സലിം കുമാര്‍ പറ്റില്ലെന്ന് മുഖത്തടിച്ച പോലെ പറഞ്ഞു; സങ്കടമായി, പിന്നെ സംഭവിച്ചത്… കുളപ്പുള്ളി ലീല
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കുളപ്പുള്ളി ലീല. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ നായികയുടെ ജോലിക്കാരിയായാണ് മലയാള സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. തുടര്‍ന്ന് മധുര നൊമ്പരക്കാറ്റ്, സൂത്രധാരന്‍, നമ്മള്‍, കസ്തൂരി മാന്‍, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളില്‍ മലയാളി മനസുകളെ ചിരിപ്പിച്ച കഥാപാത്രമാണ് കുളപ്പുള്ളി ലീല ചെയ്തത്.
കസ്തൂരി മാന്‍, പുലിവാല്‍ കല്യാണം കതുടങ്ങിയ സിനിമകളിലെ കുളപ്പുള്ളി ലീലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുളപ്പുള്ളി ലീലയും സലിം കുമാറും തമ്മിലുള്ള കോമ്പിനേഷനുകളാണ് പുലിവാല്‍ കല്യാണത്തില്‍ ഏറ്റവും കൂടുതല്‍ കോമഡി സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോഴിതാ സലിം കുമാറിനൊപ്പം മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനൊപ്പം അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുളപ്പുള്ളി ലീലയും.
ആദ്യമായി താന്‍ അഭിനയിച്ചത് സലിം കുമാറിനൊപ്പമാണ്. സൂത്രധാരനില്‍ സലിം കുമാറിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. തന്റെ ആദ്യത്തെ മകന്‍ സലിം കുമാര്‍ ആണ് എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട് എന്നും കുളപ്പുള്ളി ലീല അഭിമുഖത്തില്‍ പറയുന്നു.
ഇതുപോലെ പുലിവാല്‍ കല്യാണം നടക്കുന്ന സമയത്തോ മറ്റോ, സലിമേ, നിങ്ങള്‍ ഒക്കെ അഭിനയിക്കാന്‍ പോകുമ്പോള്‍, ചേച്ചിയുടെ കാര്യം ഒന്ന് ഡയറക്ടര്‍മാരുടെ അടുത്ത് പറയണം എന്ന് കുളപ്പുള്ളി ലീല പറഞ്ഞു. എന്നാല്‍ സലിം കുമാര്‍ ഇല്ലെന്നാണ് ആദ്യം മുഖത്തടിച്ച പോലെ പറഞ്ഞത്. ഇത് അവര്‍ക്ക് ആദ്യം വിഷമമായെന്ന് സലിം കുമാര്‍ പരിപാടിയില്‍ പറഞ്ഞു.
അതെന്താ പറയാത്തത് എന്ന് ചോദിച്ചപ്പോള്‍, പറയില്ല എന്ന് പറഞ്ഞു. എന്നിട്ട് പറഞ്ഞു, പറയേണ്ട ആവശ്യമൊന്നുമില്ല കേട്ടോ, അതൊക്കെ താനേ അന്വേഷിച്ച് ആള് വന്നോളും. ഇത്രയും നല്ല സംഭവങ്ങള്‍ ഒക്കെ ചെയ്യുന്നില്ലേ… ആള്‍ക്കാര്‍ വന്നോളും എന്നാണ് തന്നോട് സലീം കുമാര്‍ പറഞ്ഞതെന്ന് കുളപ്പുള്ളി ലീല ഇടയില്‍ പറഞ്ഞു.
രജിനികാന്തിന്റെ മുത്തശ്ശി വേഷം വരെ ചെയ്തിട്ടുണ്ട്. പക്ഷെ സലിം കുമാര്‍ ആണെന്റെ ആദ്യത്തെ മകന്‍ എന്നും കുളപ്പുള്ളി ലീല പറഞ്ഞു. സലിം കുമാര്‍ അഭിനയിക്കുന്ന സമയത്ത് കട്ടക്ക് നില്‍ക്കുന്ന ആളാണ്. അത് ഭയങ്കര രസമാണ്. സലിം കുമാറിനെക്കുറിച്ച് പറഞ്ഞാല്‍ ഇഷ്ടം മാത്രമേ ഉള്ളു. ഞാന്‍ സലിം കുമാറിന്റെ വീട്ടില്‍ പോയിട്ടുണ്ട്.
അത് ഒരു പരിപാടിയോ ഒന്നും ഉണ്ടായിട്ടല്ല. സലിം കുമാറിന്റെ വീട് കാണാന്‍ വേണ്ടി തന്നെ പോയി. ഞങ്ങള്‍ എപ്പോഴായാലും ഇടയ്ക്ക് കാണും. എപ്പോള്‍ കണ്ടാലും ഇന്ന് ഈ സമയം വരെ എന്നോട് സലിം കുമാര്‍ മുഖം തിരിച്ചില്ല. ഭാര്യയെ ഇടക്ക് കാണുമെങ്കിലും ഇപ്പോഴും കണ്ടാല്‍ അറിയില്ല. മകന്‍ സിനിമയിലെത്തിയെന്ന് അറിഞ്ഞു. അന്ന് വീട്ടില്‍ വന്നപ്പോള്‍ കണ്ടതാണ് പിന്നെ കണ്ടാല്‍ അറിയില്ലെന്നും കുളപ്പുള്ളി ലീല പറഞ്ഞു.
2021ല്‍ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന ചിത്രത്തില്‍ രജിനികാന്തിന്റെ മുത്തശ്ശിയായി അഭിനയിച്ചു. വിജയ് ചിത്രം മാസ്റ്റര്‍, ഐറ, കസ്തൂരിമാനിന്റെ തമിഴ് റിമേക്ക്, മരുത് തുടങ്ങിയ ചിത്രങ്ങളിലും കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്.