തുടർന്ന് നോർത്ത് പറവൂരിലെ ഡോണ്‍ബോസ്‌കൊ ആശുപത്രി, എസ്.എൻ.ഡി.പി യോഗം യൂണിയൻ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് ശേഷം നടൻ മമ്മൂട്ടിയെ കടവന്ത്രയിലെ വീട്ടിലെത്തി സന്ദർശിച്ച ടീച്ചർക്ക് വിജയാശംസകളും പിന്തുണയും അറിയിച്ചാണ് മമ്മൂട്ടി യാത്രയാക്കിയത്.
വൈകിട്ട് കടമക്കുടി പഞ്ചായത്തില്‍ സ്വീകരണം ഏറ്റുവാങ്ങി. കണ്ടനാട്,കോതാട് കാഞ്ഞിരക്കാട് ജെട്ടി, കോരാമ്ബാടം, മൂലമ്ബിള്ളി ഫ്രണ്ട്‌സ് ക്ലബ്ബിന് സമീപം, മൂലമ്ബിള്ളി സൗത്ത്, പിഴല പള്ളി, കടമകുടി എന്നീ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണം ലഭിച്ചു.
രാവിലെ തന്നെ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേഷ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാദ്ധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകള്‍ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.
രാവിലെ തേവര ഫെറിയില്‍ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളില്‍ അകമ്ബടിയായി. തേവര, രവിപുരം മേഖലകളില്‍ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.ഉച്ചവരെയുള്ള പ്രചാരണം എറണാകുളം സൗത്തില്‍ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം പനമ്ബിള്ളി ജംഗ്ഷനില്‍ പുനഃരാരംഭിച്ച പര്യടനം പുല്ലേപ്പടി, പത്മ ജംഗ്ഷൻ, നോർത്ത് ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ കതൃക്കടവില്‍ സമാപിച്ചു.