KeralaNEWS

പുറംപോക്കിലെ പ്‌ളാവ് കരിഞ്ഞതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി സംഘര്‍ഷം; ‘റോഡില്‍ കടിന്ന് പ്രതിഷേധം’ ഫെയിം പ്രവാസിക്കെതിരെ കേസ്

കോട്ടയം: പരിസ്ഥിതി പ്രവര്‍ത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. കോട്ടയം മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നില്‍ പുറംപോക്കില്‍ നിന്നിരുന്ന കൂറ്റന്‍ പ്‌ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയതിലാണ് പ്രതിഷേധമുണ്ടായത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തക പ്രൊഫസര്‍ കുസുമം ജോസഫിന്റെ പരാതിയില്‍ ഹോട്ടലുടമ ഷാജിമോന്‍ ജോര്‍ജിനെതിരെയാണ് കടുതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

മുന്‍പ് ഹോട്ടലിന് പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് നടുറോഡില്‍ കിടന്നുകൊണ്ട് സമരം ചെയ്യുകയും മന്ത്രിതല ഇടപെടലിലൂടെ നമ്പര്‍ നേടിയെടുത്ത് ഹോട്ടല്‍ ആരംഭിക്കുകയും ചെയ്ത പ്രവാസിയാണ് ഷാജിമോന്‍. ഹോട്ടലിന് മുന്‍പിലായി പുറംപോക്കില്‍ നിന്നിരുന്ന പ്‌ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങി നശിച്ചതിന് പിന്നാലെ പ്രകൃതി സ്നേഹികള്‍ പ്രതിഷേധിച്ചിരുന്നു. ഇതുസംബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി പൊലീസിലും ജില്ലാ കളക്ടര്‍ക്കും വനംവകുപ്പിനും പരാതിയും നല്‍കി.

Signature-ad

ഹോട്ടലുടമ ഷാജിമോന്‍ പ്‌ളാവ് രാസവസ്തു കുത്തിവച്ച് കരിക്കുകയായിരുന്നുവെന്നാണ് പരിസ്ഥിതി സംരക്ഷകരുടെ ആരോപണം. തുടര്‍ന്ന് നടത്തിയ സമരത്തിനിടെ ഹോട്ടലിന് മുന്നില്‍ പ്രതിഷേധക്കാരെ തടയാന്‍ ഷാജിമോനും സംഘവും ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സമരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ പൊഫ. കുസുമത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടനവുമായി ഹോട്ടലിന് മുന്നിലെത്തിയത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുകയായിരുന്നു. ഷാജിമോന്‍ സമരക്കാര്‍ക്കുനേരെ പാഞ്ഞടുക്കുകയും ബഹളം വയ്ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. കുസുമവുമായി വാക്കേറ്റവുമുണ്ടായി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷാജിമോന്‍ തന്നെ തള്ളിവീഴ്ത്താന്‍ ശ്രമിച്ചുവെന്നും കുസുമം ജോസഫ് പരാതിയില്‍ പറയുന്നു. പാര്‍ക്കിംഗ് സൗകര്യത്തിനുവേണ്ടി പ്‌ളാവ് രാസവസ്തു കുത്തിവച്ച് കരിയിച്ച ഷാജിമോനെതിരെ നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

 

Back to top button
error: