KeralaNEWS

എട്ട് സീറ്റുകൾ വരെ എൽഡിഎഫിന്; അവസാന ലാപ്പിൽ യുഡിഎഫ് വിയർക്കുന്നു

തിരുവനന്തപുരം: അവസാന ലാപ്പിൽ എട്ട് സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്ന് സൂചന.പാലക്കാടും ആലത്തൂരും കണ്ണൂരും വടകരയും ഇത്തവണ കൂടെ നില്‍ക്കുമെന്നുതന്നെയാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍.
പിന്നാലെ പത്തനംതിട്ടയും ആലപ്പുഴയും കോട്ടയവും തൃശൂരും തങ്ങളുടെ ലിസ്റ്റിൽ അവർ ചേർത്തിട്ടുണ്ട്.
മുതിർന്ന നേതാവ് എളമരം കരീമിനെ രംഗത്തിറക്കി കോഴിക്കോട് മണ്ഡലം കൈവശപ്പെടുത്താൻ എല്‍.ഡി.എഫ് പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും എം.കെ. രാഘവന്‍റെ ജനകീയ മുഖം ശക്തമായ വെല്ലുവിളിയാണ്. പ്രതീക്ഷ വെച്ചുപുലർത്തുന്ന ന്യൂനപക്ഷ വോട്ടുകള്‍ കരീമിന് പെട്ടിയിലാക്കാൻ സാധിച്ചാൽ ഇവിടെയും അട്ടിമറി നടക്കും.
അതേസമയം ബിജെപിയിലേക്കുള്ള നേതാക്കൻമാരുടെയും അണികളുടെയും ഒഴുക്ക് കേരളത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകുന്ന കാഴ്ചയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.

Back to top button
error: