KeralaNEWS

ബിജെപിയുടെ ക്രൈസ്തവ പ്രേമം; 432 സ്ഥാനാര്‍ത്ഥികളില്‍ കേരളത്തിൽ ഒരൊറ്റ ക്രിസ്ത്യൻ മാത്രം !

ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബിജെപി, പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് നല്‍കിയത് ഒരൊറ്റ മുസ്ലിമിന് മാത്രം.

രാജ്യത്താകെ 432 സീറ്റില്‍ മത്സരിക്കുന്ന ഭരണകക്ഷിയുടെ പട്ടികയിലെ ഏക സ്ഥാനാര്‍ത്ഥി മലപ്പുറത്ത് മത്സരിക്കുന്ന ഡോ.അബ്ദുല്‍ സലാം ആണ്.

പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ കേരളത്തില്‍ വന്ന് ക്രൈസ്തവ പ്രേമം വാരിവിതറുന്നുണ്ടെങ്കിലും അനില്‍ ആന്റണിക്ക് മാത്രമാണ് ഇവിടെ സീറ്റ് നല്‍കിയത്.

Signature-ad

സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ രാജ്യത്ത് ബിജെപി കേവലം 10 ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമുദായം ക്രൈസ്തവരായത് കൊണ്ട് നാലഞ്ച് പേര്‍ക്ക് സീറ്റ് കൊടുക്കാന്‍ നിര്‍ബന്ധിതരായി. നിലവിലെ മോദി മന്ത്രിസഭയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല.

സ്ഥാനാര്‍ത്ഥികളുടെ പൊതു സ്വീകാര്യതയും ജയസാധ്യതയും പരിഗണിക്കേണ്ടി വരുന്നതു കൊണ്ടാണ് മിക്കപ്പോഴും ന്യൂനപക്ഷങ്ങള്‍ തഴയപ്പെടുന്നതെന്നാണ് ബിജെപിയുടെ വാദം

അതേസമയം 294 സീറ്റുകളില്‍ മത്സരിക്കുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ 16 മുസ്ലീങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ഇന്ത്യാ മുന്നണിയിലെ പ്രധാന ഘടകക്ഷികളുടെ ലേബലില്‍ 12 പേരും മത്സരിക്കുന്നുണ്ട്. ബംഗാളിലും കേരളത്തിലുമായി സിപിഎം 10 പേരെ മത്സരിപ്പിക്കുന്നുണ്ട്.

Back to top button
error: