വയനാട് കല്പറ്റയിൽ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയ മരിച്ചത് 2 നാൾ മുമ്പാണ്. ഇന്നലെ വൈകിട്ട് കല്പറ്റയ്ക്കടുത്ത് കൈനാട്ടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു.
കണ്ണൂർ കണ്ണവം തൊടിക്കളം ആർ.കെ നിവാസിൽ രഞ്ജിത കൃഷ്ണൻ (28) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്.
നിലവിൽ മുട്ടിൽ അമ്പുകുത്തിയിലാണ് താമസം. ഫാർമസിസ്റ്റായ യുവതി കൽപ്പറ്റയിൽ പുതിയ മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നതിനായുള്ള നടപടികൾ നടത്തിവരികയായിരുന്നു.
രാമകൃഷ്‌ണൻ്റെയും രാധാമണിയുടേയും മകളാണ്.