NEWSSocial Media

മാരാര്‍ പറഞ്ഞ പലതും വളരെ കൃത്യമാണ്, പക്ഷേ; ബിഗ് ബോസിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ മത്സാരാര്‍ത്ഥി

ടെലിവിഷന്‍ ഷോ ‘ബിഗ് ബോസുമായി’ ബന്ധപ്പെട്ടുള്ള അഖില്‍ മാരാറുടെ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ മത്സരാര്‍ത്ഥിയും ഗായികയും നടിയുമായ മനീഷ. സ്ത്രീകളെ മോശമായി ഉപയോഗിച്ചുവെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു അഖില്‍ ഉന്നയിച്ചത്. പിന്നാലെ ഡോ. റോബിന്‍ അടക്കമുള്ളവര്‍ പ്രതികരണവുമായെത്തിയിരുന്നു.

”ഇപ്പോഴത്തെ ബിഗ് ബോസ് കാണാറൊക്കെയുണ്ട്. അങ്ങനെ സ്ഥിരമായി ഇരുന്ന് കാണാറൊന്നുമില്ല. സത്യം പറഞ്ഞാല്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുമ്പ് ആ ഷോ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

Signature-ad

അഖിലിന്റെയും റോബിന്റെയുമൊക്കെ വീഡിയോ ഞാന്‍ കണ്ടിരുന്നു. ടോക്‌സിസിറ്റി എന്നതാണ് ഈ ഷോയുടെ കണ്ടന്റ്. ഓരോ പരിപാടിക്കും ഓരോ കണ്ടന്റാണ്. അല്ലാതെന്താ? അത് കാണാന്‍ വേണ്ടിയല്ലേ പ്രേക്ഷകര്‍ ഇരിക്കുന്നത്. സീസണ്‍ 5ലെ ആള്‍ക്കാരാണ് ഞങ്ങള്‍. മരവാഴകളും നമ്മമരവുമൊക്കെ ആയി ആള്‍ക്കാര്‍ ഞങ്ങളെ ചിത്രീകരിച്ചു. സൗഹൃദവും ബന്ധങ്ങളുടെ വാല്യൂവും നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളെ മരവാഴയും നന്മമരവുമാക്കി. ഇപ്പോള്‍ എല്ലാവരും ഫൈറ്റ് ചെയ്തപ്പോള്‍ ഓപ്പോസിറ്റായി. അമ്മയെ തല്ലിയാലും രണ്ട് വശമുണ്ടെന്ന് പറയും. എന്ത് കൊടുത്താലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവരും ഓപ്പോസിറ്റ് ചെയ്യുന്നവരുമുണ്ടാകും.

കുടുബം എല്ലാവരും ഒന്നിച്ചിരുന്ന്, കുട്ടികളെയൊക്കെ ഇരുത്തി കാണാന്‍ പറ്റിയ ഷോ ആയിട്ട് സീസണ്‍ 6 എനിക്ക് ഫീല്‍ ചെയ്യുന്നില്ല.മത്സരാര്‍ത്ഥികളുടെ പെരുമാറ്റമാണ് അതിന് കാരണം. അങ്ങോട്ടുമിങ്ങോട്ടും അവര്‍ സംബോധന ചെയ്യുന്ന വാക്കുകളും അവരുടെ ആക്ഷന്‍സൊക്കെ… ഇതൊക്കെ വീട്ടില്‍ നിന്ന് പഠിച്ചിട്ട് വന്നതാണോയെന്ന തോന്നല്‍ ഉണ്ടാകും.

ഞാനുള്‍പ്പെടുന്ന മത്സരാര്‍ത്ഥികളായ സ്ത്രീകളെ കംപ്ലീറ്റായി ബാധിക്കുന്ന കാര്യങ്ങളാണ് അഖില്‍ മാരാര്‍ പറഞ്ഞത്. അതിന് വിശദീകരണം കൊടുത്തുകൊണ്ട് അഖില്‍ മാരാര്‍ രണ്ടാമതൊരു വീഡിയോ ഇട്ടു. എല്ലാവരെയും ഉദ്ദേശിച്ചിട്ടില്ല, ചില ആള്‍ക്കാരെയാണെന്ന്. ചില ആള്‍ക്കാരാണെങ്കിലും ഒരാളുടെ പേര് പറയാത്തിടത്തോളം കാലം എല്ലാവരുടെയും മുഖത്തേക്ക് ഒരു ചൂണ്ടുവിരല്‍ ഉയര്‍ന്നുനില്‍ക്കും. ഇതു പറയാന്‍ ധൈര്യമുണ്ടെങ്കില്‍, പേര് പറയാന്‍ എന്താ ധൈര്യക്കുറവ്. ഇപ്പോള്‍ അഭിനയരംഗത്ത് നല്ല ആള്‍ക്കാരും മോശ ആള്‍ക്കാരുമുണ്ട്. പത്ത് പേരില്‍ ഒരാള്‍ മോശമായാല്‍ പത്ത് പേരെയും അത് ബാധിക്കും. ആരാണെന്ന് വച്ചാല്‍ അവരുടെ പേര് പറയണം.

എനിക്ക് പേഴ്‌സണലി അങ്ങനെയൊരു ഫീല്‍ ഉണ്ടായിട്ടില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ബിഗ് ബോസിനകത്ത് എനിക്ക് കിട്ടേണ്ട ബഹുമാനം കിട്ടിയിട്ടില്ല. പറയാന്‍ കാരണമെന്താണെന്നുവച്ചാല്‍ എന്റെ പ്രതിഫലം വളരെ കുറവായിരുന്നു. എന്നേക്കാള്‍ വളരെ ജൂനിയറായിട്ടുള്ള, എക്‌സ്പീരിയന്‍സ് വളരെവളരെ കുറവായ ആള്‍ക്കാര്‍ക്ക് പോലും എന്നേക്കാളും രണ്ടിരട്ടി തുക കിട്ടിയിട്ടുണ്ട്. നമ്മളിതൊക്കെ അറിയുമല്ലോ. അതെന്നെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. ഇത്രയും അറിയുന്നവര്‍ നമുക്ക് ഇത്ര വാല്യു അല്ലേ തന്നുള്ളൂ എന്നായിരുന്നു വിഷമം. പിന്നെ 36ാം എപ്പിസോഡില്‍ എന്റേത് അണ്‍ഫെയര്‍ എവിക്ഷന്‍ ആയിരുന്നു. ഞാന്‍ നൂറ് ദിവസം നിന്ന് കപ്പ് വാങ്ങുമെന്നൊന്നുമല്ല. പക്ഷേ 50 ദിവസം നില്‍ക്കാനുള്ള കപ്പാസിറ്റി മനീഷ എന്ന മത്സരാര്‍ത്ഥിക്ക് അവിടെയുണ്ടായിരുന്നു.

അഖില്‍ മാരാര്‍ പറയുന്നതില്‍ എല്ലാം സത്യമുണ്ടെന്ന് ഞാന്‍ പറയുന്നില്ല. മാരാറിനെതിരെ ശ്രമങ്ങളുണ്ടായിരുന്നിരിക്കാം. അവര്‍ക്ക് പേഴ്‌സണലി ഫേവറബിളായ മത്സരാര്‍ത്ഥികളുമുണ്ടായിരിക്കാം. പക്ഷേ ഇത് എനിക്ക് പേഴ്‌സണലി അറിയാത്തിടത്തോളം കാലം ഞാന്‍ ഇതിനെപ്പറ്റി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്റെ അനുഭവത്തില്‍ വന്ന കാര്യങ്ങളല്ലേ എനിക്ക് പറയാന്‍ പറ്റൂ.

സിബിന്റെ കേസില്‍ മാരാര്‍ പറഞ്ഞതിനോട് എനിക്ക് പൂര്‍ണമായും യോജിക്കാനാകില്ല. എനിക്ക് വീട്ടില്‍ പോകണമെന്ന് സിബിന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. മോശമായ രീതിയില്‍, പലരെയും ഹരാസ് ചെയ്യുന്ന രീതിയില്‍ സിബിന്‍ കളിച്ചിട്ടുണ്ട്. പിന്നെ മെഡിസിന്റെ കാര്യം. ഒരാള്‍ക്ക് ആവശ്യമില്ലാത്ത മരുന്നുകള്‍ കൊടുക്കുകയെന്ന് പറഞ്ഞാല്‍ വലിയൊരു കേസാണ്. അങ്ങനെയൊരു കേസില്‍ അവര്‍ ചെന്നുപെടുമോയെന്ന് എനിക്ക് ഡൗട്ടുണ്ട്. സിബിന്‍ പറഞ്ഞു എന്നാണ് മാരാര്‍ പറഞ്ഞത്. സിബിന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആവശ്യമില്ലാത്തൊരു മരുന്ന് അവന് കൊടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. എത്തിക്‌സ് ഉള്ള ഒരു ഡോക്ടറും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. തെളിവുകളുണ്ടെന്നാണ് പറയുന്നത്, തെളിയിക്കട്ടെ.

മോശമായ അനുഭവമൊന്നും ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഞാന്‍ വയസത്തിയായതുകൊണ്ടായിരിക്കാം. എല്ലാം ഈ രൂപവും പ്രായവുമൊക്കെ നോക്കിയാണല്ലോ ഒരോരുത്തരും ചൂസ് ചെയ്യുന്നത്. എനിക്കറിഞ്ഞൂട. പിന്നെ ഞാന്‍ ആ ഒരു ടൈപ്പ് അല്ലെന്ന് എനിക്ക് തന്നെ ഫീല്‍ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ ജീവിക്കുന്നിടത്തോളം സമൂഹത്തെ മാനിച്ച് ജീവിക്കണം, പക്ഷേ സമൂഹത്തെ ബോദ്ധ്യപ്പെടുത്തി ജീവിക്കേണ്ട ആവശ്യമില്ല.

ഏത് ഫീല്‍ഡിലാണ് ഇതൊക്കെ നടക്കാത്തത്. എല്ലാ ഫീല്‍ഡിലും ഇതൊക്കെ നടക്കുന്നുണ്ട്. ഒരു കാര്യം ഞാന്‍ പറയാം, സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്ക് ഏറ്റവും വലിയ വിന. അഖില്‍ പറഞ്ഞ പല കാര്യങ്ങളും വളരെ കൃത്യമാണ്. പക്ഷേ അതിനൊരു ക്ലാരിറ്റി വേണം. ഞാന്‍ അടുത്തുതന്നെ കൊടുക്കുമെന്ന് അഖില്‍ പറഞ്ഞിട്ടുണ്ട്. കൊടുക്കുന്നതുവരെ നമ്മളെ സംബന്ധിച്ച് വിഷമമാണ്. ആരാണെന്നത് തെളിയണം. ജനങ്ങള്‍ക്കത് ബോദ്ധ്യപ്പെടേണ്ട കാര്യമുണ്ട്. ഇതൊക്കെ നടന്നിട്ടുണ്ടാകുമായിരിക്കാം. കാസ്റ്റിംഗ് കൗച്ചൊക്കെ എല്ലായിടത്തും ഉണ്ട്. എന്നുകരുതി എല്ലായിടത്തും അത് നടക്കണമെന്നില്ലല്ലോ. അഖില്‍ മാരാര്‍ പറയുന്നത് തെറ്റാണെന്നോ, സ്ത്രീകളെ മൊത്തം അടച്ച് ആക്ഷേപിച്ചെന്നോ ഞാന്‍ പറയില്ല. ക്ലാരിറ്റിയുണ്ടായിരിക്കണം.

അഖിലിന് കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാനുള്ള ധൈര്യമുണ്ട്. ഇന്ന് അഖില്‍ പറഞ്ഞതുകൊണ്ടാണ് കാര്യങ്ങള്‍ ജനങ്ങളറിഞ്ഞത്. അങ്ങനെ പറയാന്‍ കാണിച്ച എനര്‍ജി ബഹുമാനിക്കണം. ഇതിനെപ്പറ്റി സംസാരിക്കാന്‍ ധൈര്യമുണ്ടോയെന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ എന്താ പറഞ്ഞത്? എനിക്ക് പേടിയാണെന്ന്. പണ്ട് ഞാന്‍ എല്ലാം മുഖത്ത് നോക്കി പറയുന്നയാളായിരുന്നു. ഇപ്പോള്‍ വയസൊക്കെ ആയി. കാലമൊക്കെ മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ കാലമാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളും പോസ്റ്റുകളൊക്കെ കാണുമ്പോള്‍ സത്യാവസ്ഥ തുറന്നുപറയാന്‍ മടി തോന്നുകയാണ്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് പലരും പല കമന്റുകളുമിടുന്നത്.”

ബിഗ് ബോസില്‍ നിന്നിറങ്ങിയതിന് ശേഷം തനിക്ക് നല്ലൊരു പരിപാടി കിട്ടിയിട്ടില്ലെന്നും മനീഷ വ്യക്തമാക്കി. ‘ഇവര്‍ എല്ലാം കൊണ്ടും രക്ഷപ്പെട്ടെന്ന് മറ്റുള്ളവര്‍ വിചാരിക്കും. വെറുതെയാണ്. ബിഗ് ബോസ് എന്ന ബ്രാന്റിന്റെ പ്രശ്‌നമാകാം. ഇവരെ വിളിച്ചാല്‍ ഇത്രയധികം പൈസ കൊടുക്കേണ്ടിവരുമെന്ന് കരുതിയായിരിക്കാം. ഒരുപാട് ബുദ്ധിമുട്ടെനിക്കുണ്ട്. തല്ല് കൂടാനും അടികൂടാനും കുറേ പേരുദോഷം കേള്‍ക്കാനും ഒരു പരിപാടിയില്‍ പോകുന്നു. കുറച്ച് പൈസ കിട്ടുന്നു. ജനങ്ങളുടെ വിചാരം കെട്ടുകണക്കിന് പൈസ തന്നെന്നാണ്. അല്ല, വളരെ കുറഞ്ഞ പണമാണ് എനിക്ക് കിട്ടിയത്.

 

 

Back to top button
error: