കൊച്ചി: കേരളത്തിൽ നിന്നും ഗള്‍ഫിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രാകപ്പല്‍ സർവീസ് ആരംഭിക്കുന്നതിന് മൂന്ന് കമ്ബനികള്‍ താത്പര്യമറിയിച്ചു.
കോഴിക്കോട് കേന്ദ്രമായ ജമാല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്നു കമ്ബനികളാണ് രംഗത്തെത്തിയത്. ചെന്നൈ, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് മറ്റ് കമ്ബനികള്‍.
കമ്ബനികള്‍ക്ക് താത്പര്യപത്രം സമർപ്പിക്കാൻ ഏപ്രില്‍ 22 വരെയാണ് സമയം അനുവദിച്ചിരുന്നത്. സർവീസിനെ കുറിച്ചുള്ള പ്രാരംഭ ചർച്ച കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്നിരുന്നു. യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണമടക്കമുള്ള കാര്യങ്ങള്‍ താത്പര്യപ്പെട്ട കമ്ബനി പ്രതിനിധികളുമായി തുടർ ദിവസങ്ങളില്‍ ചർച്ച നടത്തുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.
പദ്ധതി നടപ്പിലായാല്‍ അവധിക്കാലത്തും മറ്റും കുടുംബസമേതം ഗള്‍ഫിലേക്കുള്ള യാത്രക്കാർ, മെഡിക്കല്‍ ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികള്‍ അടക്കമുള്ളവർക്ക് കുറഞ്ഞനിരക്കില്‍ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.