CrimeNEWS

വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പരിസരത്തുനിന്ന് സിറിഞ്ച് ഉള്‍പ്പെടെ കണ്ടെടുത്തു

കോഴിക്കോട്: വടകര ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. നിര്‍ത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയില്‍ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓര്‍ക്കാട്ടേരിയില്‍ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: