Month: May 2024

  • Crime

    11കാരിയെ പ്രണയം നടിച്ച് പലതവണ ബലാത്സംഗംചെയ്തു; 25-കാരന് 58 വര്‍ഷം കഠിന തടവ്

    കോഴിക്കോട്: പതിനൊന്നുവയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒട്ടേറെത്തവണ ബലാത്സംഗം ചെയ്ത കേസില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25)നെ 58 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി എം. സുഹൈബ് ശിക്ഷവിധിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള ദിവസങ്ങളിലായാണ് സംഭവം. നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പനിമുക്ക് എന്ന സ്ഥലത്തെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയും കുടുംബവും തൊട്ടടുത്ത പ്രദേശമായ പാതിരപ്പറ്റയിലെ വാടകവീട്ടിലായിരുന്നു താമസം. ഈ സമയത്ത് പ്രണയം നടിച്ച് കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്നാണ് കേസ്. സംഭവമറിഞ്ഞ സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കയച്ചു. അവിടെനിന്ന് കോഴിക്കോട് ചെല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു. ഒളിവില്‍പ്പോയ പ്രതിയെ കന്യാകുമാരിയില്‍വെച്ച് പോലീസ് അറസ്റ്റുചെയ്തു. കുറ്റ്യാടി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

    Read More »
  • Kerala

    അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. 21 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20, 21 തീയതികളില്‍ ചില ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്…

    Read More »
  • Crime

    ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടാഴ്ച പഴക്കം

    തിരുവനന്തപുരം: തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല (55) മരിച്ച നിലയില്‍. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്. ഇന്നലെ വൈകിട്ടോടെ സലൂണിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്ഥലത്തെത്തി. അകത്തുനിന്നു പൂട്ടിയിരുന്ന വാതിലിന്റെ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു കയറിയത്. ശാരീരിക അവശതകളുള്ള ആളായിരന്നു മരിച്ച ഷീല. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.  

    Read More »
  • India

    ഗുരുതരം: കോവിഷീൽഡിനു  പിന്നാലെ കോവാക്സിനും  അപകടകാരി, 3 ൽ ഒരാൾക്ക് പാർശ്വഫലങ്ങൾ എന്ന് പഠനം

       കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്ത മൂന്നിൽ ഒരാൾക്കു പാർശ്വഫലങ്ങളുണ്ടാകുന്നു എന്ന് ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമായി. കോവിഷീൽഡ് വിവാദങ്ങൾക്കു പിന്നാലെ കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് മുമ്പേ രം​ഗത്ത് വന്നിരുന്നു. അപ്പോഴാണ് പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുവർഷത്തോളം 926 പേരെ നിരീക്ഷിച്ച് ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരിൽ അമ്പതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോ​ഗങ്ങൾ, ചർമരോ​ഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ​ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ കണ്ടെത്തി. അനുബന്ധ രോ​ഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ…

    Read More »
  • NEWS

    മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്‌കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും മരിച്ചു

    ജീവിതത്തില്‍ ഏതൊരാള്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന പ്രിയപ്പെട്ടവരുടെ മരണം ആയിരിക്കാം. ആരുടെയും നിയന്ത്രണത്തില്‍ അല്ലാത്ത കാര്യമാണ് അത്. ഒരു മെക്‌സിക്കന്‍ കുടുംബത്തിന് അത്തരമൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നത് ഒന്നല്ല രണ്ടു തവണയാണ്. മൂന്ന് വയസ്സുകാരിയായ കുട്ടിയുടെ മരണം സ്ഥിരീകരിച്ച് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം കുഞ്ഞ് വീണ്ടും മരിക്കുകയുമായിരുന്നു. ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം. മെക്‌സിക്കയില്‍ നിന്നുള്ള കാമില റൊക്സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന മൂന്ന് വയസുകാരി പെണ്‍കുട്ടിയാണ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം ഉയര്‍ന്നു. ഇതിനിടെ കുട്ടി കണ്ണ് തുറക്കുകയും ചെയ്തതോടെ കൂടി നിന്നവര്‍ സന്തോഷം പ്രകടപ്പിച്ചു. പക്ഷേ ആ സന്തോഷത്തിന് ഏതാനും നിമിഷത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെക്‌സിക്കന്‍ സംസ്ഥാനമായ സാന്‍ ലൂയിസ്…

    Read More »
  • Crime

    പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

    കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു. നവവധുവിനെ ഭര്‍തൃവീട്ടില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ കേസിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ, സഹോദരി എന്നിവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഇന്നു തന്നെ ഹാജരായി മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് അമ്മയാണെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനു പിന്നാലെ രാഹുല്‍ പി ?ഗോപാലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഐബിയ്ക്കും പൊലീസ് കൈമാറി. രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറായ രാഹുലിന്റെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതി…

    Read More »
  • Crime

    ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിന് റെയില്‍വെ ജീവനക്കാരനെ കുത്തിക്കൊന്നു; മൂന്നുപേര്‍ക്ക് പരിക്ക്

    ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് റെയില്‍വെ ജീവനക്കാരനെ കുത്തിക്കൊന്നു. വ്യാഴാഴ്ച വൈകുന്നേരം കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ലോണ്ട റെയില്‍വേ സ്റ്റേഷന് സമീപം ചാലൂക്യ എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാരന്‍ റെയില്‍വേ കോച്ച് അറ്റന്‍ഡറെ കുത്തി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തിന് ശേഷം യാത്രക്കാരന്‍ ഖാനാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കുത്തേറ്റ റെയില്‍വേ കോച്ച് അറ്റന്‍ഡര്‍ ട്രെയിനില്‍ വച്ച് മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടിടിഇയെയും മറ്റ് രണ്ട് പേരെയും ബെലഗാവിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ പെട്ടന്ന് കത്തിയെടുത്ത് ടി.ടി.ഇയെ കുത്താന് ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോച്ച് അറ്റന്‍ഡര്‍ക്ക് കുത്തേറ്റതെന്ന് ബെലഗാവി പൊലീസ് കമ്മീഷണര്‍ ലഡ മാര്‍ട്ടിന്‍ മാര്‍ബാനിയാങ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ടിടിഇയെയും മറ്റ് രണ്ട് പേരെയും ആക്രമിക്കുകയും ട്രെയിനില്‍…

    Read More »
  • India

    റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല

    മുംബൈ: പുണെ വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച് എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹിയിലേക്ക് പുറപ്പെടാനായി നീങ്ങിയ വിമാനമാണ് ടഗ് ട്രാക്ടറിലിടിച്ചത്. അപകടസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും പരിക്കുകളൊന്നും ഇല്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുണെയില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ടഗ് ട്രാക്ടര്‍ ഉപയോഗിച്ച് വിമാനം റണ്‍വേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വിമാനത്തിന്റെ മുന്‍വശത്തിനും ലാന്‍ഡിങ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. യാത്രക്കാരുടെ ലഗേജും മറ്റ് സാധനങ്ങളും വിമാനത്താവളത്തില്‍നിന്നും വിമാനത്തിലേക്ക് എത്തിക്കാനുപയോഗിക്കുന്ന…

    Read More »
  • Health

    ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ശീലം അത്ര നല്ലതാണോ? ‘കിടപ്പുവശ’ത്തിന്റെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

    ഏതൊരു ജീവിക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശരിയായി ചെയ്യാന്‍ കൃത്യമായി ഉറക്കം കിട്ടിയേ തീരൂ. പിറ്റേന്നത്തേക്ക് നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനും ഉറക്കം വേണം. എന്നാല്‍ ഓരോരുത്തരുടെയും ഉറക്കം പലതരത്തിലാണ്. ചിലര്‍ വലത്തേക്ക് തിരിഞ്ഞുകിടന്ന് സുഖമായുറങ്ങും. മറ്റുചിലര്‍ നേരെ കിടന്നുറങ്ങും ചിലര്‍ക്കാകട്ടെ ഇടത് വശത്തേക്കാണ് കിടപ്പ്. എന്നാല്‍ ഏതൊരാളും അറിയേണ്ട കാര്യം കൃത്യമായ കിടപ്പുവശം ശീലമാക്കിയില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയാക്കും എന്നതാണ്. പ്രത്യേകിച്ച് കമിഴ്ന്ന് കിടന്ന് സുഖമായി ഉറങ്ങാന്‍ ശ്രമിക്കുന്നത് പലവിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സന്ധിവേദനക്കും പേശീവേദനകള്‍ക്കും ഇത് ഇടയാക്കും. മാത്രമല്ല കിടക്കുമ്പോള്‍ നല്ല മൃദുവായ തലയിണയല്ലെങ്കില്‍ അതും പ്രശ്നം സൃഷ്ടിക്കും. വലതുവശത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് അത് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കും. അതുവഴി ദഹനവും ശ്വസനവുമടക്കം പ്രശ്നം നേരിടും അതിനാല്‍ വലത്തേക്ക് തിരിഞ്ഞുകിടക്കരുത്. എന്നാല്‍ ഇടത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ശരീരത്തിന്റെ രക്തയോട്ടം വര്‍ദ്ധിക്കും ഇതിലൂടെ ഹൃദ്രോഗ സാദ്ധ്യത കുറയും. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലെ പ്രശ്നങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വരാതിരിക്കാനും ഇടത് വശം തിരിഞ്ഞ്…

    Read More »
  • NEWS

    ‘സ്പെസി ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്തു; പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

    ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘സ്പെസി ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്ത പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലെ ‘വണ്‍ ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്ത മസാച്യുസെറ്റ്‌സ് സ്വദേശി ഹാരിസ് വോലോബയാണ് മരിച്ചത്. വളരെ എരിവേറിയ ടോര്‍ട്ടില്ല ചിപ്പ് കഴിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സെപ്തംബറില്‍ മരിച്ച ഹാരിസ് വോലോബയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. മുളകിലടങ്ങിയ ക്യാപ്സൈസിന്‍ കൂടുതലായി ശരീരത്തെത്തിയതിനെ തുടര്‍ന്നാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഹാരിസിന് ഹൃദയം വലുതാകുന്ന കാര്‍ഡിയോമെഗാലി എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇതും മരണത്തിന് കാരണമായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാരിസ് വോലോബയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സ്പൈസി ചിപ്പ് നിര്‍മാതാക്കളായ പാക്വി അറിയിച്ചു. പത്താംക്ലാസുകാരന്റെ മരണത്തിന് പിന്നാലെ ചിപ്പ് കമ്പനി പിന്‍വലിക്കുകയും ചെയ്തു. 10 ഡോളറാണ് ഒരു പാക്വി ചിപ്പിന്റെ വില. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ബോക്സിലാണ് ഇത് പാക്…

    Read More »
Back to top button
error: