KeralaNEWS

കേരളത്തിൽ സൂര്യാതപമേറ്റ് വീണ്ടും മരണം

മലപ്പുറം: കേരളത്തിൽ സൂര്യാതപമേറ്റ് വീണ്ടും മരണം.മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പാലക്കാട് രണ്ടുപേർ ഉള്‍പ്പെടെ സംസ്ഥാനത്ത് നാലു പേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Signature-ad

സൂര്യാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് കരുതുന്നത്.ഇതിന് മുൻപ് പാലക്കാടും കണ്ണൂരും ഇത്തരത്തിൽ ഓരോ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Back to top button
error: