Month: May 2024
-
Kerala
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ആദ്യയാത്ര ജൂണ്‍ 4ന്
കൊച്ചി: വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യത്തെ സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജാണ് ഇത്. ജൂണ്‍ നാലിനാണ് ആദ്യ സര്‍വീസ്. ഗോവ, അയോധ്യ,മുംബൈ എന്നിവിടങ്ങളിലേക്കുള്ള യാത്ര തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുന്നത്. 750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി എന്നിവയുമുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും ട്രെയിനിലുണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് കയറാമെന്ന് പ്രിന്‍സി ട്രാവല്‍സ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു. സി.സി.ടി.വി, ജി.പി.എസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ എന്നിവ ട്രെയിനില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 2-ടിയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. 3-ടിയര്‍ എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍…
Read More » -
Sports
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം; ആ വാർത്തകൾ വ്യാജം
സീസണിൽ സെമി കാണാതെ ഐഎസ്‌എല്ലിൽ നിന്നും പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾ ആരാധകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്. പ്രധാനമായും ദിമിയുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ പറ്റിയാണ് ആരാധകർക്ക് വലിയ ആശങ്കയുള്ളത്. എന്നാൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന 3 വാർത്തകളുമായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗല്ലോ രംഗത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട റൂമറുകൾക്കിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന അപ്‌ഡേറ്റുകൾ നൽകിയത്. ലൂണയുടെ കരാർ ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഇപ്പോൾ ലൂണയുടെ കരാർ പുതുക്കുന്നതിനായുള്ള വ്യവസ്ഥകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി മാർക്ക്സ് റിപ്പോർട്ട് ചെയ്യുന്നു. 2.ദിമിത്രിയോസ് ദിമി നിലവിൽ ഫ്രീ ഏജന്റാണ്. താരം ഇത് വരെ പുതിയ ക്ലബ് തിരഞ്ഞെടുത്തിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ ആ ഓഫറിനെ കുറിച്ച് ദിമി പ്രതികരിച്ചിട്ടില്ല. മറ്റു ക്ലബ്ബുകളുമായി ദിമി കരാർ ചർച്ചകൾ നടത്തിയിട്ടുമില്ല.…
Read More » -
Kerala
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. മരിച്ച മുഹമ്മദ് അനീഫ നിര്‍മാണ തൊഴിലാളിയാണ്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തളര്‍ന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിക്കും ഇന്നു രാവിലെ മരിച്ചു.
Read More » -
Kerala
ആര്യക്ക് സപ്പോർട്ടുമായി പീരുമേട് മുൻ എം.എൽ.എ. ഇ.എസ്.ബിജിമോൾ
തിരുവനന്തപുരം മേയർ ആര്യക്ക് സപ്പോർട്ടുമായി പീരുമേട് മുൻ എം.എൽ.എ. ഇ.എസ്.ബിജിമോൾ.ബിജിമോളുടെ കുറിപ്പ് വായിക്കാം: “ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും എന്റെ അനുജത്തിയും കെ എസ് ആർ ടി സി ബസിൽ കോട്ടയത്ത് നിന്നു മടങ്ങി വരികയായിരുന്നു. കട്ടപ്പനയ്ക്കുള്ള അവസാനത്തെ ബസിലാണ് മടക്കം. കാഞ്ഞിരപ്പള്ളി എത്തിയപ്പോൾ കണ്ടക്ടറും ഒരു മധ്യവയസ്ക്കയായ ഒരു സ്ത്രീയും തമ്മിൽ തർക്കം നടക്കുന്നു. ആ ബസിന് അവർക്ക് ഇറങ്ങേണ്ട കോളേജ് പടിയിൽ അന്ന് സ്റ്റോപ്പില്ല. അതിനാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളിയിൽ ഇറങ്ങണമെന്നാണ് കണ്ടക്ടറുടെ ആവശ്യം. ഈ ബസിൽ ഞാനടക്കം മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്. ബസിലെ മറ്റു പുരുഷ യാത്രക്കാരൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ നിശബ്ദരായിരിക്കുകയാണ്. അന്ന് മൊബെെൽ ഫോണുകളൊന്നും വ്യാപകമായിട്ടില്ല. അവരുടെ ഭർത്താവ് ആ സ്റ്റോപ്പിൽ അവരെ കാത്തു നിൽക്കുമെന്നും അവർ പെട്ടെന്ന് ഇറങ്ങാമെന്നും പറഞ്ഞിട്ടും കണ്ടക്ടർ അവിടെ നിർത്തില്ല എന്ന പിടിവാശിയിൽ തുടരുകയാണ്. അവർ കരച്ചിലിന്റെ വക്കിലാണ്. ആ രാത്രിയിൽ…
Read More » -
Kerala
സചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയത് തമ്ബാനൂരില്‍ പോകാനെന്ന് എഎ റഹീം
തിരുവനന്തപുരം: സചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയത് തമ്ബാനൂരില്‍ പോകാനെന്ന് എഎ റഹീം.അദ്ദേഹം ടിക്കറ്റുമെടുത്തു. വാര്‍ത്താസമ്മേളനത്തിലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീം ഇക്കാര്യം വ്യക്തമാക്കിയത്. സചിന്‍ യാത്രക്കാരെ ഇറക്കിവിട്ടില്ല ടിക്കറ്റെടുത്ത് തമ്ബാനൂരിലെ കെഎസ്‌ആര്‍ടിസി ഡിപ്പോയിലേക്ക് പോകാനാണ് ശ്രമിച്ചത്. എല്ലാവര്‍ക്കും കേറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും റഹീം പറഞ്ഞു. വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കെതിരേയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണ്. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണംനടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Crime
അമേരിക്കയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാര്‍ അല്ല; സ്ഥിരീകരിച്ച് യു.എസ്. പോലീസ്
ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ അല്ലെന്ന് സ്ഥിരീകരിച്ച് യു.എസ്. പോലീസ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാറാണെന്ന അഭ്യൂഹം വ്യാപകമായതോടെയാണ് ഇതുസംബന്ധിച്ച് യു.എസ്. പോലീസ് സ്ഥിരീകരണം നല്‍കിയത്. കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാര്‍ അല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും കാലിഫോര്‍ണിയയിലെ ഫ്രെസ്നോ പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഫ്രെസ്നോയിലെ ഫെയര്‍മോണ്ട് ആന്‍ഡ് ഹോള്‍ട്ട് അവന്യൂവിലാണ് രണ്ടുപേര്‍ക്ക് വെടിയേറ്റത്. ഇതിലൊരാള്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. എന്നാല്‍, വെടിയേറ്റ് മരിച്ചത് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ ആണെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ അഭ്യൂഹം. ചില ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സികളും ഇത്തരം റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് ഫ്രെസ്നോ പോലീസ് സംഭവത്തില്‍ വിശദീകരണം നല്‍കിയത്. ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പങ്കുള്ള ഗോള്‍ഡി ബ്രാറിനെ ജനുവരിയിലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിയായ ഗോള്‍ഡി ബ്രാറിനെതിരേ ഇന്ത്യയില്‍ കൊലപാതകം, ആയുധക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെട്ട ഒട്ടേറെ കേസുകളുണ്ട്. ഏറെനാളായി ഇയാള്‍ കാനഡയിലാണെന്നാണ്…
Read More » -
Kerala
ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകള്‍ വരള്‍ച്ചയുടെ വക്കില്‍
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത്തവണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. എന്നിട്ടും ജലനിരപ്പ് 2337 അടിയായി കുറഞ്ഞു. 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും. ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. നിലവില്‍ മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Read More » -
India
കോണ്‍ഗ്രസ് ‘യുവരാജാവിനെ’ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നു; വീണ്ടും വിവാദ പരാമര്‍ശവുമായി മോദി
ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് റാലികളില്‍ വിവാദ പരാമര്‍ശം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ കോണ്‍ഗ്രസിന് വേണ്ടി കരയുകയാണെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്താന്‍ മുന്‍ മന്ത്രി പുകഴ്ത്തിയതിന് പിന്നാലെയാണ് മോദിയുടെ വിവാദ പരാമര്‍ശം. ‘ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇന്ന് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ കോണ്‍ഗ്രസിനായി കരയുന്നു. പാകിസ്താനിലെ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും’ മോദി പറഞ്ഞുപാകിസ്താനിലെ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും’ മോദി പറഞ്ഞു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാനാണ് പാകിസ്താന്റെ ശ്രമം. പാകിസ്താനും കോണ്‍ഗ്രസുമായുള്ള ബന്ധം പരസ്യമാണെന്നും മോദി ആരോപിച്ചു. ഇമ്രാന്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈനാണ് തന്റെ സോഷ്യല്‍മീഡിയയിലൂടെ രാഹുലിന്റെ വീഡിയോ പങ്കുവെച്ച് പുകഴ്ത്തിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങളില്‍ ക്ഷണിക്കപ്പെട്ടവരെക്കുറിച്ചും ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വീഡിയോയാണ് പാക് മന്ത്രി സോഷ്യല്‍മീഡിയായ എക്സില്‍ പങ്കുവെച്ചട്ടുള്ളത്. രാഹുലിനെ പുകഴ്ത്തിയ പാക് മന്ത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന്…
Read More » -
Kerala
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
Read More » -
Kerala
”മേയര്‍ക്കെതിരേ വലിയ സൈബര്‍ ബുള്ളിയിങ്; സച്ചിന്‍ദേവ് ബസില്‍ കയറിയത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്കുപോകാന്‍”
തിരുവനന്തപുരം: എല്ലാവര്‍ക്കും കേറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം എംപി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സച്ചിന്‍ദേവ് എംഎല്‍എ ശ്രമിച്ചത് ടിക്കറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്കുപോകാനാണെന്നും റഹീം പറഞ്ഞു. വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കെതിരേയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണ്. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണംനടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ട. അവര്‍ ഇടതുപക്ഷമായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലതെന്നും റഹീം പറഞ്ഞു. ഏറെക്കാലമായി കേരളത്തില്‍ ഇങ്ങനെയൊരു ടീം രൂപപ്പെട്ടുവന്നിട്ടുണ്ട്. അതില്‍ യൂത്ത് കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും ആളുകളുണ്ട്. അവര്‍ നട്ടുനനച്ചു വളര്‍ത്തുന്ന ഒരു ക്രിമിനല്‍ സംഘം. സാമൂഹ്യമാധ്യമങ്ങളില്‍ എന്തും പറയാന്‍, സ്വന്തം…
Read More »