Month: April 2024
-
Kerala
കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
കോഴിക്കോട്:അത്തോളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടൗറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് കൊടല്‍ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തല്‍ അജിതയാണ് (56) മരിച്ചത്. ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്ബോഴായിരുന്നു അപകടം. വീട്ടമ്മയും ഭര്‍ത്താവും കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് വരുമ്ബോള്‍ എതിരെനിന്നും വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അജിതയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അജിതയുടെ ഭര്‍ത്താവ് പുഷ്പാകരനും ഓട്ടോറിക്ഷാ ഡ്രൈവര്‍ വിനോദിനും പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Kerala
വാട്ടര്‍ മെട്രോ ഫോര്‍ട്ട് കൊച്ചി സര്‍വീസ് ആരംഭിച്ചു
കൊച്ചി: വാട്ടർ മെട്രോയുടെ ഫോർട്ട്കൊച്ചി സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലില്‍നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ സർവീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒഴിവാക്കിയാണ് സർവീസ് ആരംഭിച്ചത്. സന്തോഷ് ജോർജ് കുളങ്ങര, കെ.എം.ആർ.എല്‍. എം.ഡി ലോക്നാഥ് ബെഹറ ഉള്‍പ്പെടെയുള്ളവർ ആദ്യ സർവീസില്‍ ഫോർട്ട്കൊച്ചിയിലേക്ക് യാത്രചെയ്തു. എല്ലാ ദിവസവും ഹൈക്കോർട്ട് ടെർമിനല്‍നിന്ന് അര മണിക്കൂർ ഇടവേളയില്‍ ഫോർട്ട്കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോയുടെ പത്താമത്തെ ടെർമിനലാണ് ഫോർട്ട്കൊച്ചിയിലേത്. പദ്ധതി പൂർത്തിയാകുമ്ബോള്‍ 38 ടെർമിനലുകള്‍ ഉണ്ടാകും. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read More » -
Kerala
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
നെടുമങ്ങാട്: പേരയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാണയം പൂരം വില്ലയില്‍ ദുർഗേഷ് (24) ആണ് മരിച്ചത്. പനവൂർ ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയും കുടവനാട് ഭാഗത്ത് നിന്നും വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ദുർഗേഷ് ബൈക്കിന്റെ പിൻസീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പാണയം സ്വദേശി നിതിൻ, ഓട്ടോ ഡ്രൈവർ പേരയം സ്വദേശി സജീവൻ എന്നിവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Read More » -
Sports
ഐപിഎല്ലിലെ ഏഴാം തോല്‍വി; ഒരു റണ്ണിന് വീണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
കൊൽക്കത്ത: ഒരു റണ്‍സ് അകലെ ഐപിഎല്ലിലെ ഏഴാം തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 221ന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ 7 മത്സരങ്ങളില്‍ 5 ജയവുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തെത്തി. ബെംഗളൂരു ആവട്ടെ എട്ട് മത്സരങ്ങളില്‍ 1 ജയവും 7 തോല്‍വിയുമായി 2 പോയിന്റുമായി അവസാന സ്ഥാനക്കാരാണ്. തോല്‍വിയോടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ മങ്ങിയ നിലയിലാണ്. അവസാന ഓവറിൽ 21 റണ്‍സായിരുന്നു ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നു സിക്സുകള്‍ പറത്തി കരണ്‍ ശര്‍മ പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തില്‍ താരം പുറത്തായതോടെ പ്രതീക്ഷയറ്റു. ഏഴു പന്തില്‍ മൂന്നു സിക്സുകളടക്കം 20 റണ്‍സാണ് താരം നേടിയത്.അവസാന പന്തില്‍ വിജയത്തിനായി മൂന്ന് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്‍സിനായി ഓടിയ ലോക്കി ഫെര്‍ഗ്യൂസന്‍ റണ്ണൗട്ടായതോടെയാണ് കൊല്‍ക്കത്ത വിജയം ഉറപ്പിച്ചത്.
Read More » -
Sports
ഇന്ത്യൻ സൂപ്പർ ലീഗില്‍ 10-ാം സീസണിലും കിരീടമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ 10-ാം സീസണിലും കിരീടം ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 2023-24 സീസണിന്‍റെ പ്ലേ ഓഫ് എലിമിനേറ്ററില്‍ പുറത്തായതോടെയാണിത്. 2014ല്‍ ക്ലബ് രൂപീകരിച്ചതിനുശേഷം മൂന്ന് സീസണില്‍ (2014, 2016, 2021-22) ഫൈനലില്‍ പ്രവേശിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന്‍റെ നേട്ടം. 2023-24 സീസണില്‍ ഒരു ഘട്ടത്തില്‍ ലീഗ് പോയിന്‍റ് ടേബിളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 2023 കലണ്ടർ വർഷം അവസാനിക്കുന്പോള്‍ ലീഗിന്‍റെ തലപ്പത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. പിന്നീട് തലകുത്തി വീണ ടീം, ലീഗ് ടേബിളില്‍ അഞ്ചാമതായി. പ്ലേ ഓഫ് എലിമിനേറ്ററില്‍ പരാജയപ്പെട്ട് പുറത്താകുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്‍റെ ഈ പതനത്തിനു കാരണം പരിക്കാണ്. പ്രീസീസണ്‍ പരിശീലനം മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് വിടാതെ പിന്തുടരുകയായിരുന്നു. ഏറ്റവും ഒടുവില്‍ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിനിടെ ഗോളി ലാറ ശർമയ്ക്കും പരിക്കേറ്റു. ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊയാണ് പ്രീസീസണ്‍ പരിശീലനത്തില്‍ പരിക്കേറ്റ് പുറത്തായത്. പിന്നീട് ഖ്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്‍റകോസ്,…
Read More » -
India
ശാരീരിക ബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ല; വിവാഹം അസാധുവാക്കി കോടതി
മുംബൈ: ഭർത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി. മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത ബന്ധങ്ങളില്‍ നിന്ന് പിന്മാറാൻ പങ്കാളിക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നല്‍കിയ ഹർജി കുടുംബ കോടതി ഫെബ്രുവരിയില്‍ തള്ളിയിരുന്നു. ഇതിനെതിരെ യുവതി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലായിരുന്നു നിർണ്ണായക വിധി. വിഭ കങ്കൻവാടി, എസ്ജി ചപല്‍ഗോങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മാനസികമായും ശാരീരികമായും പരസ്പരം ഐക്യപ്പെടാൻ കഴിയാത്തവരെ സഹായിക്കുന്നതിനുള്ള ഉചിതമായ കേസാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. 2023 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്.
Read More » -
Kerala
ഇടുക്കിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു
ഇടുക്കി: മൂവാറ്റുപുഴയ്‌ക്ക് സമീപം പാലക്കുഴയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് കഴിഞ്ഞ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. രാവിലെ ബിജെപി പ്രവര്‍ത്തകരെത്തിയപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി.മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
Kerala
ധര്‍മ്മത്തിനും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം ; അഴിമതിക്കാർ ഇനിയും അഴിക്കുള്ളിലാകും: കുമ്മനം രാജശേഖരന്‍
മലപ്പുറം: പറഞ്ഞതെല്ലാം നടപ്പിലാക്കിയ സര്‍ക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം കുമ്മനം രാജശേഖരന്‍. ധര്‍മ്മത്തിനും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ജനങ്ങളെ വഞ്ചിക്കാതെ സത്യസന്ധമായ നിലപാടാണ് മോദി സ്വീകരിച്ചതെന്നും അദേഹം വ്യക്തമാക്കി. നരേന്ദ്രമോദി അഴിമതിക്കാരെയാണ് പിടികൂടിക്കൊണ്ടിരിക്കുന്നത്. അത് തുടരും.ഇ.ഡിയും സി.ബി.ഐയും നിർവഹിക്കുന്നത് അവരുടെ ജോലിയാണ് അതിനെ തടയാനോ സ്വാധീനിക്കാനോ പാടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍ഡിഎയ്‌ക്ക് പറയാന്‍ നേട്ടങ്ങള്‍ മാത്രമേ ഉള്ളു. പറഞ്ഞ് ചതിച്ചവരെയല്ല വാഗ്ദാനങ്ങള്‍ നടത്തി കാണിച്ചവരെയാണ് ജനങ്ങള്‍ക്ക് ആവശ്യം.യുഡിഎഫും എല്‍ഡിഎഫും ഇപ്പോഴും പറഞ്ഞുപഴകിയ മാമൂലുകളും വാഗ്ദാനങ്ങളും പൊടിതട്ടിയെടുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും അവതരിപ്പിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നുചെയ്‌ത്തിട്ടില്ല അതുകൊണ്ടുതന്നെ ഒന്നു പറയാനുമില്ല. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നു. അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങള്‍ മാത്രമേ ജനങ്ങളോട് പറഞ്ഞിട്ടുള്ളു. കേരളത്തില്‍ നാലരലക്ഷം കോടി രൂപയുടെ കടമല്ലാതെ മറ്റെന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Read More » -
Kerala
പിണറായിയെ അറസ്റ്റ് ചെയ്യണോ, അതോ മോദിയെ താഴെയിറക്കണോ? രാഹുലിനോട് ചോദ്യങ്ങളുമായി യെച്ചൂരി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദിയെ താഴെയിറക്കുകയാണോ അതോ പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടതെന്ന ചോദിച്ച യെച്ചൂരി അങ്ങനെ അറസ്റ്റിനെ ഭയക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ എന്നും പറഞ്ഞു. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, പിണറായി വിജയൻ ഉള്‍പ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. എന്നിട്ടും രാഷ്ട്രീയ പ്രവർത്തനം തുടരുകയും കോണ്‍ഗ്രസിനെ നേരിടുകയും ചെയ്തിട്ടുണ്ട്. എല്ലാക്കാലത്തും ബിജെപിയെ ശക്തമായി എതിർത്തത് ഇടതുപക്ഷമാണെന്നും യെച്ചൂരി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ പ്രതികരിച്ചു. തീവ്ര ഹിന്ദുത്വത്തെ ആദ്യം മുതല്‍ എതിർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. അതുകൊണ്ടാണ് ആർ എസ് എസിന്റെ അടിസ്ഥാന രേഖയായ വിചാരധാരയില്‍ മൂന്ന് പ്രധാന ശത്രുക്കളിലൊന്നായി കമ്മ്യൂണിസ്റ്റുകളെയും ചൂണ്ടിക്കാണിക്കുന്നത്. അവർക്കെതിരെയുള്ള നിരന്തര പോരാട്ടമാണ് അതിനുള്ള കാരണമെന്നും യെച്ചൂരി തുറന്നടിച്ചു.
Read More » -
Kerala
ഡിമാൻഡ് കുറഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുറയുന്നു
പത്തനംതിട്ട: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കുറയുന്നു.ആളുകൾ വാങ്ങാൻ മടിച്ചതോടെയാണ് വില കുറഞ്ഞു തുടങ്ങിയത്. സംസ്ഥാനമാകെ കോഴിയിറച്ചിയുടെ വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.ഈസ്റ്റർ, പെരുന്നാള്‍, വിഷു സമയങ്ങളില്‍ കോഴിയിറച്ചിയുടെ വില 270 രൂപ വരെ എത്തിയിരുന്നു.സാധാരണ വേനൽക്കാലത്ത് കോഴിയിറച്ചി വില കുറയുകയായിരുന്നു പതിവ്.എന്നാൽ തമിഴ്നാട് ലോബി ഉത്പാദനം കുറച്ച് വില കൂട്ടുകയായിരുന്നു ഇതിനിടെയാണ് ആലപ്പുഴയിലെ കുട്ടനാട് പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ ചത്തു വീഴുന്നതാണ് പക്ഷിപ്പനി നിഗമനത്തിലേക്ക് എത്തിയിരുന്നത്. തുടർന്ന് ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്ബിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
Read More »