Month: April 2024
-
Kerala
കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; മറുനാടൻ തൊഴിലാളി പിടിയിൽ
മലപ്പുറം: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടൻ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്ന് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇൻസ്പക്ടർ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും വാഴക്കാട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
Read More » -
Crime
മോഷണ വിവരം അറിയിച്ചപ്പോഴുള്ള പൊലീസിന്റെ ചോദ്യം നിരാശപ്പെടുത്തി, പക്ഷേ…
കൊച്ചി: പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് ഒരു കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ പിടികൂടിയതിന് പിന്നാലെ പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി. മോഷണ വിവരം അറിഞ്ഞയുടന്‍ പൊലീസിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയടക്കമുള്ളവയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസിനോട് വിളിക്കുന്നത് ജോഷിയാണെന്ന് പറഞ്ഞിരുന്നില്ല. പനമ്പള്ളി നഗറിലെ ഒരു വീട്ടില്‍ മോഷണം നടന്നെന്നാണ് പറഞ്ഞത്. ഇതുകേട്ടതും പുത്തന്‍കുരിശിലാണോയെന്ന് പൊലീസ് ചോദിച്ചു. ആ ചോദ്യം തന്നെ നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിളിക്കാന്‍ പറഞ്ഞ് നമ്പര്‍ തന്നു. ആ നമ്പരില്‍ വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യം പറഞ്ഞു. സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങള്‍ക്കാണ് പിന്നീട് താന്‍ സാക്ഷിയായത്. കമ്മീഷണറും ഡി സി പിയും അടക്കമുള്ള മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എ സി പി പി രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നും അല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ടപ്പോള്‍ മനസിലായി. സമൂഹത്തിനും പൊലീസ് സേനയ്ക്കും മാതൃകയാകുന്ന വിധത്തിലായിരുന്നു അന്വേഷണമെന്നും അത്രയും…
Read More » -
Kerala
ടിപ്പറുകളുടെ മരണപ്പാച്ചിലിന് തടയിടാന്‍ സര്‍ക്കാര്‍; നിര്‍ദേശവുമായി ഗതാഗതമന്ത്രി
തിരുവനന്തപുരം: ടിപ്പറുകളുടെ അമിത വേഗത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം. വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കും. എല്ലാ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റുകള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യഘട്ടത്തില്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഓക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുജില്ലകളിലെ ആര്‍.ടി.ഓ എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധന സംസ്ഥാനത്താകെ നടന്ന് വരുകയാണ്.
Read More » -
Crime
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി
കൊച്ചി: കുമ്പളങ്ങിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവര്‍ക്കാണു പരിക്കേറ്റത്. കോണ്‍ഗ്രസ് അനുകൂലികളാണ് മര്‍ദനത്തിന് പിന്നിലെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ ആരോപിച്ചു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കരുത് എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ട്വന്റി20 ആവശ്യപ്പട്ടു.
Read More » -
Kerala
പൂരപ്രേമികളിലൊരാളായി ജനക്കൂട്ടത്തിനൊപ്പം യതീഷ് ചന്ദ്ര; ചര്‍ച്ചയായി മുന്‍ കമ്മിഷണറുടെ വീഡിയോ
തൃശ്ശൂര്‍: അമിതനിയന്ത്രണത്തിലൂടെ പോലീസ് തൃശ്ശൂര്‍ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് വ്യാപക ആരോപണം ഉയരുന്നതിനിടെ മുന്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ പൂരപ്പറമ്പിലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. യതീഷ് ചന്ദ്ര തൃശ്ശൂര്‍ കമ്മിഷണറായിരുന്ന കാലത്ത് അദ്ദേഹം പൂരത്തിനെത്തിയവരോട് മാന്യമായി പെരുമാറുന്നതും അവരോടൊപ്പം പൂരം ആഘോഷിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിനുപിന്നില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രി പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യ നിയന്ത്രണങ്ങളുണ്ടായെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍, അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശനന്‍ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ സ്ഥലംമാറ്റി. തൃശ്ശൂര്‍ പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ…
Read More » -
Kerala
രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിക്കുമേൽ തെരഞ്ഞെടുപ്പ് കമീഷൻ അടയിരിക്കുകയാണ്: സുപ്രീംകോടതി അഭിഭാഷക
ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക ആവണി ബൻസാല്‍. രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലം സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. രാജീവ് ചന്ദ്രശേഖർ തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നല്‍കുന്നത് രണ്ടാം തവണയാണെന്നാണ് പരാതിക്കാരിയായ അഭിഭാഷക വെളിപ്പെടുത്തിയിരിക്കുന്നത്. ‘രാജ്യസഭ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമീഷൻ പരാതിക്ക് മേല്‍ അടയിരിക്കുകയാണ്. നികുതി വകുപ്പില്‍ നിന്ന് മറുപടി ലഭിക്കുന്നില്ല. മൂന്ന് പരാതികള്‍ അധികാരിക്ക് നല്‍കിയിട്ടും യാതൊരു നപടിയും ഉണ്ടായില്ല’, ആവണി ബൻസാല്‍ വ്യക്തമാക്കി. തൻ്റെ പരാതിയില്‍ അധികൃതരുടെ തുടർനടപടികളെ കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് പറഞ്ഞ അഭിഭാഷക 2019ലും ഈ പ്രശ്‌നം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും, എന്നാല്‍, 2024ലും ഈ പ്രശ്‌നത്തിന് ഒരു മാറ്റവുമില്ലെന്നും പറഞ്ഞു. ‘2019ല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. 2022ല്‍ അത് സെന്റർ ബോർഡ് ഓഫ് ഡിറക്റ്റ് ടാക്‌സിന് (സി.ബി.ഡി.ടി) കൈമാറി. കോണ്‍ഗ്രസും ഒരു പരാതി നല്‍കിയിട്ടുണ്ട്. അതും സി.ബി.ഡി.ടിയിലേക്ക് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളൊന്നും…
Read More » -
Crime
ജോഷിയുടെ വീട്ടിലെ മോഷണം; മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്!
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ബോര്‍ഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇര്‍ഫാന്റെ സഞ്ചാരം. ഇര്‍ഫാന്‍ പനമ്പിള്ളി നഗറില്‍ 3 വീടുകളില്‍ കൂടി മോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വര്‍ണവും വാച്ചും കണ്ടെടുത്തു. 15 മണിക്കൂറിനുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. ജോഷിയുടെ വീട്ടിലെ കുറ്റകൃത്യത്തിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായതിനാല്‍ ഒരു മിനിറ്റു പോലും പാഴാക്കാതെയായിരുന്നു പൊലീസ് നീക്കങ്ങള്‍. എറണാകുളം എസിപി പി.രാജ്കുമാറിനായിരുന്നു അന്വേഷണത്തിന്റെ ഏകോപനം. കമ്മിഷണറും ഡിസിപിയുമുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഓരോ മണിക്കൂറിലും പുതിയ വിവരങ്ങള്‍ തേടിയും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ഒപ്പം നിന്നു. എറണാകുളം എസിപിയുടെ സ്‌ക്വാഡും സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെയും ഇന്‍സ്‌പെക്ടര്‍മാരും എസ്‌ഐമാരും പൊലീസുകാരും ഉള്‍പ്പെടെ ഊര്‍ജിതമായി രംഗത്തിറങ്ങി. പ്രതിയുടെ ദൃശ്യങ്ങള്‍ ജോഷിയുടെ വീട്ടിലെ…
Read More » -
India
രാജ്യത്തെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷമുണർത്തുന്ന പ്രസംഗത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ശക്തമാകുകയാണ്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെ പ്രതിപക്ഷ പാർട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഇ-മെയില്‍ വഴിയും അല്ലാതെയും കമ്മിഷനിലേക്ക് കൂട്ടപരാതികള്‍ പ്രവഹിക്കുകയാണെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. സമൂഹത്തിലെ ദുർബല, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളെ രാജ്യത്തിന്‍റെ മുഖ്യധാരയിലെത്തിക്കുക എന്ന സദ്ഭാവനയോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2006ല്‍ നടത്തിയ പരാമർശങ്ങളാണ് വർഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ മോദി വളച്ചൊടിച്ചിരിക്കുന്നത്. ആദ്യഘട്ട ജനവിധിയുടെ സൂചനകള്‍ അനുകൂലമല്ലെന്ന തിരിച്ചറിവില്‍നിന്ന് മുസ്‌ലിം വിദ്വേഷം ആളിക്കത്തിച്ച് ഹിന്ദുവികാരം ഇളക്കിവിട്ട് വോട്ടുറപ്പിക്കുക എന്ന അവസാന അടവാണ് മോദി പയറ്റുന്നതെന്നാണിപ്പോള്‍ പ്രതിപക്ഷം ആരോപിക്കുന്നത്. 2006 ഡിസംബർ ഒൻപതിന് നടന്ന നാഷനല്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടത്തിയ പ്രസംഗമാണ് അന്നെന്ന പോലെ ഇന്നും ബി.ജെ.പിയും നരേന്ദ്ര മോദിയും വളച്ചൊടിച്ച് രാഷ്ട്രീയ…
Read More » -
Crime
ഭാര്യയുടെ മുന്നില്‍ 28 കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചു; മതം മാറാന്‍ ഭീഷണി, കുങ്കുമം മായ്ച്ച് ബുര്‍ക്ക ധരിപ്പിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ 28 കാരിയായ വിവാഹിതയെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന യുവതിയാണ് പരാതിയുമായി കര്‍ണാടക പൊലീസിനെ സമീപിച്ചത്. ഏഴ് പേരടങ്ങുന്ന സംഘത്തിലെ ഒരാള്‍ അയാളുടെ ഭാര്യയുടെ മുന്നില്‍ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. തന്റെ നെറ്റിയിലെ കുങ്കുമം മായ്ക്കാന്‍ ശ്രമിച്ചെന്നും ബുര്‍ക്ക ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: പ്രതികളില്‍ ഒരാളായ റഫീഖും ഭാര്യയും യുവതിയെ കബളിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയത്ത് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ റഫീഖ് പകര്‍ത്തി. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് റഫീഖും ഭാര്യയും ഭീഷണിപ്പെടുത്തി. ഇതോടൊപ്പം തന്റെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാന്‍ റഫീക്ക് പറഞ്ഞതായും തന്റെ ആവശ്യങ്ങള്‍ നിരസിച്ചാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും 28 കാരിയായ യുവതി പരാതിയില്‍ പറയുന്നു. മതം മാറിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. താന്‍…
Read More » -
NEWS
34,000 രൂപക്ക് ഫുഡ്ഡടിച്ചു, ബില്ലടക്കാതെ മുങ്ങി; എട്ടംഗ കുടുംബത്തിനെതിരെ പരാതിയുമായി റെസ്റ്റോറന്റ് ഉടമകള്‍
ലണ്ടന്‍: റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ മുങ്ങിയ എട്ടംഗ കുടുംബത്തിനെതിരെ പരാതി. യു.കെയിലാണ് സംഭവം. ആയിരമോ രണ്ടായിരമോ അല്ല, 34,000 രൂപയുടെ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ബില്ലടക്കാതെ മുങ്ങിയ കാര്യം റെസ്റ്റോറന്റ് ഉടമകള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കുടുംബം ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയടക്കമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഉടമകള്‍ പറയുന്നതിങ്ങനെ… ‘ഭക്ഷണം കഴിച്ചശേഷം കൂട്ടത്തിലുണ്ടായിരുന്ന യുവതി ബാങ്കിന്റെ കാര്‍ഡ് വെച്ച് ബില്ലടക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുതവണയും പരാജയപ്പെടുകയായിരുന്നു. താന്‍ പണമുള്ള കാര്‍ഡ് എടുത്തുവരാമെന്നും അതുവരെ മകന്‍ റെസ്റ്റോറന്റിലിരിക്കുമെന്നും പറഞ്ഞ് അവര്‍ പുറത്തിറങ്ങി. എന്നാല്‍ അല്‍പനേരത്തിന് ശേഷം മകന് ഒരു ഫോണ്‍കോള്‍ വരികയും അയാള്‍ പുറത്തിറങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ നല്‍കിയ ഫോണ്‍നമ്പറില്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നമ്പര്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. മറ്റ് മാര്‍ഗങ്ങളില്ലാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആരോടും ഇത് ചെയ്യരുത്. പ്രത്യേകിച്ച് പുതുതായി തുറന്ന ഒരു റെസ്റ്റോറന്റിനോട് ചെയ്യുന്നത് അതിലും മോശമാണ്’. റെസ്റ്റോറന്റ് ഉടമകള്‍ പങ്കുവെച്ച…
Read More »