തൃശൂർ: വീണ്ടും മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച് ബിജെപി നേതാവും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സുരേഷ് ഗോപിയുടെ പരിഹാസം. ചോദ്യം ചോദിച്ച വനിത മാദ്ധ്യമപ്രവർത്തകയോട് ‘ഞാൻ ഒന്ന് ജീവിച്ചോട്ടെ മാഡം’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘വഴീന്ന് മാറിനില്‍ക്ക്, അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’ എന്നും സുരേഷ് ഗോപി പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്ബ് കോഴിക്കോട് ഒരു വാർത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു