KeralaNEWS

മുസ്ലിംലീഗിന് പിന്തുണയുമായി ഇടതുപക്ഷത്തിന്‍റെ പ്രകടനം

മലപ്പുറം: വണ്ടൂരില്‍ മുസ്ലിംലീഗിന്  പിന്തുണയുമായി ലീഗിന്‍റെ കൊടിയേന്തി എല്‍ഡിഎഫ്  പ്രകടനം.

കഴിഞ്ഞ ദിവസം വണ്ടൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ ലീഗിന്‍റെ കൊടി വീശിയത് എംഎസ്‌എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയിലാണ് കലാശിച്ചത്.ഇതോടെയാണ് ലീഗിന് പിന്തുണയുമായി എല്‍ഡിഎഫ് രംഗത്തെത്തിയത്.

കഴിഞ്ഞദിവസം വൈകുന്നേരം ഏഴുമണിയോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുസ്ലിംലീഗിന്‍റെ കൊടിയുമായി എത്തിയത്. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണ് കോണ്‍ഗ്രസ്, മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കുന്നതെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.

മുസ്ലിം ലീഗിന്‍റെ കൊടിയുമായി പ്രവര്‍ത്തകര്‍ അങ്ങാടിയില്‍ നൃത്തം വച്ചു. സിപിഎം ഏരിയാ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, ലോക്കല്‍ സെക്രട്ടറി സി. ജയപ്രകാശ്, അഡ്വ. അനില്‍, വി. അര്‍ജുനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: