KeralaNEWS

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍വീണ് അതിഥി തൊഴിലാളി മരിച്ചു

തൃശൂർ: ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍വീണ് അതിഥി തൊഴിലാളി മരിച്ചു.ബീഹാർ മഹാജോഗിൻ സ്വദേശിയായ മധുരേഷ് കുമാർ(28) ആണ് മരിച്ചത്.

 ഇയാളെ രക്ഷപ്പെടുത്താൻ കിണറ്റില്‍ ഇറങ്ങിയ സുഹൃത്തായ ബീഹാർ സ്വദേശി സോംകുമാറി(22നെ പരിക്കുകളോടെ  തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. എരുമപ്പെട്ടി യുണൈറ്റഡ് ടർഫിന് സമീപമുള്ള വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുകിണറ്റിലെ മതിലിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന മധുരേഷ് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറയുന്നു.

Signature-ad

ശബ്ദം കേട്ട് എത്തിയ കൂടെ താമസിക്കുന്ന സുഹൃത്ത് സോംകുമാർ കിണറ്റിലേക്കിറങ്ങി മധുരേഷ് കുമാറിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് സോംകുമാറിനെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്. നിർമാണ തൊഴിലാളിയായ മധുരേഷ് കുമാർ അഞ്ച് വർഷമായി എരുമപ്പെട്ടിയിലാണ് താമസം.

എരുമപ്പെട്ടി ഇൻസ്പെക്ടർ എ.അജിത്ത്, എസ്‌ഐ എ.വി. സജീവ്, സിവില്‍ പോലീസ് ഓഫീസർ സഗുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Back to top button
error: