പാറശാല മുതല്‍ തിരുവനന്തപുരം വരെയാണ് യാത്രക്കാരോടൊപ്പം സഞ്ചരിച്ചത്. യാത്രക്കാരുടെ അസൗകര്യങ്ങള്‍ അറിയുന്നതിനും തന്റെ ഡോക്യുമെന്ററി നല്‍കുന്നതിനും വേണ്ടിയാണ് യാത്ര നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എല്ലായിടത്തും ജനങ്ങളെ പോയി കണ്ട് ഡോക്യുമെന്ററി നല്‍കും. എംപിയായി ജയിച്ചു കഴിഞ്ഞാല്‍ തിരുവനന്തപുരത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനങ്ങള്‍ നടപ്പിലാക്കും. അതില്‍ വലിയൊരു ഭാഗമാണ് മൊബിലിറ്റി, ട്രെയിൻ വികസനം. നിലവിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരം കണ്ടെത്തും. തീരദേശത്തായാലും റെയില്‍വേയിലായാലും വികസനം കൊണ്ടുവരികയും നിക്ഷേപങ്ങള്‍ വർദ്ധിപ്പിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
മുറിയിലിരുന്ന് എന്റെ അറിവ് വച്ച് എഴുതിയതല്ല, ഈ ഡോക്യുമെന്ററി. എല്ലാവരുടെയും പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കിയ ശേഷമാണ് തയ്യാറാക്കിയത്. ട്രെയിനിന്റെ എണ്ണം വർദ്ധിപ്പിക്കുക, യാത്രക്കാർക്ക് സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുക, സുരക്ഷ വർദ്ധിപ്പിക്കുക, റെയില്‍വേ സ്റ്റേഷന്റെ സൗകര്യങ്ങള്‍ ഉയർത്തുക, എന്നിവയാണ് പ്രഥമ ലക്ഷ്യങ്ങള്‍- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.