KeralaNEWS

തൃശൂരിൽ എൽഡിഎഫ് മുന്നിൽ; ഇടതുപക്ഷ എംപിയേയും ഫ്ലക്സിൽ ചേർത്ത് അവസാന അടവുമായി സുരേഷ്‌ ഗോപി

തൃശൂർ: അന്തരിച്ച നടനും ചാലക്കുടിയിലെ ഇടതുപക്ഷ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം തന്റെ പ്രചാരണ ബോര്‍ഡിൽ ചേർത്ത് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്‌ ഗോപി.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനടുത്ത് സ്ഥാപിച്ച ബോര്‍ഡിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.സുരേഷ് ഗോപിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ബോര്‍ഡില്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഇതോടൊപ്പമുണ്ട്.എല്ലാത്തിനുമപ്പുറം സൗഹൃദമെന്നാണ് ബോര്‍ഡിലെ കുറിപ്പ്.

അതേസമയം, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. വിഷയത്തില്‍ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിക്കുമെന്നും അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: