KeralaNEWS

പാലയിൽ റോഡ് അപകടം; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു


പാല: കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു.  മുതുകുളത്ത് രാധാമണിയമ്മയുടെയും തങ്കപ്പൻ നായരുടെയും മകൾ ആശാ സയനൻ(56) ആണ് മരിച്ചത്.

പാലാ നഗരസഭ 20-ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസം മുൻപ് പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം  സംഭവിച്ചത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേൽക്കുകയും ചെയ്തിരുന്നു. മാർ ശ്ലീവ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: