തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. ഡ്രൈവര്‍ക്കെതിരായ ലൈം?ഗികാതിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ അശ്ലീലം കാണിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നല്‍കി.
മേയറും ഭാര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍ ദേവുമുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കെഎസ്ആര്‍ടിസിക്ക് കുറുകെ കാര്‍ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
സംഭവം നടന്ന രാത്രിയില്‍ തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവര്‍ യദുവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. പിന്നാലെ യദു കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ യദു കോടതിയെ സമീപിച്ചു. അതിനിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേയര്‍ക്കെതിരെയും കേസെടുത്തു.