CrimeNEWS

പൊലീസിനെ ബന്ദികളാക്കി പ്രതികളെ മോചിപ്പിച്ചതില്‍ കേസ്; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: പൊലീസിനെ ബന്ദികളാക്കി പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഠിനംകുളത്തിന് സമീപം പുതുക്കുറിച്ചിയിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയായിരുന്നു.

അടിപിടിക്കും ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. പൊലീസിനെ ബന്ദികളാക്കി മോചിപ്പിച്ച അടിപിടിക്കേസിലെ പ്രതികളായ നബിന്‍, കൈഫ് എന്നിവരെ പിടികൂടുകയും ചെയ്തിരിക്കുകയാണ്.

സംഭവസമയം മൂന്ന് പൊലീസുകാര്‍ മാത്രമായിരുന്നു ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ വിലങ്ങ് അഴിച്ച് വിട്ടുകൊടുക്കേണ്ടി വരികയായിരുന്നു പൊലീസിന്. സ്ഥലത്ത് പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. തമ്മിലടിച്ച സംഘത്തിലെ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

 

Back to top button
error: