Month: April 2024
-
Kerala
വനത്തിനുള്ളില്‍ പുരാതന കണ്ണകി ക്ഷേത്രം; മംഗളാദേവി ചിത്രാപൗര്‍ണമി നാളെ
ഇടുക്കി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം നാളെ. ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും. രാവിലെ ആറു മുതല്‍ 2.30 വരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജീപ്പുകള്‍ സര്‍വീസ് നടത്തും. മോട്ടോര്‍ വാഹന വകുപ്പ്, വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചശേഷമായിരിക്കും പാസ് നല്‍കുക. പാസുള്ള വാഹനങ്ങള്‍ മാത്രമേ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടൂ. വനമേഖലയായതിനാല്‍ ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ പാടില്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണം ഇലയിലോ കടലാസിലോ മാത്രമേ കൊണ്ടുവരാവൂ. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകരുത്. ആവശ്യമെങ്കില്‍ അഞ്ചുലിറ്റര്‍ ക്യാനുകള്‍ ഉപയോഗിക്കാം. ഉത്സവദിവസം വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് സജ്ജമാക്കും. മംഗളാദേവി ക്ഷേത്രപരിസരത്തും കരടിക്കവലയിലുമായി വനംവകുപ്പിന്റെ ആംബുലന്‍സും ലഭിക്കും.കുമളി മുതല്‍ മംഗളാദേവി വരെ വിവിധ പോയിന്റുകളില്‍ കേരള, തമിഴ്‌നാട് പൊലീസിന്റെ പരിശോധന…
Read More » -
Kerala
തൃശൂരില്‍ പൂരം കലക്കിയത് കമ്മിഷണര്‍; പ്രശ്നം സൃഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്, കസേര തെറിച്ച
തൃശ്ശൂര്‍: പൂരത്തിന് സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ കമ്മിഷണറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത് പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ സൂചനയാണെന്നു കരുതുന്നു. തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തിയത് അന്വേഷിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കമ്മിഷണറുടെ കര്‍ക്കശ നിലപാട് സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കി. പൂരത്തിന് ഏറെ വിയര്‍പ്പൊഴുക്കിയ പോലീസുകാരും പഴികേള്‍ക്കേണ്ടിവന്നു. പൂരം ദിവസം നടത്തിയ ലാത്തിച്ചാര്‍ജ് അകാരണമായിരുന്നെന്നും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. അങ്കിത് അശോകന്‍ കഴിഞ്ഞ വര്‍ഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ ലാത്തിച്ചാര്‍ജ് നടത്തിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട് പൂരം നാളുകളില്‍ വന്‍കിട ഹോട്ടലുകളില്‍ പോലീസ് സൗജന്യമായി മുറിയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികളാണ് പൂരനാളുകളില്‍ സൗജന്യമായി വാങ്ങുന്നത്. ഇതേപ്പറ്റിയും അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ട്. പൂരത്തിന് പോലീസ് മോശമായി പെരുമാറിയില്ലെന്ന…
Read More » -
India
രാജ്യത്തിന്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് മോദി;ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാണിട്ടില്ലെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ന്യായ് പത്രയില്‍ എവിടെയാണ് ‘ഹിന്ദു, മുസ്ലീം’ എന്നിങ്ങനെ പരാമർശിച്ചിട്ടുള്ളതെന്ന് കാണിച്ചുതരാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരുന്നാണ് ഇത്തരത്തില്‍ മോദി നുണപ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘തിരഞ്ഞെടുപ്പില്‍ ജയിക്കാൻ വേണ്ടി നിങ്ങള്‍ ഹിന്ദു-മുസ്ലിം എന്ന പേരില്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ പ്രകടനപത്രികയില്‍ മുസ്ലീം, ഹിന്ദു എന്നിങ്ങനെ എന്തെങ്കിലും വാക്ക് ഉണ്ടെങ്കില്‍ കാണിച്ചു തരാൻ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഒന്നുകില്‍ നിങ്ങള്‍ ഈ വെല്ലുവിളി സ്വീകരിക്കുക അല്ലെങ്കില്‍ നുണ പറയുന്നത് അവസാനിപ്പിക്കുക’, കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ജയിക്കുമെന്ന് മനസിലാക്കിയ പ്രധാനമന്ത്രി വർഗീയ പ്രസംഗം നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. സംഘപരിവാർ-ബിജെപി മൂല്യങ്ങളില്‍ നിന്നാണ് നരേന്ദ്ര മോദി ഇത് പഠിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇത്രമാത്രം തരംതാണിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക…
Read More » -
NEWS
മുയിസുവിന്റെ ഇന്ത്യാ വിരുദ്ധത ജയിച്ചു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജയം
മാലേ: മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 93 സീറ്റുകളില്‍ 67 എണ്ണം പിഎന്‍സി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)ക്ക് 12 സീറ്റുകളിലും 10 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. 72.96% ആണ് പോളിങ്. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 41 വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ മൂന്നു പേരാണ് വിജയിച്ചത്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികള്‍ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വന്‍ വിജയം ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാന്‍ മുയിസുവിന് ഊര്‍ജം നല്‍കും. 2019ല്‍ മാലിദ്വീപില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളുമായി എംഡിപിയാണ് മിന്നും വിജയം നേടിയത്. അന്ന് പിപിഎംപിഎന്‍സി മുന്നണി ഏട്ടു സീറ്റുകള്‍ മാത്രമാണ് നേടിയത്.…
Read More » -
Kerala
ഭിന്നശേഷിക്കാരിയായ യുവതിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു; പ്രതി പിടിയിൽ
പുനലൂർ: മധുര-ഗുരുവായൂർ എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്ത ഭിന്നശേഷിക്കാരിയായ യുവതിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു. പുനലൂർ-ചെങ്കോട്ട പാതയിലെ ആര്യങ്കാവ് ഇടപ്പാളയം സ്റ്റേഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെ ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവം.തീവണ്ടിയില്‍നിന്നു വീണ പത്തൊൻപതുകാരിയുടെ തലയ്ക്കു ഗുരുതര പരിക്കേറ്റു. തമിഴ്നാട് തെങ്കാശി പാവൂർസത്രം സ്വദേശിനിയാണ് പെണ്‍കുട്ടി. മകള്‍ വീഴുന്നതുകണ്ട് ഒപ്പമുണ്ടായിരുന്ന അച്ഛൻ ഇടപ്പാളയം സ്റ്റേഷനിലിറങ്ങി. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടു. അച്ഛൻ സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരാണ് തെന്മല പോലീസില്‍ അറിയിച്ചത്. തെന്മല എസ്.ഐ. ഹരിയും സി.പി.ഒ. അനീഷും സ്ഥലത്തെത്തി വിവരം റെയില്‍വേ പൊലീസിനു കൈമാറി. പുനലൂർ സ്റ്റേഷനില്‍ തീവണ്ടിയെത്തിയപ്പോള്‍, യുവതിയെ തള്ളിയിട്ടയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.ഭിന്നശേഷിക്കാർക്കുള്ള ബോഗിയിലാണ് യുവതിയും കുടുംബവും യാത്രചെയ്തത്. തള്ളിയിട്ടയാളും ഇതേ ബോഗിയിലായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന അമ്മയും സഹോദരനും സംഭവമൊന്നും അറിഞ്ഞില്ല. ഇവർ പുനലൂർ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്. ചെങ്ങന്നൂരില്‍ ചായക്കച്ചവടം നട ത്തിവരികയാണ് യുവതിയുടെ കുടുംബം. അവിടേക്ക് പോകുകയായിരുന്നു ഇവർ. പന്തളത്തുള്ള ബന്ധുക്കളെത്തി യുവതിയെയും കുടുംബത്തെയും ചെങ്ങന്നൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി.
Read More » -
Kerala
റാന്നിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു
റാന്നി: പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്ബടം വീട്ടില്‍ പി.കെ.സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ സുമിത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെ ഞായറാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ ജി. പ്രസീദ് ( രാജു, 52) എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഈ മാസം 13ന് ആണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തന്‍പുഴ വനത്തില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേര്‍ന്ന് സുമിത്തിനെ പൊന്തമ്ബുഴ വനത്തില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവാവ് കോട്ടയം-പത്തനംതിട്ട ജില്ലാ…
Read More » -
Kerala
പാലയിൽ റോഡ് അപകടം; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു
പാല: കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. മുതുകുളത്ത് രാധാമണിയമ്മയുടെയും തങ്കപ്പൻ നായരുടെയും മകൾ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20-ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസം മുൻപ് പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേൽക്കുകയും ചെയ്തിരുന്നു. മാർ ശ്ലീവ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്
Read More » -
Kerala
ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍വീണ് അതിഥി തൊഴിലാളി മരിച്ചു
തൃശൂർ: ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍വീണ് അതിഥി തൊഴിലാളി മരിച്ചു.ബീഹാർ മഹാജോഗിൻ സ്വദേശിയായ മധുരേഷ് കുമാർ(28) ആണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്താൻ കിണറ്റില്‍ ഇറങ്ങിയ സുഹൃത്തായ ബീഹാർ സ്വദേശി സോംകുമാറി(22നെ പരിക്കുകളോടെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. എരുമപ്പെട്ടി യുണൈറ്റഡ് ടർഫിന് സമീപമുള്ള വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുകിണറ്റിലെ മതിലിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന മധുരേഷ് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറയുന്നു. ശബ്ദം കേട്ട് എത്തിയ കൂടെ താമസിക്കുന്ന സുഹൃത്ത് സോംകുമാർ കിണറ്റിലേക്കിറങ്ങി മധുരേഷ് കുമാറിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് സോംകുമാറിനെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്. നിർമാണ തൊഴിലാളിയായ മധുരേഷ് കുമാർ അഞ്ച് വർഷമായി എരുമപ്പെട്ടിയിലാണ് താമസം. എരുമപ്പെട്ടി ഇൻസ്പെക്ടർ എ.അജിത്ത്, എസ്‌ഐ എ.വി. സജീവ്, സിവില്‍ പോലീസ് ഓഫീസർ സഗുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു
ചേർത്തല: ട്രെയിനില്‍നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് സംഭവം.ഏറനാട് എക്സ്‌പ്രസിൽ നിന്നും വീണായിരുന്നു അപകടം.
Read More » -
Kerala
മദ്യവില്പന നടത്തുന്നതിനിടെ മധ്യവയസ്ക അറസ്റ്റിൽ
പാലക്കാട്:കോട്ടായി പുളിനെല്ലിയില്‍ മദ്യവില്പന നടത്തുന്നതിനിടെ മധ്യവയസ്ക അറസ്റ്റില്‍. മൂത്തൻപറന്പ് പാർവതി (48) യെയാണ് കുഴല്‍മന്ദം എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്. കൂട്ടുപ്രതിയായ ഭർത്താവ് ശിവദാസ് ഒളിവിലാണ്. ഇവരുടെ വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച 6 ലിറ്റർ പോണ്ടിച്ചേരി മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ടിന്‍റെ നിർദേശാനുസരണം കോട്ടായി പെരിങ്ങോട്ടുകുറിശി മേഖലയില്‍ പരിശോധന കർശനമാക്കിയിരുന്നു. ഒളിവിലായ പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ഇലക്ഷൻ സ്പെഷല്‍ ഡ്രൈവില്‍ കുഴല്‍മന്ദം എക്സൈസ് റേഞ്ച് നടത്തിയ മറ്റൊരു പരിശോധനയില്‍ 25 ലിറ്റർ വാഷും, ചാരായവും പിടിച്ചെടുത്തിരുന്നു.
Read More »