CrimeNEWS

സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ സ്‌കൂളിനു തീയിട്ടു

പട്‌ന: ബിഹാറിലെ ദിഘയില്‍ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളില്‍ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ ഇന്നു രാവിലെയാണു സ്‌കൂളിനു തീയിട്ടത്.

സ്‌കൂളില്‍ കടന്നുകയറി സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോള്‍ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാല്‍ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്‌കൂളിലെത്തിയെങ്കിലും കണ്ടില്ല.

Signature-ad

സ്‌കൂള്‍ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്‌കൂളിനു പുറത്തും തിരച്ചില്‍ നടത്തി. പിന്നീട് ഓടയില്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: