Month: April 2024

  • India

    മുതിര്‍ന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പയെ ബി.ജെ.പി പുറത്താക്കി

    ബംഗളൂരു: ബി.ജെ.പിയുടെ മുൻ കർണാടക സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയില്‍നിന്ന് പുറത്താക്കി. വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഈശ്വരപ്പയുടെ മകൻ കന്ദേശിന് ഹവേരിയില്‍നിന്ന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അദ്ദേഹത്തിന്റെ മകനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ വിജയേന്ദ്രയുമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഈശ്വരപ്പയുടെ ആരോപണം. വിജയേന്ദ്രയുടെ സഹോദരൻ ബി.വൈ രാഘവേന്ദ്രയാണ് ശിവമൊഗ്ഗയിലെ ബി.ജെ.പി സ്ഥാനാർഥി. താൻ പാർട്ടിക്കൊപ്പമല്ലെന്നും സ്വതന്ത്രനായാണ് നില്‍ക്കുന്നതെന്നും ഈശ്വരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു

    Read More »
  • Kerala

    ഐ ടി ഹബ്ബാകാന്‍ കൊച്ചി; പുത്തന്‍കുരിശും കൊരട്ടിയുമടക്കം ‘ഉപഗ്രഹ’ നഗരങ്ങളില്‍ ഉയരുന്നത് 9 പാര്‍ക്കുകള്‍

    കൊച്ചി: ഐ.ടി ഹബ്ബായി കൊച്ചിയെ മാറ്റുന്നതിന്റെ ഭാഗമായി പുത്തന്‍കുരിശും കൊരട്ടിയുമടക്കം ഉപഗ്രഹ നഗരങ്ങളില്‍ 9 സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സംസ്ഥാന ഐ.ടി ഇടനാഴികളുടെ ഭാഗമായി സ്ഥാപിക്കുന്ന ഉപഗ്രഹ പാര്‍ക്കുകള്‍ക്കായി പല സ്ഥലങ്ങളിലായി 568 ഏക്കര്‍ സ്ഥലം കണ്ടെത്തി നിക്ഷേപകരില്‍ നിന്ന് താത്പര്യം പത്രം ക്ഷണിച്ചിട്ടുണ്ട്. നെടുമ്ബാശേരി, കളമശേരി, കൊരട്ടി (തൃശൂര്‍), ചേരാനെല്ലൂര്‍, പുത്തന്‍കുരിശ്, പുതുവൈപ്പ്, പനഞ്ചേരി (തൃശൂര്‍), കാക്കനാട് എന്നിവിടങ്ങളിലാണ് നിര്‍ദിഷ്ട എറണാകുളം-കൊരട്ടി ഐ.ടി കോറിഡോര്‍-3ന്റെ ഭാഗമായി സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡലിലോ നിക്ഷേപകര്‍ നേരിട്ട് ഏറ്റെടുക്കുന്ന രീതിയിലോ ആകും പാര്‍ക്കുകള്‍ക്ക് ഭൂമി അനുവദിക്കുക. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ കാലതാമസമുള്ളതിനാലാണ് നിക്ഷേപകര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ കൂടുതല്‍ വികസനത്തിന് സ്ഥലപരിമിതി പ്രശ്‌നമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ ഒരു പരിഹാരമാകുമെന്നാണ് കരുതുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി…

    Read More »
  • India

    ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; വർഗീയത വാരിവിതറി പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന വാർത്ത വരുന്നതിനിടെയാണ് മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷമുണർത്തുന്ന പ്രസംഗം മോദി നടത്തിയിരിക്കുന്നത്.ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെ പ്രതിപക്ഷ പാർട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചുകഴിഞ്ഞു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. സമൂഹത്തിലെ ദുർബല, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളെ രാജ്യത്തിന്‍റെ മുഖ്യധാരയിലെത്തിക്കുക എന്ന സദ്ഭാവനയോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2006ല്‍ നടത്തിയ പരാമർശങ്ങളാണ് വർഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ മോദി വളച്ചൊടിച്ചിരിക്കുന്നത്. ആദ്യഘട്ട ജനവിധിയുടെ സൂചനകള്‍ അനുകൂലമല്ലെന്ന തിരിച്ചറിവില്‍നിന്ന് മുസ്‌ലിം വിദ്വേഷം ആളിക്കത്തിച്ച്‌ ഹിന്ദുവികാരം ഇളക്കിവിട്ട് വോട്ടുറപ്പിക്കുക എന്ന അവസാന അടവാണ് മോദി പയറ്റിയിരിക്കുന്നത്. 2006 ഡിസംബർ ഒൻപതിന് നടന്ന നാഷനല്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍…

    Read More »
  • Kerala

    കോഴിക്കോട്  പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

    കോഴിക്കോട്: മാവൂര്‍ പനങ്ങോട്ട് പോത്തിന്റെ അക്രമണത്തില്‍ വയോധികന്‍ മരിച്ചു. പനങ്ങോട് അരയങ്കോട് പള്ളിക്കണ്ടി അസൈനാണ് (72) മരിച്ചത്. പനങ്ങോട്- മുണ്ടനട റോഡില്‍ പൂക്കോട് താഴത്ത് തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ഇദ്ദേഹം വളര്‍ത്തുന്ന പോത്തിനെ വയലില്‍ തീറ്റിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരുക്കേറ്റ അസൈനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • India

    മലയാള മനോരമയുടെ  കമ്ബനിയില്‍ അമിത് ഷായ്ക്ക് 1.29 കോടിയുടെ നിക്ഷേപം 

    ചെന്നൈ: അമിത് ഷായ്ക്ക് എംആര്‍എഫ് ലിമിറ്റഡില്‍ 1.29 കോടി രൂപയുടെ നിക്ഷേപം. അമിത്ഷാ നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് 1.29 കോടിയുടെ നിക്ഷേപം വെളിപ്പെടുത്തിയിരിക്കുന്നത്.  മലയാള മനോരമ ഗ്രൂപ്പിന്റെ ടയർ കമ്ബനിയാണ് എംആർഎഫ്.അമിത് ഷായ്ക്കും  ഭാര്യ സോനാല്‍ അമിത് ഭായ് ഷായ്ക്കും ചേർന്ന് ഏകദേശം 65.7 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് വെളിപ്പെടുത്തൽ. അമിത് ഷായുടെ നിക്ഷേപം 1. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ 1.35 കോടി രൂപ മൂല്യമുള്ള ഓഹരി അമിത് ഷായുടെ കയ്യിലുണ്ട്. 2. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള സ്റ്റോക്ക് എംആർഎഫിലും അമിത് ഷായ്ക്ക് താല്‍പ്പര്യമുണ്ട് . ടയർ നിർമ്മാതാവിൻ്റെ ഏകദേശം 1.29 കോടി രൂപ വിലമതിക്കുന്ന 100 ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കി. 3. ഏകദേശം 1.07 കോടി രൂപയുടെ നിക്ഷേപമാണ് അമിത് ഷാ കോള്‍ഗേറ്റ്-പാമോലിവ് (ഇന്ത്യ)യില്‍ നടത്തിയിരിക്കുന്നത്. 4. ഐ.ടി.സി., ഇന്‍ഫോസിസ്, വി.ഐ.പി ഇന്‍ഡസ്ട്രീസ്, ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍, കമിന്‍സ് ഇന്ത്യ, കന്‍സായി നെറോലാക് പെയിന്റ്‌സ് എന്നിവയാണ് അദ്ദേഹത്തിന് നിക്ഷേപമുള്ള മറ്റ് പ്രമുഖ…

    Read More »
  • Sports

    മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കി സഞ്ജുവും സംഘവും !

    ജയ്പൂർ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല പ്രകടനം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്ബത് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകര്‍ത്തത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 179. രാജസ്ഥാന്‍ റോയല്‍സ്-18.4 ഓവറില്‍ ഒരു വിക്കറ്റിന് 183. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് തുടക്കത്തില്‍ വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ഇഷന്‍ കിഷനും (0) പെട്ടെന്ന് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും (10) നിരാശപ്പെടുത്തി. 45 പന്തില്‍ 65 റണ്‍സ് നേടിയ തിലക് വര്‍മയുടെയും, 24 പന്തില്‍ 49 റണ്‍സ് നേടിയ നെഹാല്‍ വധേരയുടെയും പ്രകടനമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.   പരിക്ക് ഭേദമായി ടീമിലേക്ക് തിരികെയെത്തിയ സന്ദീപ് ശര്‍മ രാജസ്ഥാനു വേണ്ടി തിളങ്ങി. താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.   പുറത്താകാതെ 60 പന്തില്‍ 104 റണ്‍സ് നേടിയ യഷ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 28…

    Read More »
  • Kerala

    കോഴിക്കോട് ട്രെയിൻ ഇടിച്ച്‌ അമ്മയും മകളും മരിച്ചു

    കോഴിക്കോട്: കുണ്ടായിത്തോട്ടിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സർക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. കൊല്ലേരിപ്പാറ ഭാ​ഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്നാണ് വിവരം. നിസാറാണ് നസീമയുടെ ഭർത്താവ്.

    Read More »
  • Kerala

    പത്രങ്ങളിലും ടി.വിയിലും എന്നും ഇടിയോടു കൂടിയ മഴയും കാറ്റും: പക്ഷേ കേരളം ചുട്ടുപൊള്ളുന്നു, മഴ അപൂർവ്വം

        പത്രങ്ങളിലും ടിവിയിലും സദാനേരവും മഴയും ഇടിയോടുകൂടിയ മഴയുമാണ്. പക്ഷേ സംസ്ഥാനത്ത് അപൂർവ്വം സ്ഥലങ്ങളിലല്ലാതെ മണ്ണു കുളിർക്കാൻ ഇതുവരെ വേനൽ മഴ കിട്ടിയിട്ടില്ല. കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഇന്നും കലാവസ്ഥ പ്രവചനം വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനല്‍ മഴ സാധ്യത പ്രവചിക്കുന്നത്. അതോടൊപ്പം പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ 12 ജില്ലകളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. യെല്ലോ അലർട്ടാണ് ഈ ജില്ലകളിൽ. സാധാരണയെക്കാൾ 2 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി…

    Read More »
  • Kerala

    മുഖ്യമന്ത്രി ഇടപെട്ടു: കോഴിക്കോട് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയുടെ പരാതി ഐജി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോര്‍ട്ട്

       കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയിലും സമരത്തിലും ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കി. മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ അതിജീവിത സമരത്തിലാണ്. താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നു എന്നുമാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയില്‍ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നാണ് അതിജീവിതയുടെ ആരോപണം. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. അതിജീവിത നടത്തുന്ന സമരത്തെക്കുറിച്ചും, അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരമേഖല ഐജിക്ക് നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു മെഡിക്കൽ കോളജ് ഐ.സി.യു. പീഡനക്കേസിൽ അതിജീവിതയെ പിന്തുണച്ച സീനിയർ…

    Read More »
  • Kerala

    ചരിത്ര സംഭവം:  8 മുതല്‍ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകര്‍ക്ക് എ.ഐ  പരിശീലനം

        ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറി തലം മുതലുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ്  2ന് ആരംഭിക്കും. സംസ്ഥാനത്തെ  8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് ആഗസ്റ്റ് മാസത്തോടെ എ.ഐ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായാണ് പരിശീലനം. എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. അതു പോലെ സ്ഥിരമായി കുറച്ച് എ.ഐ ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ ടൂളുകളായിരിക്കും അതത് സമയങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് സാധിക്കും. 180…

    Read More »
Back to top button
error: