ഡോക്ടറാവുന്ന മീനാക്ഷിയുടെ സ്‌പെഷലൈസേഷന്‍ ഈ മേഖലയില്‍; സിനിമാക്കാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ചികിത്സ
മലയാള സിനിമയിലെ താരപുത്രന്മാര്‍ക്കും താരപുത്രിമാര്‍ക്കും ഇടയില്‍ നിന്നും മെഡിക്കല്‍ മേഖല തിരഞ്ഞെടുത്ത ചുരുക്കം ചിലരുണ്ട്. അതിലൊരാള്‍ നടന്‍ ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയാണ്. മീനാക്ഷിയുടെ പഠനം അച്ഛന്റെ സ്വപ്നമായിരുന്നു എന്നുവേണം പറയാന്‍. ദിലീപ് സ്വപ്നംകണ്ട പോലെ മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്തു വരികയാണ്
മെഡിക്കല്‍ മേഖലയുടെ ആഴങ്ങളില്‍ എത്തുകയെന്ന ലക്ഷ്യമാണ് ഹൗസ് സര്‍ജന്‍സി കൊണ്ട് പൂര്‍ത്തിയാക്കുക. ശ്രദ്ധയും ആത്മസമര്‍പ്പണവും ആവശ്യമായ ഘട്ടമാണിത്. തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയത് എന്ന് ദിലീപ് ഓര്‍ക്കുന്നു. പഠനം കഴിഞ്ഞാല്‍ മീനാക്ഷി സ്പെഷലൈസ് ചെയ്യാന്‍ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞു.
സിനിമയില്‍ വരുമോ ഇല്ലയോ തുടങ്ങിയ ചോദ്യങ്ങള്‍ നിരന്തരമായി ഉയരുമ്പോഴും മീനാക്ഷിയുടെ പഠനം മൊത്തത്തില്‍ പൂര്‍ത്തിയായാല്‍ സിനിമാ മേഖലയ്ക്കും ഗുണം ചെയ്യും. അവിടെയാകും മകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് അച്ഛന്‍ ദിലീപ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അത്രയും കേട്ടതും മകള്‍ ഇപ്പോഴേ അച്ഛന് ടിപ്‌സ് പറഞ്ഞു കൊടുക്കാന്‍ ആരംഭിച്ചോ എന്ന് അവതാരകയുടെ ചോദ്യം. അത് തിരിച്ചാണ് സംഭവിക്കുന്നത് എന്ന് ദിലീപ്. കൃത്യസമയത്തു ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാം താന്‍ മകളെ ഉപദേശിക്കാറുണ്ട് എന്ന് ദിലീപ് പറഞ്ഞു.
മീനാക്ഷിയെ കാണുമ്പോള്‍ തന്നെ ഒരു പാടുപോലുമില്ലാത്ത മുഖം പലരും ശ്രദ്ധിച്ചു കാണും. മീനാക്ഷി സ്പെഷലൈസ് ചെയ്യുന്നതും അവിടെത്തന്നെയാണ്. ചര്‍മത്തിന്റെ ആരോഗ്യവും പരിചരണവും ഉറപ്പു വരുത്തുന്ന ഡെര്‍മറ്റോളജിയിലാകും മീനാക്ഷി ശ്രദ്ധ കേന്ദ്രീകരിക്കുക
കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മീനാക്ഷി, ഉന്നത പഠനത്തിനായി ചെന്നൈയിലേക്ക് ചേക്കേറി. പിന്നീട് സ്‌കൂള്‍ പഠനവുമായി ബന്ധപ്പെട്ട് അനുജത്തി മഹാലക്ഷ്മിയും ഇങ്ങോട്ടു തന്നെ എത്തി. മകള്‍ പഠനത്തിനായി നടത്തിയ കഷ്ടപ്പാടുകള്‍ എത്രത്തോളമുണ്ടെന്ന് ദിലീപ് മനസിലാക്കിയിരുന്നു. തന്നാല്‍ കഴിയുന്ന സഹായമെല്ലാം അച്ഛനെന്ന നിലയില്‍ ദിലീപ് നിറവേറ്റുകയും ചെയ്തു