SportsTRENDING

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം; ആ വാർത്തകൾ വ്യാജം 

സീസണിൽ സെമി കാണാതെ ഐഎസ്‌എല്ലിൽ നിന്നും പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾ ആരാധകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്. പ്രധാനമായും ദിമിയുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ പറ്റിയാണ് ആരാധകർക്ക് വലിയ ആശങ്കയുള്ളത്.
എന്നാൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന 3 വാർത്തകളുമായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗല്ലോ രംഗത്ത് വന്നിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട റൂമറുകൾക്കിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന അപ്‌ഡേറ്റുകൾ നൽകിയത്.
  1. ലൂണയുടെ കരാർ

ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഇപ്പോൾ ലൂണയുടെ കരാർ പുതുക്കുന്നതിനായുള്ള വ്യവസ്ഥകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി മാർക്ക്സ് റിപ്പോർട്ട് ചെയ്യുന്നു.

2.ദിമിത്രിയോസ്

ദിമി നിലവിൽ ഫ്രീ ഏജന്റാണ്. താരം ഇത് വരെ പുതിയ ക്ലബ് തിരഞ്ഞെടുത്തിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ ആ ഓഫറിനെ കുറിച്ച് ദിമി പ്രതികരിച്ചിട്ടില്ല. മറ്റു ക്ലബ്ബുകളുമായി ദിമി കരാർ ചർച്ചകൾ നടത്തിയിട്ടുമില്ല.

 

3.ജീക്സൺ സിങ്ങ്

ജീക്സൺ സിങ്ങിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും രംഗത്തുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിൽ മോഹൻ ബഗാൻ രണ്ട് കോടിയോളം രൂപയാണ് ജീക്സണ് വേണ്ടി ഓഫർ ചെയ്തിരിക്കുന്നത് എന്നുമായിരുന്നു റിപ്പോട്ട്. കൊൽക്കത്തൻ മാധ്യമ പ്രവർത്തകൻ സോഹൻ പൊഡ്ഡാറാണ്  ഈ വാർത്തകളുടെ ഉറവിടം. സോഹനെ ഉദ്ധരിച്ച് പല മാധ്യമങ്ങളും ജീക്സനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. എന്നാൽ മർക്കസിന്റെ അപ്‌ഡേറ്റ് പ്രകാരം ഒരു ക്ലബും ഇത് വരെ ജീക്സ്നെ സ്വന്തമാക്കാൻ രംഗത്ത് വന്നിട്ടില്ലെന്നാണ്.

Back to top button
error: