KeralaNEWS

വോട്ട് ചെയ്‌തശേഷം ബീപ് ശബ്ദം കേള്‍ക്കാതിരുന്നാല്‍ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടണം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിംഗ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിംഗ് പ്രക്രിയയെക്കുറിച്ച്‌ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ വോട്ട് ചെയ്യുന്ന രീതി അറിഞ്ഞുവെക്കുന്നത് നല്ലതാണ്.

വോട്ടിടല്‍ ഇങ്ങനെ

1. സമ്മതിദായകൻ പോളിംഗ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കണം.

Signature-ad

2. വോട്ടറുടെ ഊഴമെത്തുമ്ബോള്‍ പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കും

3. ഫസ്റ്റ് പോളിംഗ് ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയ ശേഷം സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യും.

4 പോളിംഗ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യും.

5. വോട്ടർ വോട്ടിംഗ് നടത്തുന്നതിനുള്ള കമ്ബാർട്ടുമെന്റില്‍ എത്തുന്നു. മൂന്നാം പോളിംഗ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിംഗിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താല്‍പര്യമുള്ള സ്ഥാനാർത്ഥിക്ക് നേരെയുള്ള ഇ.വി.എമ്മിലെ നീല ബട്ടണ്‍ അമർത്തുന്നു. അപ്പോള്‍ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കും. ഉടൻ തന്നെ തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെ ക്രമനമ്ബർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

 കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടണം.വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കും.

Back to top button
error: