മനസിലാകുന്നത്. തുടര്‍ന്ന പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായി അറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുവും അയല്‍വാസിയും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പള്ളിക്കല്‍ പൊലീസില്‍ അറിയിച്ചു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാന്‍ വൈകുന്നതിനു കാരണമായി. രാജു,…
Read More » -
Crime
പരിക്കേറ്റ ഭാര്യയെ ആദ്യം ആശുപത്രിയിലെത്തിച്ചതും രാഹുല്‍; ഡോക്ടറോട് പറഞ്ഞത് വീണതാണെന്ന്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ പ്രതി രാഹുല്‍തന്നെ ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ്. കുറച്ചുകൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാലുമണിയോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിലെ ഡോക്ടര്‍ പെണ്‍കുട്ടിയുടെ സ്ഥിതി മോശമാണെന്നും ആറുമണിക്കൂറോളം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, അത് ലംഘിച്ച് രാഹുല്‍ പെണ്‍കുട്ടിയുമായി പോകുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയം പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍ പോലീസിനോട് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ വീണതാണെന്ന് രാഹുല്‍ പറഞ്ഞെന്നും ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരില്‍നിന്നുകൂടി വിവരം ശേഖരിക്കാനുണ്ട്. ആശുപത്രിയിലേക്ക് ഇവര്‍ വന്ന വാഹനം ഓടിച്ചിരുന്നത് രാഹുലിന്റെ സുഹൃത്തായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെ ആശുപത്രിയില്‍ രാഹുല്‍ ഉണ്ടായിരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരുന്നു. പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…
Read More » -
Crime
ഗുണ്ടാപ്പാര്‍ട്ടിയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി ഇരുപതോളം പേര്‍ക്കെതിരെ
തൃശൂര്‍: ജയില്‍ മോചിതനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ ഗുണ്ടാപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഗുണ്ടാത്തലവനടക്കം ഇരുപതോളം ക്രിമിനലുകളെ പൊലീസ് വിളിച്ചുവരുത്തി കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടാത്തലവന്‍ കുറ്റൂര്‍ അനൂപ്, കാപ്പ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ 2 ഗുണ്ടകള്‍, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നു മോചിതരായവര്‍ എന്നിവരടക്കമാണ് അറസ്റ്റിലായത്. സിആര്‍പിസി 151ാം വകുപ്പു പ്രകാരം ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരിലാരും നിലവില്‍ പൊലീസ് തിരയുന്നവരല്ല എന്നതിനാല്‍ താക്കീതിന്റെ സ്വഭാവത്തില്‍ കസ്റ്റഡിയിലെടുക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. 4 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ മാസം 13നാണ് അനൂപ് മോചിതനായത്. തിരഞ്ഞെടുപ്പിനു പിന്നാലെ കഴിഞ്ഞ 28നു കുറ്റൂരില്‍ അനൂപ് പാര്‍ട്ടി സംഘടിപ്പിച്ച വിവരം അറിഞ്ഞിരുന്നുവെന്നാണു പൊലീസ് വിശദീകരണം. പാര്‍ട്ടി നടക്കുമ്പോള്‍ പൊലീസ് എത്തുന്ന ദൃശ്യം ഗുണ്ടകള്‍ പ്രചരിപ്പിച്ച റീലില്‍ കാണാം. ബന്ധുവിന്റെ മരണസമയത്തു താന്‍ ജയിലിലായിരുന്നുവെന്നും തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഭക്ഷണം നല്‍കുന്ന ചടങ്ങാണിതെന്നും അനൂപ് വിശദീകരിച്ചതോടെ പൊലീസ് മടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു മദ്യം വിതരണം…
Read More » -
Kerala
കാട്ടാന നാട്ടിലിറങ്ങിയാൽ മുന്നറിയിപ്പ് നൽകും, എഐ കാമറ ആദ്യഘട്ട പരീക്ഷണം കഞ്ചിക്കോട് വിജയം
ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയിൽ സ്ഥാപിച്ചു. ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ സ്ഥാപനമായ കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്. വനംവകുപ്പിന്റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച് നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം നൽകുക.…
Read More »