Month: April 2024

  • Kerala

    പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി; രണ്ടുദിവസത്തിന് 2650 വരെ കിട്ടും

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കിനിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, റിഹേഴ്സല്‍ പരിശീലകര്‍, പോളിങ്സാമഗ്രികള്‍ വിതരണം/ സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്ക് 600 രൂപയും പുറമേ 250 രൂപ ഭക്ഷണച്ചെലവിനും നല്‍കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇത് ദിവസവേതനം- 350, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ -250, ഡി.എ.- 600 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ ഈ ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 2650 രൂപ ലഭിക്കും. റിഹേഴ്സല്‍ പരിശീലകര്‍, പോളിങ് സാമഗ്രികള്‍ വിതരണം / സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. 2400 രൂപ ലഭിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്ക് ഫോണ്‍ ഉപയോഗത്തിന് 50 രൂപ അധികംനല്‍കും. പോളിങ് ഓഫീസര്‍, റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലന സഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് 500 രൂപയും 250 രൂപ ഭക്ഷണത്തിനും നല്‍കാനാണ് നേരത്തേ…

    Read More »
  • India

    ബേബി ഫുഡില്‍ പഞ്ചസാരയുടെ അളവ് കൂട്ടി; നെസ്ലേയ്‌ക്കെതിരേ അന്വേഷണം

    ന്യൂഡല്‍ഹി: ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും ‘നെസ്‌ലെ’ വില്‍ക്കുന്ന ബേബി ഫുഡില്‍ പഞ്ചസാര കൂടുതല്‍ അളവില്‍ ചേര്‍ക്കുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വില്‍ക്കുന്ന സമാന ഉല്‍പന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേര്‍തിരിവ് വ്യക്തമാകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ആഡഡ് ഷുഗര്‍ കൂടുതലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി ഇക്കാര്യം പരിശോധിക്കും. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (സിസിപിഎ) ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനും (എന്‍സിപിസിആര്‍) നിര്‍ദേശിച്ചതു പ്രകാരമാണിത്. എന്‍ജിഒ ആയ പബ്ലിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്കും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലുള്ളത്. യുകെയിലും ജര്‍മനിയിലും 6 മാസം പ്രായമുള്ള കുട്ടികള്‍ക്കായി നെസ്‌ലെ തയാറാക്കിയ ഗോതമ്പ് കൊണ്ടുള്ള സെറിലാക്കില്‍ ആഡഡ് പഞ്ചസാര ഇല്ല. അതേസമയം, ഇന്ത്യയില്‍ നെസ്‌ലെ വില്‍പന നടത്തിയ 15 സെറിലാക് ഉല്‍പന്നങ്ങളിലും കാര്യമായി (ഒരു കപ്പില്‍ ശരാശരി 2.7 ഗ്രാം) ആഡഡ് ഷുഗര്‍…

    Read More »
  • Kerala

    നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു

    കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബയ് വഴിയാണ് യാത്ര. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് മകളുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് പ്രേമകുമാരി യാത്ര തിരിച്ചത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്ക്കൊപ്പം ഉണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ. വിദേശകാര്യ മന്ത്രാലയം എതിര്‍ത്തെങ്കിലും പ്രേമകുമാരിക്ക് സ്വന്തം നിലയ്ക്ക് യെമനിലേക്ക് യാത്ര ചെയ്യാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം വിസ അനുവദിച്ചു. എന്നാല്‍ യെമനിലെ ആഭ്യന്തര സംഘര്‍ഷം കാരണം അവിടേക്ക് പതിവായി വിമാനമില്ലാത്തതിനാല്‍ യാത്ര വൈകുകയായിരുന്നു. നിമിഷപ്രിയയുമായി ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഫോണില്‍…

    Read More »
  • Crime

    വിവാഹാലോചനയില്‍നിന്ന് പിന്മാറി; യുവതിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

    ആലപ്പുഴ: വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം. രാത്രി 10 ന് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സജ്‌നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടില്‍ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.…

    Read More »
  • India

    വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരും: നിര്‍മല സീതാരാമന്‍

    ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഫെബ്രുവരിയില്‍ സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയിരുന്നു. പദ്ധതിയില്‍ ചിലമാറ്റങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. 2024 ലെ തെരഞ്ഞെടുപ്പില്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ വലിയ ചര്‍ച്ചയാകും. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അഴിമതിക്കാരാണെന്നും വടക്ക്-തെക്ക് വിഭജനം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും സീതാരാമന്‍ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പുകളില്‍ 370 സീറ്റുകളാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ ലക്ഷ്യം, ദക്ഷിണേന്ത്യന്‍ ജനതയെ ദ്രാവിഡ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കും. സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയും. സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും’ സീതാരാമന്‍ പറഞ്ഞു. 2018-ല്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ശാഖയില്‍ നിന്നും വാങ്ങാന്‍ സാധിക്കും. ഈ സ്‌കീമിന് കീഴില്‍…

    Read More »
  • Kerala

    ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധം; ഫീസ് ഇളവും പരിഗണിക്കണം

    തിരുവനന്തപുരം: ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബസില്‍ ഫീസിളവ് അനുവദിക്കുന്ന കാര്യം സ്‌കൂളുകള്‍ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അതത് സ്‌കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.  

    Read More »
  • Crime

    നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം; അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം

    ബംഗളുരു: ദക്ഷിണേന്ത്യന്‍ നടി ഹര്‍ഷിക പൂനച്ചയ്ക്കും ഭര്‍ത്താവും നടനുമായ ഭുവന്‍ പൊന്നപ്പയ്ക്കുംനേരെ അജ്ഞാതരുടെ ആക്രമണം. ബംഗളൂരു പുലികേശി നഗറിലുള്ള ഭക്ഷണശാലയില്‍ നിന്ന് ആഹാരംകഴിച്ച് പുറത്തിറങ്ങി കാറില്‍ കയറിയപ്പോഴാണ് ഒരുസംഘമാളുകള്‍ കാര്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോയും മൂന്ന് പേരുടെ ചിത്രങ്ങളും ഹര്‍ഷിക പുറത്തുവിട്ടിട്ടുണ്ട്. വാലേ പാര്‍ക്കില്‍ നിന്ന് കാര്‍ എടുത്തു പുറത്തേക്ക് നീങ്ങിയ തനിക്കും കുടുംബത്തിനുംനേരേ ഒരു സംഘം അക്രമികള്‍ ചാടിവീണ് ആക്രമിച്ചെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും വാഹനം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ഷിക ആരോപിച്ചു. നമ്മുടെ ബംഗളൂരുവില്‍ നാട്ടുകാരായ നമ്മള്‍ എത്രത്തോളം സുരക്ഷിതരാണ്? എന്ന തലക്കെട്ടിലെഴുതിയ നീണ്ട കുറിപ്പിലാണ് ഹര്‍ഷിക തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവത്തേക്കുറിച്ച് വിവരിച്ചത്. ഒരുപാട് ആലോചിച്ച ശേഷമാണ് ഈ സംഭവത്തേക്കുറിച്ച് തുറന്നുപറയുന്നത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചില പരിചയക്കാരോടും സംസാരിച്ചതിനു ശേഷം ഇത് പുറത്തുപറയേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷേ ബംഗളൂരുകാരുടെ നന്മയെക്കരുതിയാണ് തന്റെ അനുഭവം പോസ്റ്റു ചെയ്യാന്‍ തീരുമാനിച്ചതെന്നും അവര്‍ ആമുഖമായി…

    Read More »
  • Kerala

    അടൂര്‍ പ്രകാശിനായി പണം വിതരണമെന്ന് ആരോപണം: ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പണം കണ്ടെത്താനായില്ലെന്ന് ഫ്‌ളൈങ് സ്‌ക്വാഡ്

    തിരുവനന്തപുരം: വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തിലെ അരുവിക്കര വടക്കേമലയില്‍ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനായി പണം നല്‍കിയെന്നാണ് ആരോപണം. അതേസമയം, താന്‍ ബിസിനസ് കാര്യങ്ങള്‍ക്കായി അരുവിക്കര സ്വദേശിയും സുഹൃത്തുമായ സുരേഷിന്റെ വീട്ടിലെത്തിയതാണെന്ന് ബിജു രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പണം കണ്ടെത്താനായില്ല. അരുവിക്കര വടക്കേമലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്കു മാറ്റി. വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, പണം വിതരണത്തിനെത്തിയ ബിജു രമേശിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബിജു രമേശിന് എതിരെ കേസ് എടുക്കണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വം ബിജു രമേശിനെതിരെ പരാതി നല്‍കി. ബിജു രമേശ് ഇവിടെ എത്തിയതറിഞ്ഞ് പിന്നാലെ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനായാണ് ബിജു…

    Read More »
  • Kerala

    സുഹൃത്തിനോട് ഓടിക്കാന്‍ വാങ്ങിയ മഹീന്ദ്ര ബൊലേറോ പണയം വച്ച് പണം തട്ടി, കരുനാഗപ്പള്ളി സ്വദേശിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടി

         കൊല്ലം: ഓടിക്കാന്‍ വാങ്ങിയ വാഹനം പണയം വച്ച് പണം തട്ടിയ കേസില്‍ പ്രതിയെ പൊലീസ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കരുനാഗപ്പള്ളി തഴവ പാലപ്പള്ളി പടീറ്റതില്‍ അജിത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിചയക്കാരന്റെ മഹീന്ദ്ര ബൊലേറോ ഓടിക്കാനായി വാങ്ങി. നാലുമാസം കഴിഞ്ഞ് അത് കൊച്ചിയില്‍ പണയത്തിലാണ് എടുക്കാന്‍ രണ്ടുലക്ഷം രൂപ വേണണെന്നാവശ്യപ്പെട്ടു. ഇത് നല്‍കിയപ്പോള്‍ വാഹനം തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടർന്ന് കരുനാഗപ്പള്ളി  പൊലീസിനു കൈമാറിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

    Read More »
  • Kerala

    തൃശ്ശൂര്‍ പൂരം: പ്രതിസന്ധി മാറി, നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ വെടിക്കെട്ട്; ആർപ്പുവിളികളോടെ പൂരപ്രേമികൾ

        തൃശൂര്‍: രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം. വെടിക്കെട്ട് ആരംഭിക്കുന്നതിന്  മുമ്പ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധമറിയിച്ചു. പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി. ഒടുവിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി നടത്തിയ ചർച്ചകളെ തുടർന്ന് പ്രതിസന്ധിക്ക് അയവു വന്നു. തുടർന്ന് പന്തലിലെ അണച്ച ലൈറ്റുകൾ തെളിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിച്ച് 7.15 ന് അവസാനിച്ചു. പകൽ വെളിച്ചത്തിൽ വെടിക്കെട്ട് നടത്തിയതിനാൽ  വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് സാധിച്ചില്ല. എങ്കിലും ആർപ്പുവിളികളോടെ ജനം വെടിക്കെട്ട് ആസ്വദിച്ചു. മാനത്ത് വർണ…

    Read More »
Back to top button
error: