SportsTRENDING

ലോകകപ്പ് നേടാന്‍ സുശക്തം; ഇന്ത്യൻ ടീമിന്റെ പരിമിതികൾ ഇവയാണ്

ഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ആ നോവ് ഇപ്പോഴും ഇന്ത്യയുടെ ഉള്ളിലുണ്ട്. ട്വിന്റി-20 ലോകകപ്പ് നേടി ആ വേദന മറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Signature-ad

കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമായിട്ടാണ് ഇന്ത്യയെ പരിഗണിക്കുന്നത്.. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ പിന്നീട് ഇന്ത്യയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 2013 ന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് പോലും വിജയിച്ചിട്ടുമില്ല. ഏറെ നാളായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് ലോകകപ്പ് നേടി വിരാമമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതായിരിക്കും എന്നാണ് വിലയിരുത്തല്‍. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും. ജസ്പ്രീത് ബുംറ മികച്ച ഫോമിലാണുള്ളത്. പക്ഷെ സിറാജ് അടക്കമുള്ള മറ്റ് പേസര്‍മാര്‍ ഫോമിലല്ല. ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ ഇതുവരേയും തിളങ്ങിയിട്ടുമില്ല. എങ്കിലും നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡ് ലോകകപ്പ് നേടാന്‍ സുശക്തമാണ്.

 

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ട്. ശ്രീശാന്തിന് ശേഷം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന മലയാളി താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി നേടിക്കൊടുക്കുന്നത്. റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍, ദിനേശ് കാര്‍ത്തിക് തുടങ്ങിയവരെ പിന്നിലാക്കിയാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്.

Back to top button
error: