Month: May 2024

  • Kerala

    രാജ്യം വിട്ട രാഹുലിനെ നാട്ടിലെത്തിക്കാൻ പൊലീസ്, ഭാര്യയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനാലാണ് മർദ്ദിച്ചതെന്നും പ്രതി

       കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി. രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണ്. കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി അവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. ഒടുവിൽ ഇയാൾ ജർമനിയിലെത്തി എന്നും ഇപ്പോൾ വ്യക്തമായി. തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നത്രേ. പൊലീസിന്റെ സഹായത്തോടെയാണ് രാഹുൽ രക്ഷപ്പെട്ടതെന്നു വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. പെൺകുട്ടിയെ മർദിച്ചു എന്നത് ശരിയാണെന്ന് രാഹുൽ സമ്മതിച്ചു. എന്നാൽ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല. പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണ് മർദിച്ചതെന്നും രാഹുൽ പറഞ്ഞു. അതേസമയം രാഹുലിന്റെ വീട്ടിൽനിന്ന്…

    Read More »
  • Kerala

    പ്രശ്നം ഗുരുതരം: ഇടുക്കിയിലെ ചിന്നാർ മിനി ജല വൈദുതി പദ്ധതിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ, നിർമ്മാണം പരിസ്ഥിതി ആഘാത പഠനം നടത്താതെ

       ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ മിനി ജല വൈദുതി പദ്ധതിയുടെ നിർമ്മാണം പരിസ്ഥിതി ആഘാതം പഠനം നടത്താതെയാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ടു അനിയത്രിതമായ സ്ഫോടനം പ്രദേശത്തെ ജനജീവിതത്തെ താറുമാറാക്കിയിയിരിക്കുന്നു. നിരവധി വീടുകൾക്ക്  കേടുപാടുകൾ ഉണ്ടായതും ഭൂമി വീണ്ടുകീറി ഗർത്തങ്ങൾ രൂപപ്പെട്ടതും കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി കെ ബീനാകുമാരി പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പനംകുട്ടിയിലെ പവ്വർ ഹൗസ് നിർണമാണ പ്രദേശവും കമ്മിഷൻ സന്ദർശിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കിയ ശേഷം മാത്രമാണ് തുരങ്ക നിർമ്മാണവും മറ്റും നടത്തേണ്ടതെന്ന് കമ്മീഷൻ വിലയിരുത്തി. ജനങ്ങളുടെ പരാതിയുമായി ബന്ധപെട്ടു കെ.എസ് ഇ ബോർഡിനോടു വിശദികരണം ആവശ്യപ്പെടുമെന്നും സർക്കാരിന്റെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടുവരുമെന്നും കമ്മീഷൻ വ്യക്തമാക്കി. ദുരന്ത മേഖലയിൽപെട്ട താമസക്കാരുടെ ഭൂമി മതിയായ വില നൽകി കെ എസ് ഇ ബോർഡ് ഏറ്റടുക്കാൻ തയ്യാറാകണം. ഇവിടെത്തെ താമസക്കാർ നമമാത്ര കർഷകരാണ്. നിലവിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടത്…

    Read More »
  • Crime

    മദ്യലഹരിയില്‍ കൂടപ്പിറപ്പിനെ കുത്തിക്കൊലപ്പെടുത്തിയ ക്രൂരത, ഒളിവിൽ പോയ പ്രതി പൊലീസ് വലയിൽ കുടുങ്ങി

        മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. കണ്ണൂരിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ പടിയൂര്‍ ചാളംവയല്‍ കോളനിയില്‍ ജ്യേഷ്ഠന്‍ രാജീവനെ(43) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അനുജന്‍ സജീവനെ(40) ആണ് ഒളിവില്‍ കഴിയവെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഇരിക്കൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ സജീവൻ വീട്ടുമുറ്റത്ത് നിന്ന രാജീവനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജീവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരിക്കൂര്‍ സി ഐ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം വീരാജ് പേട്ട, സിദ്ധാപുരം, ഗോണിക്കുപ്പ, തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണാടക വനത്തിലും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടന്‍ റെയില്‍വെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…

    Read More »
  • LIFE

    “കട്ടീസ് ഗ്യാങ് ” പ്രദർശനത്തിനെത്തി

    ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽദേവ് സംവിധാനം ചെയ്യുന്ന ” കട്ടീസ് ഗ്യാങ് ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. തമിഴിൽ ഏറേ ശ്രദ്ധേയനായ യുവ നടൻ സൗന്ദർ രാജൻ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരും അഭിനയിക്കുന്നും ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ വി നാരായണൻ നിർവ്വഹിക്കുന്നു. ഡിറ്റർ-റിയാസ് കെ ബദർ,ഗാനരചന-റഫീഖ് അഹമ്മദ്,സംഗീതം-ബിജിബാൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി,പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി,പ്രൊഡക്ഷൻ ഡിസൈനർ-ശ്രനു കല്ലേലിൽ, മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-സൂര്യ,സ്റ്റിൽസ്-ടി ആർ കാഞ്ചൻ,പരസ്യക്കല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ,ആക്ഷൻ-അനിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്,പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • Business

    സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ 320 രൂപ ഉയർന്നു, ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഇതോടെ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്.   ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്നു. 6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു.   ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്  

    Read More »
  • Crime

    പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന,പിടിച്ചെടുത്തത് 200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ

    കൊച്ചി: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ ടൌൺ, കണ്ടന്തറ, ബീവറേജസ് പരിസരം, ഭായ് മാർക്കറ്റ് എന്നിവിടങ്ങളിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 71 കേസുകൾ രജിസ്റ്റർ ചെയ്തു. വൈകിട്ട് 4 മണിമുതൽ ആരംഭിച്ച റെയ്ഡ് രാത്രി 8 മണി വരെ നീണ്ടു. റെയ്‌ഡിൽ ജില്ലയിലെ 14 ഓഫീസുകൾ പങ്കെടുത്തു. ജില്ലയിലുടനീളം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും, ബീവറേജ് പരിസരങ്ങളിലെ പരസ്യ മദ്യപാനത്തിനും എതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം, വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്‌കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് സ്‌കൂട്ടർ മറിച്ചിട്ടു ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ ആൾ വലപ്പാട് തളിക്കുളം തൃപ്രയാർ ഭാഗങ്ങളിൽ കഞ്ചാവ് വില്പനയുള്ള ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന…

    Read More »
  • Kerala

    പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി,സ്ഥിരീകരിച്ചത് ആയിരത്തോളം താറാവുകൾക്ക്

    പത്തനംതിട്ട നിരണത്ത് പക്ഷിപ്പനിസ്ഥിരീകരിച്ചു. പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും പരിശോധന ഫലം വന്നത്.   പ്രതിരോധ സംഘമെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.   നേരത്തെ നിരണത്തെ ആറാം വാർഡിൽ ഉൾപ്പെടുന്ന സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു  

    Read More »
  • Local

    അതിരപ്പള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ

    അതിരപ്പള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് കുഞ്ഞുങ്ങൾ ജനവാസ മേഖലയിൽ എത്തിയത്. ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്.   ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ വ്യാപകമായി ചിങ്കണ്ണി കുഞ്ഞുങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു.  

    Read More »
  • Crime

    ”രാഹുലും അമ്മയും സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചു, നിര്‍ബന്ധിച്ച് കുടിപ്പിച്ചെങ്കിലും ശീലമില്ലാത്തതിനാല്‍ ഞാന്‍ ഛര്‍ദിച്ചു” …നവവധുവിന്റെ മൊഴിയില്‍ കുടുംബവും കുടുങ്ങും, ഇടപെട്ട് ഗവര്‍ണറും

    കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതിയെ കേരളത്തില്‍ നിന്ന് കടത്താന്‍ അടുത്ത ബന്ധുക്കലും കൂട്ടു നിന്നു. ഇതിനിടെ നവവധുവിന്റെ മൊഴിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ പുറത്തു വന്നു. അതിനിടെ രാഹുല്‍ വിദേശത്തേക്ക് കടന്നുവെന്നും ഏതാണ്ട് ഉറപ്പായി. ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലര്‍ച്ചെയാണെന്നാണ് മൊഴി. മറ്റൊരു യുവതിയെ രജിസ്റ്റര്‍ മാരീജ് ചെയ്തത് മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്ത വില്ലനാണ് രാഹുല്‍. രാഹുലിന്റെ സംശയ രോഗത്തെ വിശദീകരിക്കുന്നതാണ് യുവതിയുടെ മൊഴി. അതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടപെടുകയാണ്. സര്‍ക്കാരിനോട് രാജ്ഭവന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ മൊഴിയില്‍ രാഹുലിന്റെ അമ്മയ്ക്കെതിരേയും ഗുരുതര ആരോപണമുണ്ട്. ഭര്‍തൃമാതാവും സുഹൃത്തും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാല്‍ ഞാന്‍ ഛര്‍ദിച്ചു. എന്നെ മര്‍ദ്ദിക്കുമ്പോള്‍ തൊട്ടടുത്ത മുറികളില്‍ പോലും ആളുകള്‍ ഉണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല. കോഴിക്കോട്…

    Read More »
  • Kerala

    എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം നേതാവ് അടൂര്‍ പ്രകാശ്: ‘ഞാൻ ഈഴവൻ, എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ…?’

         സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെ, കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് അടൂര്‍ പ്രകാശ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിനു ശേഷം കെ.സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാനുള്ള സാധ്യത ഏറെയാണ്. ഇതിനിടെയാണ് പുതിയ ചർച്ച. പുതിയ കെപിസിസി പ്രസിഡൻ്റിനെ കുറച്ചുള്ള ചർച്ച സജീവമായതിനിടയിലാണ്, ഈഴവ സമുദായത്തില്‍നിന്നുള്ള അടൂര്‍ പ്രകാശ് അവകാശവാദവുമായി രംഗത്തെത്തിയത്. ”എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ…? 1972 മുതല്‍ ഞാന്‍ ഈ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍ പോലും പാര്‍ട്ടി വിട്ടു പോയിട്ടില്ല. ബൂത്ത് തലത്തില്‍നിന്നു പ്രവര്‍ത്തിച്ചാണ് ഇതുവരെ എത്തിയത്.” അടൂര്‍ പ്രകാശ് പറയുന്നു. ഈഴവവര്‍ക്കു കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രാതിനിധ്യം കുറയുന്നുവെന്ന പരാതി സമുദായത്തില്‍ ശക്തമാണ്. സംഘടനാ തലത്തിലും പാര്‍ലമെന്ററി രംഗത്തും ഈഴവര്‍ കുറയുന്നെന്നാണ് പരാതി. ഇതിനിടെയാണ്, അടൂര്‍ പ്രകാശ് പരസ്യമായി നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്. നിലവില്‍ 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാൾ  മാത്രമാണ് ഈഴവ സമുദായത്തില്‍നിന്നുള്ളത്.…

    Read More »
Back to top button
error: